രണ്ടു പഞ്ചായത്ത്‌ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു

konnivartha.com: കോന്നി നിയോജക മണ്ഡലത്തിലെ രണ്ടു പഞ്ചായത്ത്‌ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.   തണ്ണിത്തോട് പഞ്ചായത്ത്‌ സ്റ്റേഡിയവും, ഏനാദിമംഗലം പഞ്ചായത്ത്‌ സ്റ്റേഡിയവും ആണ് നിർമ്മിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം ‘ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിക്കുന്നത്. പ്രവർത്തിയുടെ 50% തുക സംസ്‌ഥാന സർക്കാരും 50% തുക എം എൽ എ ഫണ്ടിൽ നിന്നും വിനിയോഗിക്കും.ഒരു സ്റ്റേഡിയത്തിന് ഒരു കോടി രൂപ വീതമാണ് അനുവദിക്കുന്നത്. സംസ്‌ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന് എം എൽ എ നേരിട്ട് നൽകിയ നിവേദനത്തേ തുടർന്നാണ് ശോച്യാവസ്ഥയിലായിരുന്ന സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിനായി തുക അനുവദിച്ചത്. സംസ്ഥാന കായിക വകുപ്പിന്റെ കീഴിൽ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് (S.K.F) പ്രവർത്തിയുടെ നിർവഹണ ചുമതല.പ്രവർത്തി…

Read More

കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ പൂർത്തീകരണത്തിന് 1.16 കോടി രൂപ അനുവദിച്ചു

konnivartha.com: കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 1.16 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ബസ് സ്റ്റേഷനിൽ നിലവിൽ യാർട് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനും ആയി 76.90 ലക്ഷം രൂപയും, യാത്രക്കാർക്ക് ആയി അമിനിറ്റി സെന്റർ, പോലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികൾ എന്നിവ നിർമ്മിക്കുന്നതിനായി 39. 86ലക്ഷം രൂപയുമാണ് അനുവദിച്ചത്. യാർഡ് നിർമ്മാണം പൊതുമരാമത്ത് നിരത്ത് വിഭാഗവും, അമിനിറ്റി സെന്റർ നിർമ്മാണം എൽ എസ് ജി ഡി യുമാണ് നിർവഹണം നടത്തുന്നത്. ബസ്റ്റാൻഡിലെ നിലവിലുള്ള യാർട് നിർമ്മാണത്തിന് HLL നിർവഹണ ഏജൻസിയായി ഒന്നരക്കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിരുന്നു.കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനും വൈദ്യുതീകരണത്തിനുമായി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സ്റ്റാൻഡിൽ ആവശ്യമായ ഹൈമാസ്…

Read More

കോന്നി മെഡിക്കല്‍ കോളേജു പരിസരത്ത് രൂക്ഷമായ പൊടി ശല്യം : വെള്ളം ഒഴിക്കുക

  KONNIVARTHA.COM : ശ്വാസം മുട്ടല്‍ രോഗത്തിന് ചികിത്സിക്കാന്‍ എത്തുന്നവര്‍ കൂടുതല്‍ ശ്വാസം മുട്ടല്‍ അനുഭവിക്കേണ്ട അവസ്ഥയില്‍ ആണ് ഇന്ന് കോന്നി ഗവ മെഡിക്കല്‍ കോളേജ് പരിസരം . മെഡിക്കല്‍ കോളേജ് കെട്ടിട മുന്‍ ഭാഗ റോഡ്‌ ടാര്‍ ചെയ്യാത്തതിനാല്‍ വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ വലിയ തോതില്‍ ആണ് പൊടി ഉയരുന്നത് .ഇത് രോഗികള്‍ക്കും ആശുപത്രി ജീവനകാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന് ഏറെ ദിവസമായി പരാതി ഉണ്ട് .     പരാതിയ്ക്ക് ഉടന്‍ പരിഹാരം കാണുവാന്‍ മെഡിക്കല്‍ കോളജ് അധികാരികള്‍ക്ക് കഴിയണം . വേനല്‍ കടുത്തതോടെ ഓരോ വാഹനം കടന്നു വരുമ്പോള്‍ രോഗികള്‍ക്ക് ഓടി മാറേണ്ട അവസ്ഥ ഉണ്ട് . അത്ര മാത്രം പൊടി ശല്യം ഇവിടെ ഉണ്ട് . വലിയ വാഹനം കടന്നു വരുമ്പോള്‍ പൊടി ശല്യം അത്രയും കൂടും . പ്രധാന…

Read More