നോർക്ക റൂട്സ് പി.ഡി.ഒ.പി പ്രോഗ്രാമുകള്‍ക്ക് തുടക്കമായി

നോർക്ക റൂട്സ് പി.ഡി.ഒ.പി പ്രോഗ്രാമുകള്‍ക്ക് തുടക്കമായി; തിരുവനന്തപുരം നഴ്സിംഗ് കോളേജില്‍ നോര്‍ക്ക മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കും: പി ശ്രീരാമകൃഷ്ണൻ konnivartha.com; വിദേശ തൊഴിൽ കുടിയേറ്റത്തിനു മുന്നോടിയായി നോർക്ക റൂട്സ് നടപ്പാക്കുന്ന പരിശീലന പരിപാടിയായ പ്രീ ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (പി.ഡി.ഒ.പി) നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ക്യാമ്പ് തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംങില്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംങില്‍ വിദേശഭാഷാ പഠനത്തിനുളള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) സാറ്റലൈറ്റ് സെന്റര്‍ ഉള്‍പ്പെടെയുളള മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഈ വര്‍ഷം വിവിധ ഇടങ്ങളിലായി നാല്പത് പി.ഡി.ഒ.പി ക്യാംപുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതവും, ക്രമബദ്ധവും നിയമാനുസൃതവുമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നോർക്ക റൂട്സിന്റെ…

Read More

നാല് ലക്ഷത്തിലധികം പേർക്ക് നോർക്ക കെയർ ആരോഗ്യ- അപകട ഇൻഷുറൻസ് പരിരക്ഷ

  കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു. . ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് പ്രവാസി കേരളീയ കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ ഏകദേശം നാല് ലക്ഷത്തിന് മുകളിൽ പ്രവാസി കേരളീയ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ന്യൂ ഇന്ത്യ അഷ്വറൻസ് ഡി ജി എം ജോയ്സ് സതീഷ് നോർക്ക റൂട്‌സ് സി ഇ ഒ അജിത് കൊളശ്ശേരിക്ക് കൈമാറി . നോർക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ സംബന്ധിച്ചു. നോർക്ക…

Read More

നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം ആരംഭിച്ചു

  konnivartha.com: പ്രവാസി കേരളീയർക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം ആരംഭിച്ചു. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക. കുവൈറ്റിൽ നിന്നുള്ള പ്രവാസികളെ എൻറോൾമെന്റിന് സഹായിച്ചുകൊണ്ട് നോർക്ക റൂട്സ് സി ഇ ഓ അജിത് കോളശ്ശേരി സഹായ കേന്ദ്രം ഉദ്‌ഘാടനം ചെയ്തു. നോര്‍ക്ക കെയര്‍ എന്‍റോള്‍മെന്റിനുളള അവസാന തീയ്യതിയായ ഒക്ടോബര്‍ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3 .45 വരെ ഈ സംവിധാനം പ്രവർത്തിക്കും. നോർക്ക റൂട്സ് വെബ്സൈറ്റ് (https://id.norkaroots.kerala.gov.in/) വഴി വീഡിയോ കാൾ മുഖാന്തിരമാണ്‌ പ്രവേശിക്കേണ്ടത്. അണ്ടര്‍ സെക്രട്ടറി ഷെമീം ഖാൻ എസ് എച്ച് ആണ് നോഡൽ ഓഫീസർ.

Read More

ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനം നോര്‍ക്കയില്‍ ലഭിക്കും

konnivartha.com : കേരളത്തില്‍ നിന്നും ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം ഖത്തര്‍ എംബസ്സി അറ്റസ്റ്റേഷനു വേണ്ടി സമര്‍പ്പിക്കാവുന്നതാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം അതത് മാര്‍ക്ക് ലിസ്റ്റുകളും ഖത്തര്‍ എംബസ്സി അറ്റ്സ്റ്റ് ചെയ്യേണ്ടതുണ്ട്.   വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തുന്നതിന് മുന്നോടിയായുളള എച്ച്.ആര്‍.ഡി, വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തലുകള്‍ എന്നീ സേവനങ്ങളും നോര്‍ക്ക-റൂട്ട്സ് മേഖലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം, വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളുടെ ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങളും നോര്‍ക്കയുടെ ഓഫീസുകളില്‍ ലഭ്യമാണ്. www.norkaroots.org എന്ന് വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്പറിലോ, [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Read More

പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് കാനറാ ബാങ്ക് വായ്പാ മേള

konnivartha.com : പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ടസ് കാനറ ബാങ്കുമായി ചേര്‍ന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22, 23 തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മേള. വയനാട് ജില്ലയിലുളളവര്‍ക്ക് കോഴിക്കോട് മേളയില്‍ പങ്കെടുക്കാം. സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) ഭാഗമായിട്ടാണ് വായ്പ മേള . സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ വെബ്‌സൈറ്റ് വഴി (www.norkaroots.org) ഓഗസ്റ്റ് 20 വരെ അപേക്ഷ നല്‍കാം. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. സംരംഭങ്ങള്‍ക്ക് 30 ലക്ഷം വരെയുളള വായ്പകള്‍ക്കാണ് അവസരമുളളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാനറാ ബാങ്കിന്റെ ജില്ലാ റീജണല്‍ ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട്…

