ഏറെ പുതുമകളുമായി കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗ് സൈറ്റും, മൊബൈൽ ആപ്പും

  konnivartha.com/ തിരുവനന്തപുരം; കെഎസ്ആർടിസിലെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിം​ഗ് കൂടുതൽ സു​ഗമമാക്കുന്നതിന് വേണ്ടി പരിഷ്കരിച്ച ഓൺലൈൻ വെബ്സൈറ്റും, മൊബൈൽ ആപ്ലിക്കേഷന്റേയും പരിഷ്കരിച്ച പതിപ്പ് ​ഗതാ​ഗത വകുപ്പ് മന്ത്രി കെബി ​ഗണേഷ് കുമാർ പുറത്തിറക്കി. www.onlineksrtcswift.com എന്ന വെബ്സൈറ്റും, ENTE KSRTC NEO OPRS മൊബൈൽ ആപ്പുമാണ് പരിഷ്കരിച്ച് പുറത്തിറക്കിയത്. യാത്രക്കാർക്ക് യാത്ര ചെയ്യേണ്ട സ്റ്റേഷനുകൾ വേ​ഗത്തിൽ കണ്ടെത്താനും, സ്റ്റേഷനുകളിലേക്കുള്ള ബസുകൾ വേ​ഗത്തിൽ തിരയാനും പുതിയ വെബ്സൈറ്റിലും, ആപ്പു വഴിയും കഴിയും. യാത്രക്കാർക്ക് വേ​ഗത്തിൽ മനസിലാകുന്ന തരത്തിലുള്ള ഹോം പേജും ശ്രദ്ധേയമാണ്. ഫോൺ പേയും, ബിൾഡസ് വഴിയും പണമിടപാട് നടക്കുന്നതിനാൽ വളരെ വേ​ഗത്തിൽ തന്നെ ടിക്കറ്റ് ലഭ്യമാക്കുകയും, ക്യാൻസലേഷൻ നടപടികൾ കുറയുകയും കാരണമാകും. കെഎസ്ആർടിസിയുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന മാൻഡിസ് ടെക്നോളജിയാണ് കെഎസ്ആർടിസിക്ക് വേണ്ടി പുതുക്കിയ വെബ്സൈറ്റും, മൊബൈൽ ആപ്പും തയ്യാറാക്കിയത്

Read More

കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ പൂർത്തീകരണത്തിന് 1.16 കോടി രൂപ അനുവദിച്ചു

konnivartha.com: കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 1.16 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ബസ് സ്റ്റേഷനിൽ നിലവിൽ യാർട് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനും ആയി 76.90 ലക്ഷം രൂപയും, യാത്രക്കാർക്ക് ആയി അമിനിറ്റി സെന്റർ, പോലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികൾ എന്നിവ നിർമ്മിക്കുന്നതിനായി 39. 86ലക്ഷം രൂപയുമാണ് അനുവദിച്ചത്. യാർഡ് നിർമ്മാണം പൊതുമരാമത്ത് നിരത്ത് വിഭാഗവും, അമിനിറ്റി സെന്റർ നിർമ്മാണം എൽ എസ് ജി ഡി യുമാണ് നിർവഹണം നടത്തുന്നത്. ബസ്റ്റാൻഡിലെ നിലവിലുള്ള യാർട് നിർമ്മാണത്തിന് HLL നിർവഹണ ഏജൻസിയായി ഒന്നരക്കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിരുന്നു.കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനും വൈദ്യുതീകരണത്തിനുമായി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സ്റ്റാൻഡിൽ ആവശ്യമായ ഹൈമാസ്…

Read More

കോന്നിയില്‍ നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയി

  വിശപ്പ് സഹിക്ക വയ്യാതെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കെ എസ് ആര്‍ ടി സി ബസ്സ്‌ ഡ്രൈവര്‍ ദീർഘ ദൂര ബസ്സ് സംസ്ഥാന പാതയിൽ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തു konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി ജംഗ്ഷൻ സമീപത്ത് ദീർഘദൂര കെഎസ്ആർടിസി സർവീസ് സംസ്ഥാനപാതയില്‍ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തതായി പരാതി. യാത്രക്കാരെ ഏതു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിപ്പിക്കണം എന്ന് തീരുമാനിക്കുന്നത്‌ കെ എസ് ആര്‍ ടി സി ഡ്രൈവറുടെ “ലാക്ക്” ആണ് . ഹോട്ടലുകാരും ഡ്രൈവറും തമ്മില്‍ ഉള്ള രഹസ്യ ധാരണ ഉണ്ട് . ഹോട്ടലിന് മുന്നില്‍ ബസ്സ്‌ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങും കണ്ടക്ടര്‍ യാത്രക്കാരോട് പറയും പത്തു മിനിട്ട് ഇരുപതു മിനിട്ട് സമയം ഉണ്ട് .ഭക്ഷണം കഴിക്കേണ്ടവര്‍ക്ക് കഴിക്കാം എന്ന് . ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വിഭവ സമര്‍ഥമായ ഭക്ഷണം നല്‍കും…

