കോന്നി വാര്ത്ത : പത്തനംതിട്ട ജില്ലയില് എലിപ്പനിക്കെതിരെയുളള പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എ.എല് ഷീജ അറിയിച്ചു. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് എലിപ്പനി രോഗികളുടെ എണ്ണത്തിലും, രോഗം ബാധിച്ചുളള മരണത്തിലും വര്ധനവ് ഉണ്ടായിട്ടുണ്ട്. ഈ വര്ഷം ഇതുവരെ 80 പേര്ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കൂടാതെ 80 പേര്ക്ക് സംശയാസ്പദമായ രോഗബാധയും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്ഷം ഇതേ കാലയളവില് യഥാക്രമം 56 ഉം 57 ഉം ആയിരുന്നു. കഴിഞ്ഞ വര്ഷം എലിപ്പനി മൂലം ഒരു മരണം മാത്രം സ്ഥിരീകരിച്ചപ്പോള് ഈ വര്ഷം ഒന്പത് മരണങ്ങള് റിപ്പോര്ട്ട് ചെയ്തു. രോഗപ്രതിരോധ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണിത് വിരല് ചൂണ്ടുന്നത്.എലി, പട്ടി, പൂച്ച, കന്നുകാലികള് തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പടരുന്നത്. കടുത്തപനി, ക്ഷീണം, കഠിനമായ തലവേദന, പേശീവേദന, കണ്ണുകളില് ചുവപ്പ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്.…
Read More