അദാനിയുടെ വിഴിഞ്ഞം പദ്ധതി : എല്ലാ അനുമതിയും കിട്ടി : കൂടലിലെ പാറ പൊട്ടിക്കുന്നതിന് കോന്നിയില്‍ വെച്ചു ഹിയറിങ് : ഈ തട്ടിപ്പ് ജനം അറിയുക

അദാനിയുടെ വിഴിഞ്ഞം പദ്ധതി : എല്ലാ അനുമതിയും കിട്ടി : കൂടലിലെ പാറ പൊട്ടിക്കുന്നതിന് കോന്നിയില്‍ വെച്ചു ഹിയറിങ് : ഈ തട്ടിപ്പ് ജനം അറിയുക കോന്നി വാര്‍ത്ത : വിഴിഞ്ഞം പോര്‍ട്ട് പദ്ധതിയ്ക്ക് വേണ്ടി “ബഹുമാന്യ”അദാനിയ്ക്കു കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍പഞ്ചായത്തിലെ കൂടല്‍ രാഷസന്‍ പാറയിലെയും സമീപ സ്ഥലത്തെ പാറയും വേണം .അതിനു വേണ്ടി എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കി . അവസാനം കലഞ്ഞൂരിലെ ജനത്തിന്‍റെ അഭിപ്രായം അറിയുവാന്‍ ഒരു സര്‍വ്വെ വെച്ചു അത് കോന്നി പഞ്ചായത്ത് മേഖലയിലെ കുളത്തിങ്കല്‍ സെന്‍റ് മേരിസ് ഓഡിറ്റോറിയത്തിൽ ജനഹിത പരിശോധ നടക്കുന്നു. ഇത് തന്നെ സര്‍ക്കാര്‍ തട്ടിപ്പ് . ഇതില്‍ ജനം വീഴരുത്. കോന്നി എം എല്‍ എ ജനീഷ് കുമാര്‍ പറഞ്ഞു ഇനി ഒരു പാറമട ഈ മണ്ഡലത്തില്‍ വരില്ല എന്ന് . പിന്നെ എന്തിന് ജനഹിതം അറിയുന്നു…

Read More

പുതിയ പഞ്ചായത്തുകൾ ഉടനെ ഇല്ല : കൂടലിനും , അരുവാപ്പുലം ഐരവണിനും നഷ്ടം

പുതിയ പഞ്ചായത്തുകൾ ഉടനെ ഇല്ല : കൂടലിനും , അരുവാപ്പുലം ഐരവണിനും നഷ്ടം കോന്നി : കൂടുതൽ വാർഡുകൾ ഉള്ള ഗ്രാമപഞ്ചായത്തുകൾ വിഭജിച്ചു പുതിയ ഗ്രാമപഞ്ചായത്തുകൾ രുപീകരിക്കാനുള്ള നടപടികളിൽ നിന്നും സർക്കാർ പിൻവാങ്ങുന്നു . കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നു കണ്ടാണ് പിന്മാറ്റം എന്നറിയുന്നു . വിസൃതമായ ഗ്രാമപഞ്ചായത്തുകൾ നൂറുകണക്കിനുണ്ട് . പത്തോ പന്ത്രണ്ടോ വാർഡുകൾ നിലനിർത്തിയ ശേഷം ബാക്കി വരുന്ന വാർഡുകൾ ചേർത്ത് പുതിയ പഞ്ചായത്തിന് രൂപം നൽകുവാൻ ആയിരുന്നു തീരുമാനം .അടുത്ത തിരഞ്ഞെടുപ്പിനുമുമ്പ് വാർഡുകളുടെ അതിർത്തി പുനർനിർണയവും വിഭജനവും പൂർത്തിയാക്കാനാണ് തദ്ദേശ സ്വയംഭരണവകുപ്പ് തീരുമാനിച്ചത് .സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും 40 പഞ്ചായത്തുകളെങ്കിലും വിഭജിക്കണമെന്നായിരുന്നു തദ്ദേശ സ്വയംഭരണവകുപ്പ്ഒടുവിൽ തീരുമാനിച്ചത് .ജനസംഖ്യ 27,430-ൽ കൂടുതലുള്ള ഗ്രാമപ്പഞ്ചായത്തുകളെ വിഭജിക്കാനാണ് തീരുമാനിച്ചിരുന്നത്.എന്നാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നു കണ്ടറിഞ്ഞതോടെ തൽക്കാലം വിഭജനം ഉണ്ടാകില്ല .941 പഞ്ചായത്തുകളിലായി 15,962 വാർഡുകളാണ് ഇപ്പോൾ ഉള്ളത് വിഭജന…

Read More