വകയാര്‍ കരിംകുടുക്കയിലെ കര്‍ഷകര്‍ പറയുന്നു : കനാല്‍ വെള്ളം വന്നില്ല എങ്കില്‍ ഈ കൃഷി കരിയും

 

KONNIVARTHA.COM : പ്രമാടം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ വകയാര്‍ കരിംകുടുക്ക വയലില്‍ അഹോരാത്രം കൃഷി ചെയ്ത കര്‍ഷകര്‍ ഒന്നടങ്കം പറയുന്നു കെ ഐ പി കനാലിലൂടെ ഉടന്‍ തന്നെ വെള്ളം എത്തിയില്ല എങ്കില്‍ ഇക്കാണുന്ന കൃഷി എല്ലാം കരിഞ്ഞു ഉണങ്ങും . കനത്ത വെയിലിനെയും അവഗണിച്ചു കൊണ്ട് അനേക കര്‍ഷകര്‍ ആണ് ഈ വയലില്‍ കൃഷികള്‍ ചെയ്തു വരുന്നത് . കാലവര്‍ഷത്തില്‍ കൃഷി എല്ലാം നശിച്ചിരുന്നു . ഉപജീവന മാര്‍ഗമായി കൃഷികള്‍ ചെയ്യുന്ന ഈ കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ക്ക് ഇക്കുറി ഇന്‍ഷുറന്‍സ് പരിഗണന ഉണ്ട് .

 

എന്നാല്‍ വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടായാല്‍ കൃഷിയെല്ലാം കരിയും .കപ്പയും വാഴയും ഇട വിളയായി ചേമ്പും കാച്ചിലും എല്ലാം നട്ടിട്ടുണ്ട് .വാഴകള്‍ കിളിച്ചു വരുമ്പോള്‍ ധാരാളം വെള്ളം ആവശ്യമാണ് . അതിനു സമീപത്തു കൂടി ഉള്ള കെ ഐ പി കനാല്‍ ജലം ആണ് ആവശ്യം .ഇതുവരെ കനാലിലൂടെ ജലം എത്തിയിട്ടില്ല . അധികാരികള്‍ ഇടപെട്ട് എത്രയും വേഗം കനാലിലൂടെ ജലം എത്തിക്കാന്‍ നടപടി ഉണ്ടാകണം എന്ന് കര്‍ഷകനായ പാറക്കല്‍ സുബൈര്‍ അഭ്യര്‍ഥിച്ചു .

 

ജന പ്രതിനിധികളും കൃഷി വകുപ്പും ഇക്കാര്യത്തില്‍ ഇടപെടുകയും കനാലിലൂടെ ജലം എത്തിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണം . ഈ മേഖല കടുത്ത ജല ക്ഷാമം ഉള്ള പ്രദേശമാണ് . വേനല്‍ കാലത്ത് കനാലിലൂടെ എത്തുന്ന ജലം ആണ് ആശ്വാസം . കൃഷി ചെയ്ത കര്‍ഷകരുടെ ആവശ്യം അടിയന്തിരമായി പരിഹരിക്കണം

error: Content is protected !!