KONNIVARTHA.COM :കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സില്‍ ചെറുതും വലുതുമായി നിക്ഷേപം നടത്തിയവരുടെ പണം പ്രത്യേക നിയമ പ്രകാരം ഉടന്‍ മടക്കി നല്‍കുവാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേകരുടെ വലിയ കൂട്ടായ്മയായ പി എഫ് ഡിഎ യുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു . മാര്‍ച്ച് പതിനാലിന് പ്രതിപക്ഷ നേതാവ് ധര്‍ണ്ണയില്‍ സംസാരിക്കും . പതിനായിരക്കണക്കിനു നിക്ഷേപകരെ സംഘടിപ്പിച്ചുള്ള വലിയൊരു മാര്‍ച്ചും ധര്‍ണ്ണയും ആണ് സംഘടന ആലോചിക്കുന്നത് . രണ്ടായിരം കോടിയിലേറെ നിക്ഷേപക തുക തട്ടിയ പോപ്പുലര്‍ ഉടമകള്‍ നിലവില്‍ നിയമത്തിന്‍റെ പിടിയില്‍ ആണെങ്കിലും സി ബി ഐ ,ഇ ടി അന്വേഷണം തുടങ്ങിയിടത്ത് തന്നെയാണ് . കേരള പോലീസ് അന്വേഷിച്ചു കണ്ടെത്തിയതില്‍ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല…
Read More