തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനായി ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ പത്തനംതിട്ട കളക്ടറേറ്റിലെ വെയര്‍ ഹൗസില്‍ നിന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് ബ്ലോക്ക്തല, മുനിസിപ്പല്‍തല വിതരണ കേന്ദ്രങ്ങളിലേക്കു മാറ്റി തുടങ്ങി. ഇലന്തൂര്‍, കോയിപ്രം, പന്തളം, പറക്കോട്, പുളിക്കീഴ്, റാന്നി എന്നീ ബ്ലോക്കുകളിലേക്കുള്ള ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളാണ് ബുധനാഴ്ച വെയര്‍ ഹൗസില്‍ നിന്നും പുറത്തെടുത്ത് വിതരണ കേന്ദ്രങ്ങളില് എത്തിച്ചത്. മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിലേയും പത്തനംതിട്ട, അടൂര്, പന്തളം, തിരുവല്ല നഗരസഭകളിലെയും ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ വ്യാഴാഴ്ച വെയര്‍ ഹൗസില്‍ നിന്നും പുറത്തെടുത്ത് വിതരണ കേന്ദ്രങ്ങളില് എത്തിക്കും. ബ്ലോക്ക് തലത്തില് ബിഡിഒമാരും നഗരസഭകളില് മുന്സിപ്പല് സെക്രട്ടറിമാരുമാണ് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ കൈപ്പറ്റുന്നത്. കവചിത വാഹനത്തിലാണ് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളില് എത്തിക്കുന്നത്. തദ്ദേശ പൊതുതെരഞ്ഞെടുപ്പിലേക്ക് ജില്ലയില് 1,579 കണ്ട്രോള് യൂണിറ്റും 4,737 ബാലറ്റ് യൂണിറ്റുമാണ്…
Read More