konnivartha.com : കോന്നിയിലും പരിസര പ്രദേശങ്ങളിലും മുഖം മൂടി കള്ളന്മാര്‍ വിലസുന്നു . ഒരു മാസത്തിന് ഇടയില്‍ നിരവധി ഭവനങ്ങളില്‍ മോഷണം നടന്നു . കോന്നി വട്ടക്കാവില്‍ തുടക്കമിട്ട മുഖം മൂടി മോഷ്ടാക്കള്‍ വകയാറില്‍ നിന്നും പണം കവര്‍ന്നു .ക്രിസ്തുമസ് ദിനങ്ങള്‍ ആയതിനാല്‍ പലരും രാത്രിയില്‍ പള്ളികളില്‍ പോകുന്ന പതിവ് ഉണ്ട് .ഇതിനാല്‍ തന്നെ പോലീസ് നിരീക്ഷണം ശക്തമാക്കണം . പുളിമുക്ക് ,പ്രമാടം മേഖലയിലും ഇതേ മുഖം മൂടി കള്ളന്മാരുടെ സംഘം വിലസുകയാണ് . മക്കള്‍ വിദേശത്തുള്ള പ്രായമായ ആളുകള്‍ താമസിക്കുന്ന വീടുകള്‍ ഇവരുടെ ലക്ഷ്യമാണെന്ന് അറിഞ്ഞതോട് കൂടി വൃദ്ധ ജനം ഭീതിയിലാണ് . ഒരാളെ പോലും പിടിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല .രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തണം എന്നാണ് ആവശ്യം . കോന്നി പുളിമുക്ക് ഭാഗത്ത് വീടിൻ്റെ സ്റ്റയർകെസ് വാതിൽ തുറന്നു വീടിന് ഉള്ളില്‍ …
Read More