സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ, പതാക ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും konnivartha.com: കോന്നി: സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും. ദീപശിഖ ജാഥ സി.വി. ജോസിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് അത് ലറ്റുകൾ കോന്നിയിലെ പ്രതിനിധി സമ്മേളന നഗരിയിൽ എത്തിക്കും. ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലൂർ ശങ്കരൻ ജാഥാ ക്യാപ്റ്റൻ എം.വി.സഞ്ചുവിന് ദീപശിഖ ഏല്പിക്കും. ഉച്ചയ്ക്ക് 2 ന് ജോസ് ജംങ്ഷനിൻ നിന്നുമാരംഭിക്കുന്ന ജാഥ കുമ്പഴ (2.30), മല്ലശേരി മുക്ക് ( 2.40), പുളിമുക്ക് (2.50 ), ഐ റ്റി സി പടി ( 3.15), ഇളകൊള്ളൂർപള്ളിപ്പടി (3.25),ചിറ്റൂർമുക്ക് ( 3.45) ശേഷം നാലിന് കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.പ്രതിനിധി…
Read Moreടാഗ്: konnivartha
സി പി ഐ (എം ) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയില്‍ ഇന്ന് കൊടി ഉയരും
konnivartha.com: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ സിപിഐ എം നേടിയ വളര്‍ച്ച ഏറെ അഭിമാനാര്‍ഹമാണെന്ന് സി പി ഐ (എം ) പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നും പ്രസ്ഥാനത്തിലേക്ക് വലിയതോതില്‍ ജനവിഭാഗം വന്നു ചേരുന്നു. പാര്‍ടിയുടെ വളര്‍ച്ചയോടൊപ്പം ജില്ലയുടെ വികസന രംഗത്തും മുമ്പൊരുകാലത്തും ഉണ്ടാകാത്ത വിധത്തിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചതും ഇക്കാലയളവിലാണ്. 24–-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി കോന്നിയില്‍ ശനിയാഴ്ച തുടങ്ങുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നും ജില്ലാ നേതൃത്വത്തിൽ നിന്നുള്ളവരടക്കം ആയിരക്കണക്കിന് പാർടി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ഇക്കാലയളവിൽ അണിചേർന്നു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളോടൊപ്പം നിന്ന് അവയ്ക്ക് പരിഹാരം കണ്ടെത്താനും പാർടി എപ്പോഴും മുന്നിട്ട് പ്രവർത്തിച്ചിട്ടുണ്ട്. 28, 29, 30 തീയതികളിലായി സീതാറാം യെച്ചൂരി നഗറിൽ (വകയാർ…
Read Moreകോന്നിയില്‍ നീളുന്ന ഗതാഗതക്കുരുക്ക് :അശാസ്ത്രീയ വാഹന നിയന്ത്രണം
konnivartha.com:കോന്നിയില്‍ നിത്യവും ഗതാഗത കുരുക്ക് . ഇന്നും നീണ്ട വാഹന നിര . ട്രാഫിക്ക് നിയന്ത്രിയ്ക്കാന്‍ കഴിവ് ഉള്ളവരെ നിയമിക്കണം എന്ന് വാഹന ഡ്രൈവര്‍മാര്‍ പറയുന്നു . കഴിഞ്ഞ ഏതാനും ദിവസമായി കോന്നിയില്‍ ട്രാഫിക്ക് സംവിധാനം ആകെ അവതാളത്തില്‍ ആണ് . പത്തനംതിട്ട ജില്ലയില്‍ ട്രാഫിക്ക് സിഗ്നല്‍ ലൈറ്റ് ഇല്ലാത്ത ഏക സ്ഥലവും വണ്‍വേ ഇല്ലാത്ത സ്ഥലവും കോന്നിയാണ് . ശബരിമല തീര്‍ഥാടകരുടെ വാഹനം കൂടി ഇത് വഴിയാണ് കൂടുതലും കടന്നു വരുന്നത് എങ്കിലും പരിചയം ഇല്ലാത്ത ആളുകളെ ആണ് ട്രാഫിക്ക് നിയന്ത്രിയ്ക്കാന്‍ താല്‍ക്കാലികമായി നിയമിച്ചത് . ശബരിമല തീര്‍ഥാടന കാലത്ത് രണ്ടു മാസം പോലീസ് താല്‍ക്കാലിക ആളുകളെ നിയമിക്കും . ഇവര്‍ക്ക് മുന്‍ പരിചയം ഇല്ലാത്തതിനാല്‍ ആണ് കോന്നിയില്‍ നീണ്ട ഗതാഗതകുരുക്ക് ഉണ്ടാകുന്നത് എന്ന് ഡ്രൈവര്‍മാര്‍ പറയുന്നു . ട്രാഫിക്ക് സ്ഥലം മുതല്‍ ചൈനാമുക്ക്…
Read Moreഓറഞ്ച് അലർട്ട്: അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക : മുന്നറിയിപ്പ് പ്രഖ്യാപിച്ചു
konnivartha.com: അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു.സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി GD സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
Read Moreആതുര ശുശ്രൂഷ രംഗത്ത് വേറിട്ട ശബ്ദം : അഡ്വ. പ്രിൻസ് പി. തോമസ്സ്: അംഗീകാരം നൽകി ജന ഹൃദയങ്ങള്‍ ആദരിക്കുന്നു
