കുവൈറ്റ് അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിച്ചാല്‍ പിഴ

കുവൈത്ത് : റംസാന്‍ നോമ്പിനു ഇടയില്‍  പകല്‍ പരസ്യമായി ഭക്ഷണം കഴിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന്   കുവൈറ്റ്‌ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നല്‍കി.  ഗള്‍ഫ്‌ രാജ്യങ്ങളില്‍ എല്ലായിടത്തും നിയമം പ്രാബല്യത്തില്‍ വന്നു .വിശുദ്ധ മാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 100 ദിനാര്‍ പിഴയോ ഒരുമാസം തടവോ രണ്ടുംകൂടി ചേര്‍ത്തോ ആകും ശിക്ഷയെന്നു മന്ത്രാലയം മീഡിയ ആന്‍ഡ് പിആര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹഷാഷ് അറിയിച്ചു. രാജ്യത്തെ സ്വദേശികളും വിദേശികളും റംസാന്റെ പവിത്രത കാത്തുസൂക്ഷിക്കണം. പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ പുക വലിക്കുകയോ ചെയ്യരുതെന്നും വിശുദ്ധ മാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍ ഉണ്ടാകുവാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു. റംസാനില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാസംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. ഗതാഗതത്തിരക്കു നിയന്ത്രണത്തിന് ഇഫ്താറിനോട് അനുബന്ധിച്ച സമയത്ത് ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ ക്രമീകരിക്കുമെന്നും അദ്ദേഹം…

Read More

കമലഹാസന് കേരള മുഖ്യമന്ത്രിയാകാന്‍ കഴിയുമോ

  രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പരോക്ഷ ഉപദേശവുമായി കമലഹാസന്‍. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണ് നല്ലതെന്നാണ് കമല്‍ പറഞ്ഞത്. പണസമ്പാദനത്തിനുള്ള എളുപ്പവഴിയായി ആരും രാഷ്ട്രീയത്തെ കാണരുത്. തിരിച്ചറിവിന് രാഷ്ട്രീയത്തില്‍ വളരെയധികം പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണസംവിധാനം തകര്‍ന്നെന്ന രജനിയുടെ അഭിപ്രായത്തോട് കമല്‍ യോജിച്ചു. രജനിയുടെ അഭിപ്രായത്തെ പൂര്‍ണ്ണമായും പിന്‍തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തില്‍ രജനിക്കു പ്രതികൂലമാകുമെന്ന സൂചനയും കമല്‍ നല്‍കി. കേരളത്തിലെ ജനങ്ങള്‍ എന്നെ മലയാളിയായി കരുതുന്നു. എന്നാല്‍, എനിക്കു കേരളത്തിലെ മുഖ്യമന്ത്രിയാകാനാവുമോയെന്നായിരുന്നു കമലിന്റെ ചോദ്യം. എന്നാല്‍, തമിഴ്‌നാട്ടില്‍ ജനിച്ചുവളര്‍ന്നവര്‍ മാത്രമേ അവിടെ രാഷ്ട്രീയത്തിലേക്കു വരാന്‍ പാടുള്ളൂ എന്ന വാദം അംഗീകരിക്കാനാവില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു

Read More

ശബരിമലക്കാടുകളില്‍ താമസിക്കുന്ന ആദിവാസികളെ സി പി എം ദത്തെടുത്തു

പത്തനംതിട്ട: റാന്നി താലൂക്കിലെ ശബരിമലക്കാടുകളില്‍ താമസിക്കുന്ന മുഴുവന്‍ ആദിവാസികളേയും ജൂണ്‍ മുതല്‍ സി.പി.ഐ.എം റാന്നി താലൂക്ക് കമ്മിറ്റി ദത്തെടുകുന്നതിന് മുന്നോടിയായി ചാലക്കയം, പമ്പ വനപ്രദേശങ്ങളില്‍ താമസിക്കുന്ന വനവാസി കുടിലുകളിലെത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദത്തെടുക്കല്‍ ഉദ്ഘാടനം ചെയ്തു .ഏരിയാകമ്മിറ്റി മാര്‍ച്ചില്‍ വനവാസികളുടെ സര്‍വേ നടത്തിയിരുന്നു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ മൃഗതുല്യരായി വനത്തിനുള്ളില്‍ താമസിക്കുന്ന 224 ആദിവാസികളെയാണ് ദത്തെടുക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഇവര്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രം പോഷകാഹാരങ്ങള്‍ എന്നിവയും മാസം തോറും ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ വനത്തിനുള്ളിലെത്തിച്ച് ചികിത്സയും നല്‍കും. രണ്ടാം ഘട്ടമായി വനവാസി കുട്ടികളുടെ പഠനം ദത്തെടുക്കും. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീടും വസ്തുവും ഉറപ്പുവരുത്തും. രണ്ടു സെക്ടറുകളിലായി ഏരിയയിലെ 13 ലോക്കല്‍ കമ്മിറ്റികള്‍ കുടുംബങ്ങളെ ദത്തെടുക്കുന്നത്. സെക്ടര്‍ ഒന്നില്‍പ്പെടുന്ന ചാലക്കയം, പമ്പ, സന്നിധാനം, നിലയ്ക്കല്‍ വനപ്രദേശങ്ങളിലെ 25 കുടുംബങ്ങളിലെ 89 പേരെയാണ്…

