konnivartha.com:സ്വകാര്യ യൂണിവേഴ്സിറ്റിയുടെ വിവാദപരസ്യം വായനക്കാരെയും വരിക്കാരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രസിദ്ധീകരിച്ചതിന് 12 പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങള്‍ക്കാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. ‘നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’ എന്ന് ഫ്രണ്ട് പേജിൽ വാർത്തയെന്നവിധം പ്രസിദ്ധീകരിച്ച പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടാണ് നടപടി. സംഭവത്തില്‍ 14 ദിവസത്തിനുള്ളില്‍ പത്രങ്ങള്‍ രേഖാമൂലം മറുപടി നല്‍കണം. 1978ലെ പ്രസ് കൗൺസിൽ നിയമത്തിന്റെ 14ാം ഉപവകുപ്പ് പ്രകാരമാണ് നോട്ടീസ്. നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്‌ചയ്‌ക്കകം രേഖാമൂലം നൽകണമെന്നും പറയുന്നു. 2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ ഈ പത്രങ്ങളിൽ കൊച്ചി സ്വകാര്യ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന പരിപാടിയുടെ പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു ഉണ്ടായിരുന്നത്. 2050ല്‍ പത്രങ്ങളുടെ…
Read Moreടാഗ്: malayala manorama
മനസ്സിനും അപ്പുറം “പൂജ്യം” ചാടിക്കടന്നു
അക്ഷരങ്ങള്‍ അടുക്കും ചിട്ടയോടെയും എഴുത്തുകാരന്‍റെ തൂലികയില്‍ നിരന്നു നില്‍ക്കുന്നത് ആദ്യ സംഭവം .”പൂജ്യ”ത്തില്‍ തുടങ്ങിയ അക്കങ്ങള്‍ അക്ഷരങ്ങളായി അ മുതല്‍ ഇ ക്ഷാറ ണ്ണാ വരെ ഒരേ താളത്തില്‍ വായനക്കാരന്‍റെ മുന്നില്‍ ഒരേ മനസ്സോടെ നിവര്‍ന്നു നില്‍ക്കുന്നു .”പൂജ്യം “എന്ന് പേരിട്ടു വിളിച്ച ഈ സത്യ പുസ്തകം രവി വര്‍മ്മ തമ്പുരാന്‍ എന്ന തൂലികാ നാമത്തിന് സാഹിത്യ അവാര്‍ഡുകള്‍ സമ്മാനിക്കുവാന്‍ താളുകള്‍ മറിക്കുന്നു. ഭ്രാന്താലയമായ മനുക്ഷ്യ വികാരങ്ങളെ ഒരു മാത്ര ചിന്തിപ്പിക്കുവാന്‍ പ്രേരണനല്‍കുന്ന എഴുത്ത് കുത്തുകള്‍” പൂജ്യത്തില്‍ “മുഴച്ചു നില്‍ക്കുന്നു .ജാതീയതയുടെ വരമ്പുകള്‍ ഭേദിക്കുന്ന ചോദ്യ ശരങ്ങള്‍ വായനക്കാരനില്‍ ചിന്തയുടെ മുകളങ്ങള്‍ വീര്‍പ്പിക്കും . ഞാന്‍ ആര് …? ഈ സ്വരം ഉയര്‍ത്തുവാന്‍ പൂജ്യം ഗര്‍ജിക്കുന്നു.മനുക്ഷ്യന്‍ ജനിച്ചതില്‍ പിന്നെയാണ് ജാതി ഉണ്ടായത് വര്‍ണ്ണവും വര്‍ഗ്ഗവും വേര്‍ തിരിഞ്ഞത് .ആലോചന കള്‍ക്കും അപ്പുറം “പൂജ്യത്തെ “അടുത്തറിയുമ്പോള്‍ ഏതോ…
Read More