ജില്ലയില്‍ കിടത്തിചികിത്സ വേണ്ടി വരുന്ന രോഗികള്‍ക്കായി ആവശ്യാനുസരണം ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഐസിയുകള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ആശങ്ക വേണ്ടെന്നും ജില്ലാ മേഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി പറഞ്ഞു. ജനറല്‍ ആശുപത്രി പത്തനംതിട്ട, അടൂര്‍, ജില്ലാ ആശുപത്രി കോഴഞ്ചേരി, താലൂക്ക് ആസ്ഥാന ആശുപത്രി തിരുവല്ല എന്നിവയാണ് സര്‍ക്കാര്‍ മേഖലയിലുള്ള കോവിഡ് ആശുപത്രികള്‍. ഇവിടങ്ങളില്‍ ആകെ 128 കിടക്കകള്‍ ആണ് ഉള്ളത്. ഇതില്‍ 43 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. സിഎഫ്എല്‍ടിസി റാന്നി പെരുനാട്, സിഎസ്എല്‍ടിസി പന്തളം എന്നിവിടങ്ങളിലായി 480 കിടക്കകള്‍ ഉണ്ട്. ഇതില്‍ 386 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. 47 വെന്റിലേറ്ററുകളാണ് സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് രോഗികള്‍ക്കായി നിലവില്‍ മാറ്റിവച്ചിട്ടുള്ളത്. ഇവിടെ രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ ആവശ്യാനുസരണം രോഗികള്‍ക്ക് നല്കാന് കഴിയും. 48 ഐസിയു കിടക്കകള്‍ ലഭ്യമായിട്ടുള്ളതില്‍ 10 എണ്ണത്തില്‍ മാത്രമാണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ളവ ഒഴിഞ്ഞു…
Read More