Read More

സിക വൈറസ് ഇന്ത്യയില്‍ സ്ഥിതീകരിച്ചു: മൂന്ന് പേര്‍ക്ക് വൈറസ് ബാധ

നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ ഗര്‍ഭിണിയായ ഒരു യുവതിയടക്കം മൂന്നുപേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു.ലോകാരോഗ്യ സംഘടനയാണ് ഇന്ത്യയില്‍ മൂന്ന് പേരില്‍ സിക വൈറസ് ബാധ ഉള്ളതായി സ്ഥിരീകരണം നടത്തിയത്. 2016 ഫെബ്രുവരി 10 ന്റെയും 16 ന്റെയും ഇടയില്‍ നടത്തിയ 93 രക്ത സാമ്പിള്‍ പരിശോധയുടെ ഫലമാണ് 64 കാരന് സിക്ക പോസ്റ്റീവായി കണ്ടത്. 34, 22 വയസ്സുകളുള്ള രണ്ട് ഗര്‍ഭിണികളിലുമാണ് സിക്ക സ്ഥിരീകരിച്ചിരിക്കുന്നത്. ഈഡിസ് കൊതുകള്‍ മുഖാന്തിരമാണ് സിക്ക വൈറസുകള്‍ പരക്കുന്നത്. വൈറസ് ബാധിച്ചാല്‍ മങ്ങിയ പനി, തൊലി വിങ്ങല്‍, ചെങ്കണ്ണ്, മസില്‍ സന്ധി വേദന, തലവേദന, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും.കൊതുകു നശീകരണപ്രവൃത്തി വ്യാപകമാക്കുകയെന്നതും സിക വൈറസ് ബാധിച്ച സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നിവയാണ് ലോകാരോഖ്യ സംഘടന തന്നെ നല്‍കുന്ന മുന്‍ കരുതലുകള്‍   WHO REPORT the Ministry…

Read More

ഗുരുദേവ മാഹാത്മ്യം കഥകളി ..നവോത്ഥാനചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേട്

റിപ്പോര്‍ട്ട്‌ ജിബു വിജയൻ ഇലവുംതിട്ട ( ദുബായ് ) അഗ്നി ആഗ്നസ് ജയന്‍    പത്തനംതിട്ട :  ത്രിപ്പയാർ കളിമണ്ഡലം അവതരിപ്പിക്കുന്ന ഗുരുദേവ മാഹാത്മ്യം കഥകളി ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നു . കേരളീയ   സാംസ്കാരിക മണ്ഡലങ്ങളിൽ ഏറെ ചർച്ചയാകപ്പെട്ട ഗുരുദേവ മാഹാത്മ്യം കഥകളി  ഇലവുംതിട്ട മൂലൂർ സ്മാരകത്തിലായിരുന്നു ആദ്യം അരങ്ങേറിയത് . ത്രിപ്പയാർ മഹാദേവ ക്ഷേത്ര അങ്കണത്തിൽ അനുമതി നിഷേധിക്കപ്പെടുകയും , നിയമ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടുകയും ചെയ്ത ഗുരുദേവ മാഹാത്മ്യം കഥകളി അവതരിപ്പിക്കപ്പെടുമ്പോൾ , കഥകളി എന്ന കേരളീയ സാംസ്കാരിക കലയിൽ കാലഘട്ടത്തിനനുസരിച്ചു കീഴ്വഴക്കങ്ങളിലും ,കേട്ടുപാടുകളിലും മാറ്റം വരേണ്ട ആവശ്യകതയാണ് ഓർമ്മപ്പെടുത്തുന്നത് .നവോത്ഥാനചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേട്.കേരളചരിത്രം ഇന്നു വരെ കണ്ട യുഗപ്രഭാവന്മാരിലൊരാൾ. ആത്മീയാചാര്യനും, മഹാതപസ്വിയും, സാമൂഹ്യപരിഷ്കർത്താവുമായ ശ്രീനാരായണഗുരുദേവന്റെ ചരിതം കഥകളിയാക്കിയത് അടുത്തിടെയാണ്.തൃപ്രയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കളിമണ്ഡലം എന്ന കഥകളി സംഘമാണ് ഗുരുദേവ മാഹാത്മ്യം…

