നൂറുദിന കര്‍മ്മ പരിപാടി: ജില്ലാതല പട്ടയ വിതരണം നാളെ (14)

നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടക്കുന്ന ജില്ലാതല പട്ടയ വിതരണം നാളെ (സെപ്റ്റംബര്‍ 14 ചൊവ്വ) 11.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

കോഴഞ്ചേരി താലൂക്ക്തല പട്ടയ വിതരണവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നടക്കുക. മറ്റ് താലൂക്ക്തല പട്ടയ വിതരണം അതത് താലൂക്ക് കേന്ദ്രങ്ങളില്‍ നടക്കും. തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, എംഎല്‍എമാരായ മാത്യു ടി. തോമസ്, അഡ്വ. കെ.യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!