നിരവധി തൊഴില്‍ അവസരങ്ങള്‍

സീനിയർ റെസിഡന്റ് ഒഴിവ്         വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഡെർമെറ്റോളജി, ജനറൽ സർജറി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി., ഓഫ്താൽമോളജി, ഒ.ബി.ജി., അനസ്ത്യേഷോളജി, റേഡിയോ ഡയഗ്നോസിസ്, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു.   എം.ബി.ബി.എസ്. ബിരുദവും എം.ഡി./ എം.എസ്./ ഡി.എൻ.ബി. യും ടി.സി.എം.സി./ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം 28 ന് രാവിലെ 11.30 ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം. പ്രതിമാസം 70,000/- രൂപയാണ് വേതനം. വയനാട് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ വയനാട് സർക്കാർ മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ…

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍

www.konnivartha.com ഫുൾ ടൈം കീപ്പർ ഒഴിവ് തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. പ്രോഗ്രാം ഓഫീസറുടെ താത്കാലിക ഒഴിവ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, ബി.ഇ, എം.ടെക്, എം.ഇ, എം.സി.എ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. 32,560 രൂപ പ്രതിമാസവേതനം ലഭിക്കും. താത്പര്യമുള്ളവർ ഒക്ടോബർ 15ന് വൈകിട്ട് നാലിനു മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിങ് ബോർഡ് ബിൽഡിങ് (അഞ്ചാം നില) ശാന്തീനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2525300.   വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 01.01.2022ന് 18 നും 41നും മദ്ധ്യേ. ശമ്പളം 24400-55200. നിശ്ചിത…

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍

അസിസ്റ്റന്റ്, അറ്റൻഡർ നിയമനം ബേക്കൽ റിസോർട്ട്‌സ് ഡെവലപ്പമെന്റ് കോർപ്പറേഷൻ ലിമിറ്റഡിലേക്ക് അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലേക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന്റെ വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.kcmd.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 6. റിസേർച്ച് അസിസ്റ്റന്റ് ഒഴിവ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ റിസേർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വൈറോളജി, മോളിക്യുലർ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോടെക്‌നോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദാന്തരബിരുദവും പ്രമുഖമായ മോളിക്യുലാർ-ബയോളജി ലാബിൽ ഒന്നോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. 35,000 രൂപയാണ് വേതനം. ഒരു വർഷമായിരിക്കും കരാർ കാലാവധി. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഓഗസ്റ്റ് 31ന് വൈകിട്ട് മൂന്നിനു മുമ്പ്…

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍

കൗൺസിലർ നിയമനം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വ്യക്തിഗതം, തൊഴിൽ, വിദ്യഭ്യാസം, അമിതഭാരം നിയന്ത്രിക്കൽ തുടങ്ങിയ മേഖലകളിൽ കുട്ടികളെ കൗൺസിലിങ് നടത്താൻ കൗൺസിലേഴ്സിനെ ആവശ്യമുണ്ട്. എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ എം.എ./എം.എസ്‌സി സൈക്കോളജി, പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഓഗസ്റ്റ് 20ന് വൈകിട്ട് 5 മണിക്ക് മുമ്പ് മുമ്പായി ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695 012 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857. അധ്യാപക നിയമനം സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന് കോഴിക്കോട് ജില്ലയില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കാന്‍ അധ്യാപകരെ ആവശ്യമുണ്ട്. പത്താം തരത്തിന് ക്ലാസ്സെടുക്കാന്‍ അതാത്…

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍

യു.കെയിൽ ക്ലിനിക്കൽ അഡൈ്വസർ അവസരം konnivartha.com : ഒ.ഡി.ഇ.പി.സി മുഖേന യുകെയിൽ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ആംബുലൻസ് സർവീസിൽ സീനിയർ ക്ലിനിക്കൽ അഡൈ്വസർ ഒഴിവുണ്ട്. നഴ്സിംഗ് ഡിഗ്രിയും പ്രമുഖ ആശുപത്രികളിൽ ഐസിയു, എമർജൻസി, ക്യാഷ്വാലിറ്റി മേഖലകളിൽ ഏതെങ്കിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള, ഐഇഎൽടിഎസ്/ഒഇടി ടെസ്റ്റിൽ എൻഎംസി നിഷ്‌കർഷിക്കുന്ന സ്‌കോർ നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും ഐഇഎൽടിഎസ്/ഒഇടി സ്‌കോർഷീറ്റും [email protected] ൽ അയക്കണം. അവസാന തീയതി ആഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in സന്ദർശിക്കുക.   മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ് വനിത ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ വയലത്തലയിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒരു ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസായിട്ടുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  …

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.keralaadministrativetribunal.gov.in  സന്ദർശിക്കുക.   ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ് സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20ന് രാവിലെ 10ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് അടുത്തുള്ള ചെമ്പകനഗർ ഹൗസ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു. എൻജിനീയർ, ഓവർസീയർ ഒഴിവ്   പട്ടികവർഗ വികസന വകുപ്പിൽ 200 അക്രഡിറ്റഡ് എൻജിനീയർ, ഓവർസീയർ തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ഐ.ടി.ഐ സർട്ടിഫിക്കറ്റോ പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ…

Read More