കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെൻറർ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. സി.എസ്.എൽ.ടി.സി ആരംഭിക്കുന്നതിന്‍റെ പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ യോഗം ചേർന്നു. ആദ്യഘട്ടത്തിൽ 120 കിടക്കയും, രണ്ടാം ഘട്ടമായി 120 കിടക്കയും ഉൾപ്പടെ 240 കിടക്കകളുടെ സൗകര്യത്തോടെയാണ് ഗവ.മെഡിക്കൽ കോളേജിൽ സി.എസ്.എൽ.ടി.സി ആരംഭിക്കുന്നത്.ആദ്യഘട്ടത്തിലേക്കുള്ള 120 കിടക്കകൾ തയ്യാറായി. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യമുണ്ടാകും.ഇതിനായി സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യം ഒരുക്കുന്നതിനുള്ള പൈപ്പ് ലൈൻ ജോലികൾ പുരോഗമിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയ്ക്ക് ലഭിച്ച 5 കോടി രൂപയിൽ 23 ലക്ഷം രൂപയാണ് സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യം ഏർപ്പെടുത്തുന്നതിനായി ചിലവഴിക്കുന്നത്.20 ഓക്സിജൻ സിലണ്ടർ ആണ് മെഡിക്കൽ കോളേജിൽ നിലവിലുള്ളത്.പുതിയ 60 സിലണ്ടർ കൂടി ലഭ്യമാക്കും. തുടർന്ന് സിലിണ്ടറിൻ്റെ എണ്ണം…
Read More