ലോക്ക്ഡൗണ്‍ രണ്ടുദിവസം കടക്കുമ്പോള്‍, ജില്ലയില്‍ പോലീസ് പരിശോധന ശക്തമായി തുടരുന്നു. പ്രധാന റോഡുകളില്‍ ബാരിക്കേഡ് സ്ഥാപിച്ചുള്ള കര്‍ശന വാഹനപരിശോധ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. തിരക്കൊഴിഞ്ഞ സ്ഥലങ്ങളും റോഡുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ജില്ലയിലെ ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥരും വാഹനപരിശോധന ചുമതലകളിലാണ്. സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ മാനദന്ധങ്ങളും കര്‍ശനമായി പാലിക്കണമെന്നും, അല്ലാത്തവര്‍ക്കെതിരെ നിയമനടപടി തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചരക്കുവാഹനങ്ങളെയും അവശ്യസര്‍വീസുകാരേയും, അടിയന്തിര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവരെയും മാത്രമാണ് യാത്ര തുടരാന്‍ അനുവദിക്കുക. അനാവശ്യ യാത്രക്കിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി തുടരും. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ അടച്ചുള്ള പരിശോധനയാണ് പോലീസ് നടത്തുന്നത്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പട്രോളിംഗിന് പുറമെ ബൈക്ക് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കുകള്‍ ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്…
Read More