കോട്ടപ്പാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

konnivartha.com : പത്തനംതിട്ട നഗരത്തിലെ 15 മുതൽ 21 വരെയുള്ള 7 വാർഡുകളിൽ   കുടിവെള്ളമെത്തിക്കുന്ന കുമ്പഴ- കോട്ടപ്പാറ കുടിവെള്ളപദ്ധതി   നഗരസഭാ ചെയർമാൻ  അഡ്വ. ടി. സക്കീർ ഹുസൈൻ നാടിനു സമർപ്പിച്ചു. പത്തൊമ്പതാം വാർഡിൽ സ്ഥാപിച്ചിട്ടുള്ള  ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ നിന്നാണ് കുടിവെള്ളം വാർഡുകളിലേക്ക്  വിതരണം ചെയ്യുന്നത്. കുമ്പഴ മേഖലയിലെ  ഏഴ് വാർഡുകളിലായി ആയിരം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം  ലഭിക്കും. ഒന്നരക്കോടി രൂപ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ്   കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. നഗരസഭയിലെ 15 മുതൽ 21 വരെയുള്ള വാർഡുകളിൽ നിലവിൽ മറ്റ് പദ്ധതികളിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്. കോട്ടപാറ പദ്ധതി  പ്രവർത്തനമാരംഭിച്ചതോടെ  പത്തനംതിട്ട ടൗൺ മേഖലയിലെ മറ്റ് വാർഡുകളിൽ കൂടുതൽ  ജല ലഭ്യത ഉണ്ടാകുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.  പ്രദേശികമായി കൂടുതൽ  ചെറുകിട പദ്ധതികൾ  നഗരസഭയിലാകെ ആരംഭിക്കും . 13, 14, 21 വാർഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന മണ്ണുങ്കൽ കുടിവെള്ള പദ്ധതി പതിനാലാം…

Read More