കരുതലിന്റെ ഓണക്കാലമൊരുക്കി കുടുംബശ്രീ; ജില്ലാതല ഓണ വിപണന മേളയ്ക്ക് തുടക്കമായി

കരുതലിന്റെ ഓണക്കാലമൊരുക്കി കുടുംബശ്രീ; ജില്ലാതല ഓണ വിപണന മേളയ്ക്ക് തുടക്കമായി 53 പഞ്ചായത്തുകളിലും 4 നഗരസഭകളിലും കുടുംബശ്രീയുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ മേള കോന്നി വാര്‍ത്ത ഡോട്ട് കോം : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല ഓണ വിപണന മേള ആരംഭിച്ചു. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന് സമീപം ഓപ്പണ്‍ സ്റ്റേഡിയത്തിലാണ് ഉല്പന്ന വൈവിധ്യത്തില്‍ സമ്പന്നമായ ഓണമേള ആരംഭിച്ചത്. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ:ടി.സക്കീര്‍ ഹുസൈന്‍ ജില്ലാതല മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡിന്റെ വെല്ലുവിളിയെ അതിജീവിച്ചു കരുതലോടെയുള്ള ഓണക്കാലത്തിന് സുരക്ഷിതമായ നാടന്‍ ഉല്പന്നങ്ങളുടെ കലവറയാണ് കുടുംബശ്രീ ഒരുക്കിയിട്ടുള്ളത്. ആഗസ്റ്റ് 19 വരെയാണ് മേള നടക്കുന്നത്. കുടുംബത്തോടൊപ്പം കുടുംബശ്രീയോടൊപ്പം എന്ന സന്ദേശവുമായി സംഘടിപ്പിക്കപ്പെടുന്ന ഓണമേള ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും കുടുംബശ്രീ സി.ഡി.എസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ഓണം മേളയുടെ സംഘാടനത്തിനായി ഗ്രാമ സി.ഡി.എസുകള്‍ക്ക്…

Read More