ഹൃദയ ശസ്ത്രക്രിയയിൽ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്

രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകൾ വിജയം konnivartha.com: രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാർഗങ്ങൾ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗം. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയിൽ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ ശസ്ത്രക്രിയാ രീതികളുടെ അംഗീകാരമായി അന്നൽസ് ഓഫ് തൊറാസിക് സർജറി, കാർഡിയോ തൊറാസിക് ആൻഡ് വാസ്‌ക്കുലാർ ടെക്‌നിക്‌സ് എന്നീ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഹൃദയ ശസ്ത്രക്രിയാ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ്…

Read More

നൈട്രിക് ഓക്സൈഡ് തെറാപ്പിയിലൂടെ നവജാത ശിശുവിനെ രക്ഷിച്ചു

konnivartha.com : തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി. ചാവക്കാട് സ്വദേശിനിയുടെ (36) രണ്ടാമത്തെ പ്രസവത്തിലുള്ള കുഞ്ഞിനാണ് നൈട്രിക് ഓക്സൈഡ് തെറാപ്പി നൽകി രക്ഷപ്പെടുത്തിയത്. കേരളത്തിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി ഉൾപ്പെടെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രം ലഭ്യമായ ഈ നൂതന ചികിത്സാ സംവിധാനമാണ് തൃശൂർ മെഡിക്കൽ കോളേജിൽ സാധ്യമാക്കിയത്. വിജയകരമായ ചികിത്സയിലൂടെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി കുഞ്ഞിനെ രക്ഷിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഗർഭാവസ്ഥയിൽ മെക്കോണിയം (കുഞ്ഞിന്റെ വിസർജ്യം) കലർന്ന് മൊക്കോണിയം ആസ്പിറേഷൻ സിൻഡ്രോം എന്ന അവസ്ഥമൂലം യുവതിയ്ക്ക് സിസേറിയൻ നടത്തി. ഇത് ഉള്ളിൽ ചെന്നതോടെ ശ്വാസകോശ ധമനിയിലെ ഉയർന്ന രക്ത സമ്മർദം മൂലം കുഞ്ഞിന് ഗുരുതര ശ്വാസതടസം അനുഭവപ്പെട്ടു. ഉടൻ കുഞ്ഞിനെ വെന്റിലേറ്ററിൽ…

Read More

കോന്നി മെഡിക്കല്‍ കോളേജ് : വികസനത്തിന്‌ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും

കോന്നി മെഡിക്കല്‍ കോളേജ് : വികസനത്തിന്‌ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും     നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി അവിസ്മരണീയ നേട്ടം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ ആരോഗ്യ വിദ്യാഭ്യാസത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചത് ഏറ്റവും അവിസ്മരണീയമായ നേട്ടമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുന്നതിന് പിന്നില്‍ ഒരുപാട് പേരുടെ പ്രയത്നമുണ്ടായിട്ടുണ്ട്. എല്ലാ ആളുകള്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ കോന്നി മെഡിക്കല്‍ കോളജിനെ മാറ്റുമെന്നും അധ്യയനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു. വൈകാതെ മെഡിക്കല്‍ കോളജില്‍ ആരോഗ്യവിദ്യാഭ്യാസം ആരംഭിക്കുമെന്ന വാക്ക് പാലിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. ആദ്യഘട്ടത്തില്‍ നബാര്‍ഡില്‍ നിന്ന് അനുവദിച്ച…

Read More

കോന്നി മെഡിക്കൽ കോളേജിൽ “കാടു “വളർത്തി പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നു

  Konnivartha. Com :കോന്നി മെഡിക്കൽ കോളേജിൽ “കാടു “വളർത്തി പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നു.കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ മുന്നിൽ കാട് നന്നായി വളർന്നിട്ടും അധികാരികൾ ഇവ നീക്കം ചെയ്തില്ല. വിഷ സർപ്പം പോലും ഇതിൽ കാണുമെന്നു കരുതുന്നു. നിരവധി രോഗികൾ വന്നു ചേരുന്ന കോന്നി മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കുവാൻ ഉള്ള നടപടി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു.   അതോ കാട് മൂടപ്പെട്ട് പരിസ്ഥിതി സൗഹാർദ്ദ മെഡിക്കൽ കോളേജ് എന്ന പേര് വരുന്നത് വരെ കാട് വളർത്താൻ ആണ് ശ്രമം എങ്കിൽ ഇച്ചിരെ കൈ വളം കൂടി മൂട്ടിൽ ഇടുക. നന്നായി വളർന്നു കെട്ടിടം “പച്ച “പിടിക്കട്ടെ. ചൂണ്ടി കാണിക്കുന്ന വിഷയങ്ങൾ കണ്ട് വ്യാകുലതപെടാതെ നടപടി സ്വീകരിക്കുക. കോന്നി മെഡിക്കൽ കോളേജ് എന്നും തല ഉയർത്തി നിൽക്കണം എന്ന് ജനത ആഗ്രഹിക്കുന്നു.

Read More

കോന്നി മെഡിക്കല്‍ കോളജില്‍ ദന്ത വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റിനെ ആവശ്യമുണ്ട്

  konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്ത വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റിനെ നിയമിക്കുന്നതിനായി മേയ് 20ന് രാവിലെ 10.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. താല്‍പര്യമുള്ള ബിഡിഎസ്/ എംഡിഎസ് ബിരുദധാരികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ദന്തല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ ഹാജരാകണം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതു മുതല്‍ 10 വരെ മാത്രമായിരിക്കും(പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന).

Read More

“കോന്നി വാര്‍ത്ത ഡോട്ട് കോം “കോന്നി മെഡിക്കല്‍ കോളേജ് ബ്യൂറോയിലേക്ക് അവസരം

ബ്യൂറോ ചീഫ് (വനിത ) ന്യൂസ് റിപ്പോര്‍ട്ടര്‍: 2 (വനിത ) ന്യൂസ് ക്യാമറ( വനിത ) ബ്യൂറോ ചീഫ് വാര്‍ത്തകളുടെ എല്ലാ വശവും നോക്കുകയും ബ്യൂറോ മുഴുവന്‍ കാര്യങ്ങളും നോക്കി നടത്തുവാനും ഉള്ള കഴിവ് (ബ്യൂറോ ചീഫ് (വനിത ) ന്യൂസ് റിപ്പോര്‍ട്ടര്‍ ( കോന്നി വാര്‍ത്തയുടെ എല്ലാ ഓണ്‍ലൈന്‍ മീഡിയായും കൈകാര്യം ചെയ്യണം ) യോഗ്യത : വാര്‍ത്തകള്‍ കണ്ടെത്തി വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഉള്ള കഴിവ് (ന്യൂസ് റിപ്പോര്‍ട്ടര്‍ ,സമാന മേഖലയില്‍ ഉള്ള കഴിവ് ) ന്യൂസ് ക്യാമറ ‍), വാര്‍ത്തകള്‍ക്ക് അനുയോജ്യമായ വാര്‍ത്താ വീഡിയോ എടുക്കുക (ന്യൂസ് ക്യാമറ( വനിത ) സി‌വി അയക്കുക :[email protected]

Read More