മഞ്ഞനിക്കര തീര്‍ഥാടനം :ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

konnivartha.com : മഞ്ഞനിക്കര തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. കോവിഡ് സാഹചര്യത്തില്‍ ജില്ല സി കാറ്റഗറിയിലായിരിക്കുകയാണ്. വരും ദിനങ്ങളില്‍ രോഗവ്യാപനം കുറയുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. അതിന് മുന്നോടിയായി എല്ലാ വകുപ്പുകളുടേയും നേതൃതത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.     പെരുന്നാള്‍ നടത്താന്‍ സാധിച്ചാല്‍ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം സാഹചര്യം അനുസരിച്ചായിരിക്കും നിശ്ചയിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മഞ്ഞനിക്കര പെരുന്നാള്‍ നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.       മഞ്ഞനിക്കര പെരുന്നാള്‍ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനായി അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചു. മഞ്ഞനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍…

Read More