Read More

സെക്യൂരിറ്റി തൊഴിലാളികളുടെ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു

സംസ്ഥാനത്ത് സെക്യൂരിറ്റി സര്‍വീസില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. തസ്തിക, കുറഞ്ഞ അടിസ്ഥാന വേതന നിരക്ക് എന്നീ ക്രമത്തില്‍: മാനേജര്‍-(13,130-250-14380-300-15880), അസിസ്റ്റന്റ് മാനേജര്‍/ഓപ്പറേഷന്‍സ് മാനേജര്‍ -(12830-250-14080-300-15580), സൂപ്പര്‍വൈസര്‍ (12,580-250-13830-300-15330), ഹെഡ്ഗാര്‍ഡ് (12230-250-13480-300-14980), സായുധ സെക്യൂരിറ്റി ഗാര്‍ഡ് (11570-250-12820-300-14320), സായുധരല്ലാത്ത സെക്യൂരിറ്റി ഗാര്‍ഡ് (10170-200-11170-250-12420), അക്കൗണ്ടന്റ്/കാഷ്യര്‍/ക്ലാര്‍ക്ക് (10170 -200 -11170 -250 -12420), ഓഫീസ് അറ്റന്‍ഡന്റ് (8960-175-9835-200-10835), സ്വീപ്പര്‍/ക്ലീനര്‍ (8540- 150 -9290 -175-10165) അടിസ്ഥാന വേതനത്തിനു പുറമേ ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തിലുള്ള ക്ഷാമബത്തയ്ക്കും അര്‍ഹതയുണ്ട്. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ബന്ധപ്പെട്ട ജില്ലാ ആസ്ഥാനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുന്ന 1998-99= 100 സീരീസിലെ ഉപഭോക്തൃവില സൂചികയിലെ 250 പോയിന്റിനു മേല്‍ വര്‍ധിക്കുന്ന ഓരോ പോയിന്റിനും 26 രൂപ നിരക്കില്‍ ക്ഷാമബത്ത നല്‍കണം. ഇടുക്കി, വയനാട് ജില്ലകളില്‍ പ്രത്യേകം ഉപഭോക്തൃ വിലസൂചിക നമ്പര്‍ പ്രസിദ്ധീകരിക്കുന്നതുവരെ…

Read More

ദിലീപും കാവ്യാമാധവനും ഒരേ വേദിയില്‍ വീണ്ടും കണ്ടു മുട്ടി

സൗത്ത് ഫ്‌ളോറിഡ: കലാസ്വാദകര്‍ ഏറെ കാത്തിരുന്നു കടന്നു വന്ന ദിലീപ് ഷോ 2017 സൗത്ത് ഫ്‌ചോറിഡയില്‍ ആഘോഷമായി മാറി.നാദിര്‍ഷ സംവിധാനം ചെയ്ത് ദിലീപും ഇരുപത്തിയഞ്ചില്‍ പരം കലാകാരന്മാരും അണിനിരന്ന ദിലീപ് ഷോ കാണികള്‍ക്കു മൂന്നര മണിക്കൂര്‍ മനം നിറഞ്ഞു ആസ്വദിക്കാന്‍ ഉള്ള ചേരുവകള്‍ നിറഞ്ഞതായിരുന്നു.. നൃത്ത ഹാസ്യ – ഗാന സമന്വയമായി വേദി തകര്‍ത്താടിയ കലാകാരന്മാര്‍ക്കു കയ്യടികളോടെയാണ് കാണികള്‍ ആവേശം നല്‍കിയത്. ദിലീപ് – പിഷാരടി ധര്‍മജന്‍ കൂട്ടുക്കെട്ടിന്‍റെ മികവില്‍ ഹരിശ്രീ യൂസഫ് , സുധീര്‍ പറവൂര്‍ , ഏലൂര്‍ ജോര്‍ജ് , കൊല്ലം സുധി , സുബി സുരേഷ് എന്നിവര്‍ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തിയപ്പോള്‍, സ്വതസിദ്ധമായ ശൈലിയില്‍ ഗാനങ്ങളും , ഡയലോഗുകളുമായി റിമി ടോമി വേദി കൈയടക്കി. കാവ്യാ മാധവനും, നമിതാ പ്രമോദും, സൗത്ത് ഫ്‌ലോറിഡയിലെ യുവ ഡാന്‍സേര്‍സും പ്രശസ്ത കൊറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ മികച്ച അവതരണത്തില്‍…

