കുമ്പഴ മത്സ്യ മാര്‍ക്കറ്റിന്റെ ആധുനീകവത്കരണം പ്രദേശത്തിന്റെ മുഖഛായ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മത്സ്യ മാര്‍ക്കറ്റിന്റെ നിര്‍മാണത്തോട് അനുബന്ധിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട നഗരസഭയിലെ ജനപ്രതിനിധികള്‍, മത്സ്യ വ്യാപാരികള്‍ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തില്‍ നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു മന്ത്രി. 2.20 കോടി രൂപാ ചെലവില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കുന്നത്. ഇതിന്റെ ഭരണാനുമതി, സാങ്കേതികാനുമതി, ധനാമതി എന്നിവ ലഭ്യമായതായും നഗരസഭയുടേയും മത്സ്യവ്യാപാരികളുടേയും താത്പര്യംകൂടി പരിഗണിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാകും നടത്തുകയെന്നും മന്ത്രി പറഞ്ഞു. എത്രയും വേഗത്തില്‍ കുമ്പഴ മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി തയാറാക്കുന്നത്. ഇത് പ്രകാരം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും നവംബറോടെ ആധുനീക മാര്‍ക്കറ്റ് നിര്‍മാണം തുടങ്ങാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഹോള്‍സെയില്‍…
Read More