സ്‌കോഡ കൈലാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു

  konnivartha.com: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ സബ് 4 മീറ്റര്‍ എസ് യു വി, കൈലാക്ക് ഔദ്യോഗികമായി ഇന്ത്യന്‍ നിരത്തുകളില്‍ എത്തി. കസ്റ്റമര്‍ ഡെലിവറികളും ടെസ്റ്റ് ഡ്രൈവുകളും ഇന്ന് മുതല്‍ ആരംഭിച്ചു. കൈലാക്കില്‍ സുരക്ഷ, മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സ്, സെഗ്മെന്റ്-ലീഡിംഗ് ഫീച്ചറുകള്‍ എന്നിവ സംയോജിക്കുന്നുവെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനീബ പറഞ്ഞു. ഇന്ത്യന്‍ റോഡുകളില്‍ യൂറോപ്യന്‍ സാങ്കേതികവിദ്യയെ കൈലാക്ക് യഥാര്‍ത്ഥത്തില്‍ ജനാധിപത്യവല്‍ക്കരിക്കുന്നുവെന്നും പീറ്റര്‍ പറഞ്ഞു. മത്സരാധിഷ്ഠിത സബ്-4 എം എസ് യു വി വിഭാഗത്തില്‍ കൈലാക്കിന് ലഭിച്ച മികച്ച പ്രതികരണം കാരണം 2026-ഓടെ വാര്‍ഷിക വില്‍പ്പന ഒരു ലക്ഷം എണ്ണം കടക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. നഗര റോഡുകള്‍, ഹൈവേകള്‍, കുത്തനെയുള്ള ചെരിവുകള്‍, പരുക്കന്‍ പ്രതലങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭൂപ്രദേശങ്ങളില്‍ കൈലാക്ക് 800,000 കിലോമീറ്ററിലധികം ദൂരം ഓടിച്ച് പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. -10…

Read More

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കൈലാഖ് നവംബര്‍ ആറിന് അവതരിപ്പിക്കും

    konnivartha.com: ഇന്ത്യൻ കാര്‍വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്റ്റ് എസ്‌യുവി കൈലാഖ് നവംബര്‍ ആറിന് അവതരിപ്പിക്കും. കൈലാഖിന്റെ ആഗോള അരങ്ങേറ്റമായിരിക്കുമിത്. ഇന്ത്യയിലെ കാര്‍ വിപണിയുടെ 30 ശതമാനത്തോളം വരുന്നതും വളരെ വേഗം വളരുന്നതുമായ സബ് 4 മീറ്റര്‍ വിഭാഗത്തില്‍ സ്‌കോഡയുടെ സ്ഥാനം അടയാളപ്പെടുന്ന വാഹനമാണിത്.   “സ്‌കോഡ ഇന്ത്യയുടെ ആദ്യത്തെ കോംപാക്റ്റ് എസ്‌യുവിയായ കൈലാഖ് അഭിമാനത്തോടെയാണ് അവതരിപ്പിക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമായും പ്രാദേശികമായാണ് കൈലാഖ് രൂപകൽപ്പന ചെയ്തത്. മൂല്യത്തിന് പ്രാധാന്യം നൽകുന്ന ഞങ്ങളുടെ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന മികച്ച ഫീച്ചറുകൾക്കൊപ്പം ഡ്രൈവിങ് സുഖം, സുരക്ഷ, യാത്രാ സുഖസൗകര്യങ്ങൾ എന്നിവയിലെല്ലാം സ്കോഡയുടെ ജനിതക ഘടനയുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കൾ മനസ്സിൽ കാണുന്നത് കൈലാഖിലുണ്ടായിരിക്കും. ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് എഞ്ചിനീയറിങ് നടത്തിയ കൈലാഖ് ഇന്ത്യൻ കാർവിപണിയിൽ ഒരു…

Read More

സ്‌കോഡയുടെ കൈലാക്ക് (Kylaq) വരുന്നു

  konnivartha.com/ കോട്ടയം: സ്‌കോഡ ഓട്ടോ അടുത്ത വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന കോംപാക്ട് എസ്‌യുവിക്ക് പേരായി. കൈലാക്ക് (Kylaq) എന്നായിരിക്കും അണിയറയില്‍ ഒരുങ്ങുന്ന ഈ വാഹനം വിളിക്കപ്പെടുക. ഈ കോംപാക്ട് എസ്‌യുവിയുടെ വരവോടെ ഇന്ത്യയില്‍ സ്‌കോഡ ഒരു പുതുയുഗപ്പിറവിക്കായി കാത്തിരിക്കുകയാണ്. ദേശീയ തലത്തില്‍ കമ്പനി നടത്തിയ ‘നെയിം യുവര്‍ സ്‌കോഡ’ എന്ന പേരിടല്‍ മത്സരത്തിലൂടെ പൊതുജനങ്ങള്‍ നിര്‍ദേശിച്ച പേരുകളില്‍ നിന്നാണ് ഈ നാമം തിരഞ്ഞെടുത്തത്. രണ്ട് ലക്ഷത്തിലേറെ ആളുകളാണ് പുതിയ പേരുകള്‍ നിര്‍ദേശിച്ചത്. ഇവയില്‍ 24,000 പേരുകളും വളരെ സവിശേഷമായിരുന്നു. ഫെബ്രുവരിയിലാണ് ഈ പുതിയ മോഡലിന്റെ ആദ്യ പ്രഖ്യാപനം വന്നത്. വിപുലമായ രീതിയില്‍ തന്നെ കൈലാക്ക് (Kylaq) നെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.   “ഞങ്ങളുടെ ഏറ്റവും പുതിയ എസ് യുവി കൈലാക്ക് (Kylaq) ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ളതാണ്. സ്‌കോഡ എന്ന ബ്രാന്‍ഡിനോട് ഇന്ത്യക്കാര്‍ ഇഷ്ടം വെളിപ്പെടുത്തുന്നതായിരുന്നു ഇത്. ഇന്ത്യയിലേയും…

Read More