ജാതിയെക്കുറിച്ച് ചിന്തിക്കാത്തവർക്കേ ശ്രീ നാരായണീയരാവാനാകൂ: കെ.കെ.ശൈലജ തലശ്ശേരി: ജാതിമത ചിന്തകൾക്കുമപ്പുറം പൂർണ്ണമായും മനുഷ്യരായി ജീവിക്കുന്ന ഒരു തലമുറയെ സ്വപ്നം കണ്ട ഗുരുദേവൻ്റെ തലമുറക്ക് നിരാശ പകരുന്നതാണ് വർത്തമാനകാല അവസ്ഥ. ജാതിയതയെക്കുറിച്ച് ചിന്തിക്കാത്തവർക്കേ ശ്രീനാരായണീയരാവാൻ കഴിയൂ.എൻ്റെ മതം മാത്രമാണ് ശരി എന്ന് പറയുന്നത് ശരിയല്ല. സഹിഷ്ണുതയാണ് വേണ്ടത്. കണ്ണാടിയിൽ ദൈവത്തെ കാണാൻ ഗുരു നമ്മെ പഠിപ്പിച്ചു.നല്ല മനുഷ്യരിലാണ് ദൈവ ചൈതന്യമുണ്ടാകുന്നത്. മത ജാതി ഭ്രാന്താണ് ലോകത്ത് ഏറ്റവും കൂടുതൽ ചോര ചൊരിഞ്ഞിട്ടുള്ളത്. മനസ്സിനെ ശുദ്ധമാക്കാൻ ഗുരുദേവ സൂക്തങ്ങൾ ജീവിതത്തിൽ പകർത്താനാവണമെന്ന് കെ.കെ. ശൈലജ ടീച്ചർ എം എൽ എ പറഞ്ഞു. ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ‘ശ്രീ നാരായണ ഗുരുസൃഷ്ടിച്ച പ്രബുദ്ധത ‘ എന്ന വിഷയത്തിൽ നടന്ന സാംസ്ക്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഭാവി കേരളത്തിൻ്റെ മാനിഫെസ്റ്റോയാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു രൂപപ്പെടുത്തിയതെന്ന് പ്രശസ്ത കവി കെ.ജയകുമാർ ഐ.എ.എസ്.അഭിപ്രായപ്പെട്ടു.…
Read More