Read More

കലഞ്ഞൂരിന്‍റെ പ്രിയ പുത്രന്‍ ,കൊല്ലം ജില്ലയുടെ വിപ്ലവകാരി , മികച്ച പാർലമെന്റംഗം കെ എൻ ബാലഗോപാലിന് അഭിവാദ്യങ്ങള്‍

ഇന്ത്യയിലെ അതി പ്രശസ്തമായ പ്രൈം ഫൗണ്ടേഷൻ നൽകുന്ന2015- … 2016 വർഷത്തെ മികച്ച പാർലമെന്റംഗങ്ങൾക്കുള്ള സൻസദ് രത്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.പാർലമെന്റിലെ ചർച്ചകളിലെ പ്രകടനങ്ങൾ, അവതരിപ്പിച്ച ബില്ലുകൾ, പാർലമെന്റിലെ ഹാജര്‍ നില, എംപി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കൽ തുടങ്ങിയവയായിരുന്നു പുരസ്കാരത്തിന്റെ മാനദണ്ഡങ്ങൾ. രാജ്യസഭാംഗങ്ങൾക്കുള്ള സൻസദ് രത്ന അവാര്‍ഡ് സിപിഐഎമ്മിന്റെ കെ എൻ ബാലഗോപാൽ, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവര്‍ പങ്കു വച്ചു. മികച്ച ലോക്സഭാംഗത്തിനുള്ള സൻസദ് രത്ന ശിവസേനയിലെ ശ്രീരംഗ് അപ്പാ ബർനെ എംപി നേടി.മഹാരാഷ്ട്രയിലെ മാവൽ ലോക്സഭാ മണ്ഡലത്തിലെ എംപി ആണ് ബർനെ.രാജ്യസഭയിലെ മികച്ച വനിതാ എംപിയായി സിപിഐഎമ്മിലെ ശ്രീമതി ടി എൻ സീമ തെരഞ്ഞെടുക്കപ്പെട്ടു.മഹാരാഷ്ട്രയിലെ ഹിംഗോളി എംപിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെശ്രീ രാജീവ് സത്തവ് ആണ് ലോക്സഭയിലെ മികച്ച നവാഗത സാമാജികൻ. മഹാരാഷ്ട്രയിലെ തന്നെ കൊലാപൂർ എംപി ആയ ധനഞ്ജയ് ഭീംറാവു മഹാദിക്കിനാണ് ആണ് സഭയിൽ…

Read More

കേന്ദ്ര സർക്കാർ “വലിപ്പീരും” നിരോധിച്ചു

ന്യൂഡൽഹി: നക്ഷത്ര ഹോട്ടലുകൾ, റസ്റ്ററന്‍റുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കുന്നതിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. പുകവലി സോണിൽ പുക വലിക്കാൻ മാത്രമാണ് അനുവാദമുള്ളത്. എന്നാൽ പല ഹോട്ടലുകളും ഇതു മറയാക്കി പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കാൻ സൗകര്യമൊരുക്കുന്നതായി നിരവധി പരാതി ലഭിച്ചതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. ഹോട്ടലുകളിലെ പുകവലി കേന്ദ്രങ്ങൾക്കു മുന്നിൽ 60*30 സെന്‍റീമീറ്റർ വലിപ്പത്തിലുള്ള ബോർഡിൽ പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് രേഖപ്പെടുത്തിയിട്ടുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Read More

കേരളത്തിന്‍റെ കന്നുകാലി സെന്‍സസ് അടുത്ത മാസം ആരംഭിക്കും

സംസ്ഥാന കന്നുകാലി പ്രജനന നയം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി വനം, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പേരൂര്‍ക്കട സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ ഹാളില്‍ നടന്ന സംസ്ഥാന കന്നുകാലി പ്രജനന നയം അവലോകന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കന്നുകാലി സെന്‍സസ് അടുത്ത മാസം ആരംഭിക്കും. ഇതിനായി സംസ്ഥാനത്തെ 1300 ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പാല്‍ ഉത്പാദനത്തില്‍ പത്ത് ശതമാനം വര്‍ദ്ധനയുണ്ടായി. അടുത്ത ഒരു വര്‍ഷത്തില്‍ 20 ശതമാനം വര്‍ദ്ധന കൈവരിച്ച് സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. പാലിനൊപ്പം മുട്ട, മാംസ ഉത്പാദനത്തിലും സ്വയംപര്യാപ്തത നേടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കന്നുകാലി പരിപാലനത്തിലേക്ക് യുവതലമുറയെ ആകര്‍ഷിക്കാന്‍ സബ്‌സിഡിയുള്‍പ്പെടെ സഹായം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച കെ. മുരളീധരന്‍ എം. എല്‍. എ പറഞ്ഞു. കേരളത്തിലെ സ്ഥലപരിമിതി കണക്കിലെടുത്ത് പൊതുകന്നുകാലി…

Read More