കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. ഇതിനായി പഞ്ചായത്ത് തല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം നിയുക്ത എം.എൽ.എ അഡ്വ.കെ.യു.ജനീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ചേർന്നു. വാർഡ്തല ജാഗ്രതാ സമിതിയുടെ പ്രവർത്തനം കൂടുതൽ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി സജീവമാക്കും. രോഗബാധിത കുടുംബങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിനും തീരുമാനമായി.ഇതിനായി ജനകീയ ഹോട്ടൽ, സാമൂഹിക അടുക്കള എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിൽ സി.എഫ്.എൽ.റ്റി.സി പ്രവർത്തനം ഉടൻ പുനരാരംഭിക്കാനും തീരുമാനമായി.ഡൊമിസിലറി കെയർ സെൻ്റർ ആയി കൂടൽ ഗവ.എൽ.പി.സ്കൂളിനെ സജ്ജമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് വാർ റൂം പഞ്ചായത്തിലെ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്. രോഗം ബാധിച്ചവർക്ക് ആംബുലൻസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷകളും, ടാക്സികളും കൂടുതൽ യാത്രാ ക്രമീകരണങ്ങൾക്കായി ഉപയോഗിക്കാനും യോഗത്തിൽ തീരുമാനമായി. വാർഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി മാത്രമേ കോവിഡ് വ്യാപന…
Read More