Read More

നോർക്ക റൂട്ട്സ്: വ്യാജസംഘങ്ങൾക്കെതിരെ നിയമ നടപടി

  konnivartha.com : നോർക്ക റൂട്ട്സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. നോർക്ക റൂട്ട്സിന്റെ സേവനങ്ങൾക്കോ പദ്ധതികൾക്കോ ഇടനിലക്കാരായി സംസ്ഥാനത്തിനകത്തോ പുറത്തോ വ്യക്തികളെയോ ഏജൻസികളെയോ നിയോഗിച്ചിട്ടില്ല.   നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴിയും അതിന്റെ ഓഫീസുകൾ വഴിയുമാണ് സേവനങ്ങളും പദ്ധതികളും നടപ്പാക്കുന്നത്. നോർക്കയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 1800 425 3939 ടോൾ ഫ്രീ നമ്പരിൽ വിളിക്കാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്ത് നിന്നും മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്.   ഔദ്യോഗിക വെബ്സൈറ്റ് അല്ലാതെയുള്ള  വെബ്സൈറ്റ് ലിങ്കുകൾ, സാമൂഹിക മാധ്യമ ലിങ്കുകൾ തുടങ്ങിയവയിലും നോർക്ക റൂട്ട്സിന്റെ റിക്രൂട്ട്മെന്റ് അടക്കമുള്ള സേവനങ്ങൾക്കായി അപേക്ഷിച്ച് വഞ്ചിതരാവരുതെന്നും സി.ഇ.ഒ…

Read More

നോർക്ക പ്രവാസി പുനരധിവാസ പദ്ധതി ഇനി ധനലക്ഷ്മി ബാങ്കു വഴിയും

konnivartha.com : പ്രവാസി പുനരധിവാസത്തിനായി  നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.ഇ.എം)    പദ്ധതിയിൽ ധനലക്ഷ്മി ബാങ്കും അംഗമായി. പ്രവാസി സംരംഭങ്ങൾക്ക് 30 ലക്ഷം വരെയുള്ള വായ്പകൾ ഇനി ധനലക്ഷ്മി ബാങ്ക് വഴിയും ലഭിക്കും.   പദ്ധതിയിൽ പങ്കാളിയാവുന്ന പതിനേഴാമത്തെ ധനകാര്യസ്ഥാപനമാണിത്.  കേരളാ ബാങ്കും കെ.എസ്.എഫ്.ഇയും അടക്കം 16 ധനകാര്യ സ്ഥാപനങ്ങളുടെ 6000ത്തോളം ശാഖകൾ വഴിയാണ് ഇതുവരെ പദ്ധതി സഹായം ലഭിച്ചിരുന്നത്. തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും  ധനലക്ഷ്മി ബാങ്ക്  റീജണൽ ഹെഡ് അരുൺ സോമനാഥൻ നായരും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു. നോർക്ക റൂ്ട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശേരി സംബന്ധിച്ചു.   2014ൽ കാനറാബാങ്കുമായി ചേർന്നാണ് പദ്ധതി ആരംഭിച്ചത്. 15 ശതമാനം മൂലധന സബ്സിഡിയും മൂന്നു ശതമാനം…

Read More

നോർക്ക പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലന പരിപാടിയും വായ്പാ യോഗ്യത നിർണയക്യാമ്പും

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റനർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ജനുവരി 8 ന് രാവിലെ 10 മണിക്ക് കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിനോട് ചേർന്നുള്ള ഡൈനിങ് ഹാളിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. ചുരുങ്ങിയത് രണ്ടു വർഷക്കാലമെങ്കിലും വിദേശത്തു ജോലി ചെയ്തു സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരഭകർക്കു തത്സമയം വായ്പ അനുവദിക്കുന്നതും അഭിരുചിയുള്ളവർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാർ മാനേജ്മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും. സംരഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സംരംഭകരാകാൻ താത്പര്യമുള്ളവർ നോർക്ക റൂട്‌സിന്റെ വെബ്‌സൈറ്റ് ആയ www.norkaroots.org ൽ NDPREM ഫീൽഡിൽ…

Read More

നോര്‍ക്ക പുനരധിവാസ പദ്ധതി പരിശീലനം തീയതികള്‍

വിദേശത്ത് രണ്ടു വര്‍ഷത്തിലധികം ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയവരുടെ പുനരധിവാസത്തിനായി നോര്‍ക്ക-റൂട്‌സ് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതി (NDPREM) യില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂണ്‍ മാസത്തെ പരിശീലനപരിപാടി തയാറായി. തിരുവനന്തപുരം ജില്ലയില്‍ 24 ന് തൈക്കാട് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിലും കൊല്ലത്ത് 21 ന് ജില്ലാ പഞ്ചായത്ത് ഹാളിലും പത്തനംതിട്ടയില്‍ 30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ആലപ്പുഴയില്‍ 22 ന് കളക്ടറേറ്റിലെ സമ്പാദ്യ ഭവനിലും കോട്ടയം, ഇടുക്കി ജില്ലകളുടേത് 26 ന് കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും എറണാകുളത്ത് 24 ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും തൃശൂരില്‍ 21 ന് രാമനിലയത്തിലും പാലക്കാട്ട് 27 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും മലപ്പുറത്ത് 22 ന് കെമിസ്റ്റ് ഭവനിലും കോഴിക്കോട്, വയനാട് ജില്ലകളിലേത് 19 ന് ന്യൂ നളന്ദ ഓഡിറ്റോറിയത്തിലും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലേത് 20 ന്…

Read More