ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് എത്താന്‍ ജനതയെ മൂലൂര്‍ എസ് പദ്മനാഭ പണിക്കര്‍ സഹായിച്ചെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച അവാര്‍ഡ് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരന്റെ മുഖവും മനസും നിലപാടുകളിലൂടെ അദ്ദേഹം പ്രതിഫലിപ്പിച്ചു. ജനതയുടെ മനസില്‍ ഇന്നും ജീവിക്കുന്ന മഹത് വ്യക്തിത്വമാണ് മൂലൂര്‍ എസ് പദ്മനാഭ പണിക്കര്‍. മൂലൂരിനെ പോലെ സാമൂഹിക, സാഹിത്യ, പൊതു പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വങ്ങള്‍ കുറവാണ്. ശ്രീനാരായണ ഗുരുവില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ അദ്ദേഹം തന്റെ കവിതകളിലൂടെ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഗുരു നല്‍കിയ എട്ട് രൂപയാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ് എന്ന് മൂലൂര്‍ പല തവണ പറഞ്ഞിരുന്നു. കവി രാമായണം എഴുതിയപ്പോള്‍ പോലും ആരെയും അവഗണിക്കാതെ…
Read More