71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് പുന്നമട കായൽ ഒരുങ്ങി

    konnivartha.com: ആവേശത്തിൻ്റെ ആരവം ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. ജലരാജാക്കന്മാരെ വരവേൽക്കാൻ പുന്നമട ഒരുങ്ങി.ലോകം കാത്തിരുന്ന ജലമേളയ്ക്ക് ( നെഹ്‌റു ട്രോഫി വള്ളംകളി ) ഇനി മണിക്കൂറുകൾ മാത്രം. വാശിയേറിയ പോരാട്ടത്തിൽ കിരീടം ചൂടാൻ ജലരാജാക്കന്മാരെല്ലാം സജ്ജമായിക്കഴിഞ്ഞു. രാവിലെ ഒൻപത് മുതൽ ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഫൈനൽ പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികൾ. നെഹ്‌റു ട്രോഫി: മത്സരവിജയികൾക്കുള്ള സമ്മാനം വിതരണം എച്ച് സലാം എംഎൽഎ നിർവഹിച്ചു നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സംസ്കാരിക ഉത്സവത്തിൻ്റെ സമാപന വേദിയിൽ എച്ച് സലാം എംഎൽഎ നിര്‍വഹിച്ചു. ആലപ്പുഴക്കാരുടെ മനസ്സിൽ അലിഞ്ഞു ചേർന്ന വികാരമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് എംഎൽഎ പറഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി സംഘടിപ്പിച്ച ഈ കലാപരിപാടികൾ കരയിലും…

Read More