പ്രാഥമിക വായ്പാ മേഖലയിൽ വായ്പാ തിരിച്ചടവ് പുനഃക്രമീകരിക്കണം- കെ.സി.ഇ.എഫ്

പ്രാഥമിക വായ്പാ മേഖലയിൽ വായ്പാ തിരിച്ചടവ് പുനഃക്രമീകരിക്കണം- കെ.സി.ഇ.എഫ്   കോന്നി വാര്‍ത്ത ഡോട്ട് കോം : : സംസ്ഥാനത്തെ കഴിഞ്ഞ രണ്ട് പ്രളയങ്ങൾ മൂലമുണ്ടായ നാശനഷ്ട ങ്ങൾമൂലവും, കോവിഡ്-19 മഹാമാരിയെ തുടർന്ന് വിവിധ മേഖലകളിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും വാണിജ്യബാങ്കുകളും സഹകരണ ബാങ്കുകളും വായ്പകൾക്ക് 2020 മാർച്ച് 01 മുതൽ ആഗസ്റ്റ് 30 വരെ മോറട്ടോറിയം നടപ്പിലാക്കിയിരുന്നു. സെപ്റ്റംബർ 1 മുതൽ 2021 മാർച്ച് 31 വരെ വായ്പാ കുടിശ്ശികക്ക് “നവകേരളീയം” കുടിശ്ശിക നിവാരണ പദ്ധതിയും നടപ്പിലാക്കി. എന്നാൽ കോവിഡ്-19 മഹാമാരി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഏറിയ പങ്ക് അംഗങ്ങൾക്കും വായ്പാ കുടിശ്ശിക അടയ്ക്കുവാൻ കഴിഞ്ഞില്ല. ഇതുമൂലം സഹകരണ മേഖലയിലെ വായ്പാ കുടിശ്ശിക വർദ്ധിച്ചിരിക്കുകയാണ്. ഈപ്രത്യേക സാഹചര്യം അതിജീവിക്കുന്നതിന് ആർ.ബി.ഐയുടെ നിർദ്ദേശ പ്രകാരം വണിജ്യ ബാങ്കുകളിൽ നടപ്പിലാക്കിയ വായ്പാ തിരിച്ചടവ് കാലാവധി പുനഃക്രമീകരണം…

Read More