കോന്നി വാര്‍ത്ത : വാടക കുടിശ്ശിക വരുത്തിയതിന് സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍ നിന്നും 12 കമ്പനികളെ പുറത്താക്കിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് സ്മാര്‍ട്ട്സിറ്റി മാനേജ്മെന്റ് വ്യക്തമാക്കി. ഇന്ന് വരെ ഒരു തരത്തിലുള്ള പുറത്താക്കല്‍ നടപടികളും സ്മാര്‍ട്ട്സിറ്റി ആരംഭിച്ചിട്ടില്ല. തുടര്‍ച്ചയായ കരാര്‍ ലംഘനങ്ങള്‍ക്ക് 3 കമ്പനികള്‍ക്ക് കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ലീസ് ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മറ്റ് 6 കമ്പനികള്‍ക്ക് വാടക കുടിശ്ശിക തീര്‍ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയുമാണ് ചെയ്തതെന്നും സ്മാര്‍ട്ട്സിറ്റി കൊച്ചി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സ്മാര്‍ട്ട്സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ സിഇഒ കഴിഞ്ഞ ദിവസം ന്യൂസ് ചാനലുകളിലൂടെ തന്റെ കമ്പനിയെ പുറത്താക്കിയെന്ന് ആരോപിച്ചു. എന്നാല്‍ ആ കമ്പനിക്ക് യാതൊരു വിധ നോട്ടീസും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത. പുറത്താക്കിയിട്ടില്ലാത്ത ഒരു കമ്പനിയുടെ പ്രതിനിധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ കമ്പനിയെ…
Read More