ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി സെപ്റ്റംബര്‍ 24ന് നിര്‍വഹിക്കും

 

konnivartha.com: പുതിയ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് സെപ്റ്റംബര്‍ 24ന് വിദൂര ദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ളനിര്‍ണായക ചുവടുവെപ്പാണ്. ഫ്‌ളാഗ് ഓഫ് ചെയ്യുന്ന പുതിയ ട്രെയിനുകള്‍ ഇവയാണ്:

1. ഉദയ്പൂര്‍ – ജയ്പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്

2. തിരുനെല്‍വേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസ്

3. ഹൈദരാബാദ്-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്

4. വിജയവാഡ – ചെന്നൈ (റെനിഗുണ്ട വഴി) വന്ദേ ഭാരത് എക്‌സ്പ്രസ്

5. പട്‌ന – ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്

6. കാസര്‍കോട് – തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ്

7. റൂര്‍ക്കേല – ഭുവനേശ്വര്‍ – പുരി വന്ദേ ഭാരത് എക്‌സ്പ്രസ്

8. റാഞ്ചി – ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്

9. ജാംനഗര്‍-അഹമ്മദാബാദ് വന്ദേ ഭാരത് എക്‌സ്പ്രസ്

ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡിഷ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ പതിനൊന്ന് സംസ്ഥാനങ്ങളിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കും.

ട്രെയിനുകള്‍ ഓടുന്ന പാതകളില്‍ നിലവില്‍ ഓടുന്ന ട്രെയിനുകളേക്കാള്‍ വേഗതയുള്ളതായിരിക്കും. അതിനാല്‍ യാത്രക്കാരുടെ സമയം ഗണ്യമായി ലാഭിക്കാനാകും. റൂര്‍ക്കേല – ഭുവനേശ്വര്‍ – പുരി വന്ദേ ഭാരത് എക്‌സ്പ്രസ്, കാസര്‍കോട് – തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവ നിലവില്‍ ഇതേ റൂട്ടുകളില്‍ ഓടുന്ന ട്രെയിനുകളെ അപേക്ഷിച്ച് മൂന്ന് മണിക്കൂര്‍ വേഗത കൂടുതലുള്ളതാണ്. ഹൈദരാബാദ് – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് 2.5 മണിക്കൂറിലധികം; തിരുനെല്‍വേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് 2 മണിക്കൂറിലധികം; റാഞ്ചി – ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്, പട്‌ന – ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്, ജാംനഗര്‍-അഹമ്മദാബാദ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവ ഏകദേശം 1 മണിക്കൂര്‍; ഉദയ്പൂര്‍ – ജയ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് അരമണിക്കൂറോളം എന്ന കണക്കിലുമാണ് നിലവിലുള്ളതിനേക്കാള്‍ വേഗത.

രാജ്യത്തുടനീളമുള്ള പ്രധാന ആരാധനാലയങ്ങളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, റൂര്‍ക്കേല-ഭുവനേശ്വര്‍ – പുരി വന്ദേ ഭാരത് എക്സ്പ്രസും തിരുനെല്‍വേലി-മധുരൈ-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസും യഥാക്രമം പ്രധാന തീര്‍ഥാടന നഗരങ്ങളായ പുരിയെയും മധുരയെയും ബന്ധിപ്പിക്കും. കൂടാതെ, വിജയവാഡ – ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് റെനിഗുണ്ട പാത വഴി സര്‍വീസ് നടത്തുകയും തിരുപ്പതി തീര്‍ഥാടന കേന്ദ്രത്തിലേക്ക് കണക്റ്റിവിറ്റി നല്‍കുകയും ചെയ്യും.

വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തെ റെയില്‍വേയുടെ പുതിയ നിലവാരത്തിന് തുടക്കമിടും. ലോകോത്തര സൗകര്യങ്ങളും ‘കവച്’ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ ട്രെയിനുകള്‍ സാധാരണക്കാര്‍ക്കും ഉദ്യോഗസ്ഥർക്കും വ്യവസായികൾക്കും വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആധുനികവും വേഗമേറിയതും സുഖപ്രദവുമായ യാത്രാമാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ്.

കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് ഉൾപ്പടെ പുതിയ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് സെപ്റ്റംബര്‍ 24ന് വിദൂര ദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.

ചടങ്ങുമായി ബന്ധപെട്ട് കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നാളെ റെയിൽവേ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ പങ്കെടുക്കും. സംസ്ഥാന കായിക,റെയിൽവെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി , എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.

പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണ്. ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡിഷ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ പതിനൊന്ന് സംസ്ഥാനങ്ങളിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കും.

 

PM to flag off nine Vande Bharat Express on 24th September

These nine new Vande Bharat trains will boost connectivity across eleven states

Important religious places like Puri, Madurai and Tirupati to get Vande Bharat connectivity

The trains will be the fastest along the routes of their operation and will save considerable time of the passengers

New trains to provide world class experience to passengers and provide boost to tourism

Prime Minister Shri Narendra Modi will flag off nine Vande Bharat trains on 24th September 2023 at 12:30 PM via video conferencing.

These new Vande Bharat trains are a step towards realising Prime Minister’s vision of improving connectivity across the country and providing world class facilities to rail passengers. The new trains that will be flagged off are:

Udaipur – Jaipur Vande Bharat Express
Tirunelveli-Madurai- Chennai Vande Bharat Express
Hyderabad –Bengaluru Vande Bharat Express
Vijayawada – Chennai (via Renigunta) Vande Bharat Express
Patna – Howrah Vande Bharat Express
Kasaragod – Thiruvananthapuram Vande Bharat Express
Rourkela – Bhubaneswar – Puri Vande Bharat Express
Ranchi – Howrah Vande Bharat Express
Jamnagar-Ahmedabad Vande Bharat Express

These nine trains will boost connectivity across eleven states namely Rajasthan, Tamil Nadu, Telangana, Andhra Pradesh, Karnataka, Bihar, West Bengal, Kerala, Odisha, Jharkhand and Gujarat.

These Vande Bharat trains will be the fastest train along the routes of their operation and will help save considerable time of the passengers. As compared to the current fastest train along the route, Rourkela- Bhubaneswar – Puri Vande Bharat Express and Kasaragod – Thiruvananthapuram Vande Bharat Express will be faster by about 3 hours; Hyderabad – Bengaluru Vande Bharat Express by more than 2.5 hours; Tirunelveli-Madurai- Chennai Vande Bharat Express by more than 2 hours; Ranchi – Howrah Vande Bharat Express, Patna – Howrah Vande Bharat Express and Jamnagar-Ahmedabad Vande Bharat Express by about 1 hour; and Udaipur – Jaipur Vande Bharat Express by about half an hour.

In line with the Prime Minister’s vision to improve connectivity of important religious places across the country, Rourkela- Bhubaneswar – Puri Vande Bharat Express and Tirunelveli-Madurai- Chennai Vande Bharat Express will connect important religious towns of Puri and Madurai. Also, the Vijayawada – Chennai Vande Bharat Express will operate via the Renigunta route and will provide connectivity to Tirupati Pilgrimage centre.

The introduction of these Vande Bharat trains will herald a new standard of rail service in the country. These trains, equipped with world class amenities and advanced safety features, including Kavach technology, will be a key step towards providing modern, speedy and comfortable means of travel to common people, professionals, businessmen, student community and tourists.

error: Content is protected !!