കൂടുതൽ ട്രെയിനുകൾക്ക് കേരളത്തില്‍ പുതിയ സ്റ്റോപ്പുകൾ

  konnivartha.com: നിർത്തലാക്കിയ സ്റ്റോപ്പുകൾ റെയിൽവേ പുനഃസ്ഥാപിച്ചു തുടങ്ങി. യാത്രക്കാരുടെ എറെ കാലത്തെ ആവശ്യമായ തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസിന്റെ തിരൂർ സ്റ്റോപ്പ്‌ പുനസ്ഥാപിച്ചു. നിലവിൽ മാവേലി എക്സ്പ്രസ് കുറ്റിപ്പുറം വിട്ടുകഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ് കോഴിക്കോടാണ്. കോവിഡ് നിയന്ത്രണത്തിനുശേഷം ഓടിത്തുടങ്ങിയപ്പോൾ ഭൂരിഭാഗം ട്രെയിനുകളുടെയും സ്റ്റോപ്പുകൾ വെട്ടിക്കുറച്ചിരുന്നു. ഈ സ്റ്റോപ്പുകളാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്. അതേസമയം മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിന്‍റെ തിരൂർ സ്റ്റോപ്പ് നേരത്തെ തന്നെ പുനഃസ്ഥാപിച്ചിരുന്നു. ഇതുകൂടാതെ ഫറോക്കിലും മാവേലി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു. മാവേലിക്ക് പുറമെ നിലമ്പൂർ – കൊച്ചുവേളി – നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ട്രെയിനിന്‍റെ ആലുവ സ്റ്റോപ്പും പുനസ്ഥാപിച്ചു .കണ്ണൂർ – യെസ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിന്(16527/16528) പരപ്പനങ്ങാടി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു . തിരുനെൽവേലി – ഗാന്ധിധാം, തിരുനെൽവേലി-ദാദർ എന്നീ ഹംസഫർ എക്സ്പ്രസ് ട്രെയിനുകൾക്ക് ഇനി മുതൽ കാസറഗോഡ് സ്റ്റേഷനിൽ…

Read More