Read More

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിര്‍മ്മാണത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചു

  konnivartha.com/ കോന്നി : കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ കൂടി അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് മാസത്തിൽ പണികൾ പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡിപ്പോയിൽ വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കൽ, ബസ് വേ നിർമ്മാണം, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, ഗ്യാരേജ്, ഓഫീസ് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യമൊരുക്കൽ എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. എച്ച്.എൻ.എല്ലിനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ എസ്റ്റിമേറ്റ് തയ്യാറാക്കി കെ.എസ്. ആർ.ടി.സി സമർപ്പിക്കും. ശുചിമുറിയും മറ്റ് അടിസ്ഥാന സൗകര്യമൊരുക്കലിനും എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിക്കാനും തീരുമാനമായി. കെ.എസ്.ആർ.ടി.സി ജോയിന്റ് മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ, എക്സിക്യൂട്ടിവ്…

Read More

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡീസലിൽ വെട്ടിപ്പ്:ആയിരം ലിറ്ററിന്‍റെ കുറവ്

  തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിച്ച ഡീസലില്‍ വന്‍ വെട്ടിപ്പ്. 15,000 ലിറ്റര്‍ ഡീസല്‍ എത്തിച്ചപ്പോഴാണ് ആയിരം ലിറ്ററിന്റെ കുറവ് കണ്ടെത്തുന്നത്. കുറവ് കണ്ടെത്തിയതോടെ അടുത്ത ഡീസല്‍ ടാങ്കില്‍ ബാക്കി ഡീസലെത്തിച്ചു നെടുമങ്ങാട് എംഎസ് ഫ്യൂവല്‍സ് എന്ന സ്ഥാപനമാണ് ഡിപ്പോയില്‍ ഡീസല്‍ എത്തിക്കുന്നത്. 96,000 രൂപയാണ് കെഎസ്ആര്‍ടിസിക്ക് ആയിരം ലിറ്റര്‍ വെട്ടിപ്പിലൂടെ നഷ്ടമാകുന്നത്.മാസങ്ങളായി നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിക്കുന്ന ഡീസലില്‍ കുറവുണ്ടെന്നാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന പരാതി. എന്നാല്‍ ഈ പരാതി അധികൃതര്‍ വേണ്ടവിധത്തില്‍ ഗൗനിച്ചില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. നെടുമങ്ങാട് ഡിപ്പോയിലെ വണ്ടികള്‍ക്ക് മൈലേജ് കുറവാണെന്നും ഡ്രൈവര്‍മാരുടെയും മെക്കാനിക്കുമാരുടെയും പിടിപ്പുകേടുകൊണ്ടാണെന്നുമാണ് അധികൃതര്‍ ആരോപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാര്‍ക്കടക്കം ബോധവത്ക്കരണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസമെത്തിച്ച ഡീസലില്‍ ആയിരം ലിറ്റര്‍ കുറവ് കണ്ടെത്തിയത്.എല്ലാ ഡിപ്പോയിലും പരിശോധന വേണം എന്ന് ഒരു വിഭാഗം ജീവനക്കാര്‍ ആവശ്യപ്പെട്ടു

Read More

പത്തനംതിട്ട – ബാംഗളൂര്‍ സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് തുടങ്ങി

