വേഗത നിയന്ത്രിച്ചാല്‍ അപകടം കുറയ്ക്കാം : കോന്നിയില്‍ വീണ്ടും വാഹനാപകടം

  konnivartha.com: അമിത വേഗത മൂലം ഉള്ള വാഹനാപകടം കേരളത്തില്‍ തുടരുമ്പോള്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നിയിലും നിത്യേന വാഹനാപകടം നടക്കുന്നു . കൊട്ടാരക്കര അടൂര്‍ പന്തളം തിരുവല്ല കോട്ടയം എം സി റോഡ്‌ ഒഴിവാക്കി ഏറെക്കുറെ സഞ്ചാര യോഗ്യമായ പുനലൂര്‍ മൂവാറ്റുപുഴ റോഡിലൂടെ വരുന്ന ദീര്‍ഘ ദൂര വാഹന യാത്രികര്‍ ആണ് ഏറെ നാളായി കോന്നി മേഖലയില്‍ അപകടത്തില്‍പ്പെടുന്നത് . ദീര്‍ഘ ദൂര വാഹന യാത്രികര്‍ രാത്രിയില്‍ ആണ് ഈ റോഡ്‌ പ്രയോജനപ്പെടുത്തുന്നത് . പകല്‍ ഉള്ള വാഹനങ്ങളുടെ അമിത തിരക്കുകള്‍ ഏറെക്കുറെ രാത്രി 9 നും വെളുപ്പിനെ 5 നും ഇടയില്‍ ഈ റോഡില്‍ കുറവാണ് . പുനലൂര്‍ പത്തനാപുരം കോന്നി റാന്നി മണിമല വഴി നേരെ മൂവാറ്റുപുഴ എത്തി തൃശ്ശൂര്‍ തുടങ്ങി മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന ആളുകള്‍ഇപ്പോള്‍ തിരഞ്ഞെടുക്കുന്ന പാതയാണ് പുനലൂര്‍…

Read More

ആധുനിക റോഡ്‌ :കോന്നി മൂവാറ്റുപുഴ : ചാറ്റല്‍ മഴ പെയ്താല്‍ കോന്നി ചൈനാമുക്ക് റോഡ്‌ മുങ്ങും

  konnivartha.com: കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ചാറ്റല്‍ മഴപെയ്താല്‍ കോന്നി ചൈനാമുക്കിലെ അവസ്ഥ കാണുക . പഴയ പടി തന്നെ .വെള്ളം റോഡില്‍ നിറഞ്ഞു നില്‍ക്കുന്നു . റോഡു നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്നും അശാസ്ത്രീയം ആണെന്നും നാട്ടുകാര്‍ പറയുമ്പോള്‍ ജനപ്രതിനിധികള്‍ പോലും മിണ്ടുന്നില്ല . റോഡു നിര്‍മ്മിച്ചപ്പോള്‍ കെ എസ് റ്റി പി തങ്ങളുടെ ഇഷ്ടം പോലെ നിര്‍മ്മിച്ചു .കരാര്‍ പ്രകാരം ആണോ റോഡ്‌ നിര്‍മ്മിച്ചത് എന്ന് ഇനി വിജിലന്‍സ് നോക്കുക . ഏറ്റെടുത്ത സ്ഥലങ്ങള്‍ വിനിയോഗിച്ചില്ല .അത് വിജിലന്‍സില്‍ പരാതിയായി ഉണ്ട് .ഇവിടെ കോന്നി ചൈനാമുക്കിലെ നിലവിലെ അവസ്ഥ കാണുക .റോഡ്‌ “ആധുനിക നിലവാരത്തില്‍ “നിര്‍മ്മിക്കുന്നതിന് മുന്‍പും ഇതേ അവസ്ഥ .ഇപ്പോഴും ഇതേ അവസ്ഥ . വെള്ളം ഒഴുകി പോകാന്‍ ഉള്ള ഓടയുടെ കുഴികള്‍ റോഡിനു മുകളില്‍ . ചാറ്റല്‍ മഴ…

Read More