സി.ജി ദിനേശ് രണ്ടാമത് അനുസ്മരണം നടന്നു : സി പി  ഐ (എം) നേതൃത്വത്തില്‍ വിവിധ സന്നധ സേവന പ്രവർത്തനങ്ങൾ നടന്നു

സി.ജി ദിനേശ് രണ്ടാമത് അനുസ്മരണം നടന്നു : സി പി  ഐ (എം) നേതൃത്വത്തില്‍ വിവിധ സന്നധ സേവന പ്രവർത്തനങ്ങൾ നടന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം :സി പി ഐ എം കോന്നി എരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം, ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ ( സി ഐ ടി യു )ജില്ലാ സെക്രട്ടറി ,സ്റ്റേറ്റ് ഫാർമിങ്ങ് കോർപറേഷൻ ഭരണ സമിതിയംഗം, കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി ഭരണ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സി ജി ദിനേശിൻ്റെ രണ്ടാമത് അനുസ്മരണം സി പി ഐ എം നേതൃത്വത്തിൽ നടത്തി.

വികോട്ടയത്തെ സ്മൃതിമണ്ഡഡപത്തിലും എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും പുഷ്പാർച്ചനയും പതാക ഉയർത്തലും നടത്തി .സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പതാക ഉയർത്തി.അനുസ്മരണത്തോടനുബന്ധിച്ച് 13 നിർന്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പoനത്തിന് വികോട്ടയം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ നൽകി. വിതരണോദ്ഘാടനം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ അനന്തഗോപൻ നിർവ്വഹിച്ചു

.അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തനിമ ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിക്ക് സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് നൽകിയ സമ്പാദ്യ കുടുക്ക സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള ഏറ്റുവാങ്ങി.ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർന്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി.വി കോട്ടയം ലോക്കൽ കമ്മിറ്റി ഏറ്റെടുത്ത നിർമ്മാണം പൂർത്തിയാവാത്ത അജീഷിൻ്റെ വീടിൻ്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ നിർവ്വഹിച്ചു.

ജില്ലാ സെക്രട്ടറിയേറ്റംഗം എ പത്മകുമാർ, ജില്ലാ കമ്മിറ്റി അംഗം എൻ സജികുമാർ, എരിയ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി എസ് കൃഷ്ണകുമാർ ,സംഗേഷ് ജി നായർ, എം എസ് ഗോപിനാഥൻ, കെ എം മോഹനൻ നായർ, കെ ആർ ജയൻ, എം അനീഷ് കുമാർ, എം ജി സുരേഷ്, ടി രാജേഷ് കുമാർ, കോന്നി വിജയകുമാർ, വി കോട്ടയം ലോക്കൽ ആക്ടിങ്ങ് സെക്രട്ടറി കെ ശ്രീകുമാർ, വി കോട്ടയം ജനതാ സഹകരണ ബാങ്ക് പ്രസിഡൻ്റ് പി ജി പുഷ്പരാജൻ എന്നിവർ സന്നിഹിതരായി.

അനുസ്മരണത്തോടനുബന്ധിച്ച് ദിനേശിൻ്റെ ബന്ധു സഞ്ജു ജി നാഥ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ അൻപതിനായിരം രൂപയുടെ ചെക്ക് ദിനേശിൻ്റെ മാതാവ് ദേവകിയമ്മയും സഹോദരൻ്റെ മകൾ നന്ദന രാജേഷും ചേർന്ന്
ജില്ലാ സെക്രട്ടറിക്ക് കൈമാറി.സഹോദരൻ ജി രാജേഷ് സന്നിഹിതനായി.

അനുസ്മരണോടനുബദ്ധിച്ച് ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രി രക്തബാങ്കിലേക്ക് രക്തം ദാനം ചെയ്തു.ബാലസംഘം, മഹിള അസോസിയേഷൻ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി.

error: Content is protected !!