രണ്ടു ബസുകള്‍ കൂടി ജില്ലയ്ക്ക് ലഭിക്കും: മന്ത്രി വീണാ ജോര്‍ജ് konnivartha.com : പൊതുഗതാഗതം പുതുമയോടെ പുതുയുഗത്തില്‍ എന്ന ആപ്തവാക്യം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്നും ബാംഗളൂരിലേക്കുള്ള പുതിയ കെഎസ്ആര്‍ടിസി സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു  സംസാരിക്കുകയായിരുന്നു മന്ത്രി.     കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം യാത്രക്കാര്‍ക്ക് മികച്ചതും സൗകര്യപ്രദവുമായ  യാത്രാനുഭവം നല്‍കുകയാണ് ലക്ഷ്യം. ഗതാഗത മന്ത്രി ആന്റണി രാജുവിനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഒരു ബസ് സര്‍വീസ് ആദ്യ ഘട്ടത്തില്‍ ജില്ലയ്ക്ക് ലഭിച്ചത്. അടുത്ത ദിവസം രണ്ടു ബസുകള്‍ കൂടി ജില്ലയിലേക്ക് എത്തും. അതില്‍ ഒന്ന് മൈസൂര്‍ – മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.     ആറന്മുള എംഎല്‍എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ്…

Read More

കോന്നിയിൽ കെ എസ് ആർ ടി സി ഇന്ന് രാവിലെ 5 സർവീസ് നടത്തി

  Konnivartha. Com :തൊഴിലാളി സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു എങ്കിലും ഹൈക്കോടതിയുടെ ഇടപെടൽ മൂലം സമരം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് എതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു സർക്കാർ ഉത്തരവ് ഇറക്കി. ഇതിനെ തുടർന്ന് കെ എസ് ആർ ടി സിയടക്കം നിലവിൽ ഹാജരായ ജീവനക്കാരെ ഉപയോഗിച്ച് വിവിധ കേന്ദ്രത്തിലേക്ക് ബസ്സ്‌ സർവീസ് ആരംഭിച്ചു. കോന്നി കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ഇന്ന് രാവിലെ 5 സർവീസ് നടത്തി. മൊത്തം 9 സർവീസ് ബസുകൾ ആണ് ഉള്ളത്. ഒരു ഫാസ്റ്റ്,4 ഓർഡിനറി സർവീസ് കോന്നിയിൽ നടത്തി.   04:30 അമൃത ഹോസ്പിറ്റൽ,06:00 കൊക്കാത്തോട് കോട്ടാംപാറ,06:50 മാങ്കോട് പത്തനാപുരം,07:00 മെഡിക്കൽ കോളേജ്07:30 കുളത്തുമൺ സർവീസുകൾ നടത്തി എന്ന് സ്റ്റേഷൻ മാസ്റ്റർ ഗോപാലകൃഷ്ണൻ നായർ “കോന്നി വാർത്തയെ “അറിയിച്ചു.

Read More

ജനകീയ എം എല്‍ എ യുടെ കണക്ക് ബുക്കില്‍ ഒരു വികസനം കൂടി

കോന്നി എം എല്‍ എ സ്വന്തം നിയോജകമണ്ഡലത്തില്‍ കൊണ്ടുവന്ന വികസനം കാണുമ്പോള്‍ മറ്റ് എം എല്‍ എ മാര്‍ക്ക് മനസ്സില്‍ എങ്കിലും അല്പം വിരോധം തോന്നും .കാരണം കോന്നി നാടിന്‍റെ വികസന കാഴ്ചപ്പാട് നന്നായി അറിയാവുന്ന അഡ്വ അടൂര്‍ പ്രകാശ്‌ കോന്നി യ്ക്ക് നല്‍കിയ വികസനം എണ്ണുവാന്‍ കുറെ ഉണ്ട് . ഇപ്പോള്‍ മലയോര മേഖലയിലെ വിദ്യാര്‍ത്ഥി കള്‍ക്ക് വേണ്ടി എം എല്‍ എ ശബ്ദം ഉയര്‍ത്തുകയും അവകാശം നേടിയെടുക്കുകയും ചെയ്തു . മലയോര പ്രദേശമായ കൊക്കാതോട് ,ഊട്ടുപാറ ,കുളത്ത് മ ണ്‍ മേഖലയിലേക്ക് ഉള്ള കെ എസ് ആര്‍ ടി സി ബസുകളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് യാത്രാ സൌജന്യം അനുവദി പ്പിക്കുവാന്‍ എം എല്‍ എ യുടെ ഭാഗത്ത്‌ നിന്ന് ഉചിതമായ സമയത്ത് നടപടി ഉണ്ടായി .യാത്രാ സൌജന്യം അനുവദിക്കും എന്ന് വകുപ്പ് മന്ത്രി ഉറപ്പും…

Read More