ശ്രീനാരായണഗുരു ദർശനവും, സമകാലിക പ്രസക്തിയും : സിമ്പോസിയം സംഘടിപ്പിച്ചു

  konnivartha.com/ നെടുമങ്ങാട്: ശ്രീനാരായണ ഗുരുവിന്റെ 98 മത് വാർഷികസമാധി ദിനത്തോട് അനുബന്ധിച്ച് വേട്ടം പള്ളി -കുണ്ടറക്കുഴി ശ്രീനാരായണ ധർമ്മ വിജ്ഞാന വേദി സംഘടിപ്പിച്ച ശ്രീനാരായണഗുരു ദർശനവും, സമകാലിക പ്രസക്തിയും”എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സിമ്പോസിയംമുൻ ഹാൻടക്സ് മാനേജിംഗ് ഡയറക്ടർഅഡ്വ.കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു. ആനാട് ഗ്രാമപഞ്ചായത്ത് അംഗം കെ ശേഖരൻ അധ്യക്ഷത വഹിച്ചു.മുൻ നഗരസഭ ചെയർമാൻ കെ.സോമശേഖരൻ നായർ മുഖ്യപ്രഭാഷണവും,ആനാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അനിൽകുമാർ ഗുരു സമാധി സന്ദേശം നൽകി.വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളായ ആനാട് ജയചന്ദ്രൻ,കന്യാകുളങ്ങര ഷാജഹാൻ, നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, അഡ്വ.നൗഷാദ് കായിപ്പാടി, സുനിൽ എസ് മൂഴി, വഞ്ചുവം ഷറഫ്, ഇല്യാസ് പത്താം കല്ല്,എസ് അമൽ,നെടുമങ്ങാട് എം നസീർ, ഉണ്ണികൃഷ്ണൻ ആമ്പാടി, സനൽ വേട്ടം പള്ളി , പള്ളിമുക്ക് രാജൻ, ബി ബാബു, നന്ദകുമാർ തുടങ്ങിയവർ…

Read More

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡീസലിൽ വെട്ടിപ്പ്:ആയിരം ലിറ്ററിന്‍റെ കുറവ്

  തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിച്ച ഡീസലില്‍ വന്‍ വെട്ടിപ്പ്. 15,000 ലിറ്റര്‍ ഡീസല്‍ എത്തിച്ചപ്പോഴാണ് ആയിരം ലിറ്ററിന്റെ കുറവ് കണ്ടെത്തുന്നത്. കുറവ് കണ്ടെത്തിയതോടെ അടുത്ത ഡീസല്‍ ടാങ്കില്‍ ബാക്കി ഡീസലെത്തിച്ചു നെടുമങ്ങാട് എംഎസ് ഫ്യൂവല്‍സ് എന്ന സ്ഥാപനമാണ് ഡിപ്പോയില്‍ ഡീസല്‍ എത്തിക്കുന്നത്. 96,000 രൂപയാണ് കെഎസ്ആര്‍ടിസിക്ക് ആയിരം ലിറ്റര്‍ വെട്ടിപ്പിലൂടെ നഷ്ടമാകുന്നത്.മാസങ്ങളായി നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിക്കുന്ന ഡീസലില്‍ കുറവുണ്ടെന്നാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന പരാതി. എന്നാല്‍ ഈ പരാതി അധികൃതര്‍ വേണ്ടവിധത്തില്‍ ഗൗനിച്ചില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. നെടുമങ്ങാട് ഡിപ്പോയിലെ വണ്ടികള്‍ക്ക് മൈലേജ് കുറവാണെന്നും ഡ്രൈവര്‍മാരുടെയും മെക്കാനിക്കുമാരുടെയും പിടിപ്പുകേടുകൊണ്ടാണെന്നുമാണ് അധികൃതര്‍ ആരോപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാര്‍ക്കടക്കം ബോധവത്ക്കരണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസമെത്തിച്ച ഡീസലില്‍ ആയിരം ലിറ്റര്‍ കുറവ് കണ്ടെത്തിയത്.എല്ലാ ഡിപ്പോയിലും പരിശോധന വേണം എന്ന് ഒരു വിഭാഗം ജീവനക്കാര്‍ ആവശ്യപ്പെട്ടു

Read More