konnivartha.com: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് പത്തനംതിട്ട ജില്ലാ സമ്മേളനം ഡിസംബർ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ കോന്നി എലിയറക്കൽ രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യുമെനിക്കൽ സെൻററിൽ വച്ച് നടക്കുന്നു. മൂന്നു മണി മുതൽ നടക്കുന്ന മനുഷ്യാവകാശ സമ്മേളനം അഭി. സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കോന്നി എം എല്‍ എ അഡ്വ കെ.യു. ജനീഷ് കുമാർ മുഖ്യാതിഥിയാണ് . പത്തനംതിട്ടയുടെ മലയോര മേഖലകളിലെ സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി ആംബുലൻസ് സേവനം ഉൾപ്പെടെ ക്രമീകരിച്ച് ആതുര ശുശ്രൂഷ രംഗത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന അഡ്വ. പ്രിൻസ് പി. തോമസിനെ ചടങ്ങില്‍ അംഗീകാരം നൽകി അഭി : ഡോ . സാമുവല്‍ മാര്‍ ഐറേനിയോസ് , അഭി . ഡോ . എബ്രഹാം മാര്‍ സെറാഫിം ,അഭി . ഡോ…
Read Moreകോന്നി ചേരിമുക്കിലെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റ് :പ്രതി പിടിയിൽ
Konnivartha. Com :ഉൽസവകാല സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് കോന്നി എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായ വാറ്റ് നടത്തിയിരുന്ന വീട്ടിൽ നിന്ന് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കോന്നി ചേരിമുക്കിൽ വാടകക്ക് താമസിക്കുന്ന തേക്ക്തോട് സ്വദേശി പ്രവീൺ പ്രമോദിനെയാണ്കോന്നി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബിനേഷും പാർട്ടിയും പിടികൂടിയത്. ശബരിമല തീർത്ഥാടകർക്കും കരിങ്കൽ ക്വാറികളിലെ ജോലിക്കാർക്കും രഹസ്യമായി ചാരായം എത്തിച്ചു കൊടുക്കുന്നതായി കോന്നി എക്സൈസ് ഷാഡോ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു ഇയാൾ . അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ് , പ്രിവൻ്റീവ് ഓഫീസർ ഡി. അജയകുമാർ , സി.ഇ. ഓ മാരായ സന്ധ്യാ .ഇ , ഷെഹിൻ . എ , ചന്ദ്രദേവ് , ആർ .ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു
Read Moreഅനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍
Konnivartha. Com :കോന്നിഗ്രാമപഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗ്സ്, കൊടിമരങ്ങള്‍, കൊടിതോരണങ്ങള്‍ എന്നിവ ഉടൻ നീക്കം ചെയ്യണം. അല്ലെങ്കില്‍ പഞ്ചായത്ത് സ്വന്തം നിലയില്‍ നീക്കം ചെയ്യുമെന്നും ചെലവാകുന്ന തുക ഉത്തരവാദികളില്‍ നിന്ന് ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.
Read Moreകെ ജെ യു :പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ (നവംബർ 3)
konnivartha.com: കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം നവംബർ 3 ഞായറാഴ്ച കോന്നി പ്രിയദർശിനി ടൗൺ ഹാളിൽ ( പി.ടി. രാധാകൃഷ്ണക്കുറുപ്പ് നഗർ) നടക്കും. സമ്മേളത്തിന് മുന്നോടിയായി നവംബർ 2 ന് പതാക ജാഥ സംഘടിപ്പിക്കും. കെ.ജെ.യു മുൻ ജില്ലാ സെക്രട്ടറി അടൂർ മേലൂട് പി.ടി രാധാകൃഷ്ണക്കുറുപ്പിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും രാവിലെ 9 ന് ആരംഭിക്കുന്ന പതാക ജാഥ കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സനിൽ അടൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി ജാഥാ ക്യാപ്റ്റനും ജില്ലാ ട്രഷറർ ഷാജി തോമസ് ജില്ലാ വൈസ് പ്രസിഡൻ്റ് ജിജു വൈക്കത്തുശ്ശേരി എന്നിവർ വൈസ് ക്യാപ്റ്റൻമാരും ജില്ലാ വൈസ് പ്രസിഡൻ്റ് ആർ വിഷ്ണുരാജ് ജാഥാ മാനേജരും ആയ പതാക ജാഥ അടൂർ, പന്തളം, തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി, പത്തനംതിട്ട, കോന്നി എന്നീ…
Read Moreചിറ്റാർ ഊരാംപാറ:കാട്ടു കൊമ്പൻമാരെ തടയാൻ സൗരോർജ്ജവേലി സ്ഥാപിക്കും
konnivartha.com: കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങി ജനവാസ കേന്ദ്രത്തിൽ നിത്യസാന്നിദ്ധ്യമറിയിക്കുന്ന കാട്ടു കൊമ്പൻമാരെ തടയാൻ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ നടപടിയായി.അടിയന്തിരമായി സൗരോർജ്ജവേലി സ്ഥാപിക്കാൻ തീരുമാനമായി. ചിറ്റാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ റവന്യു, വനം വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനമായത്. ഇതിനായി എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിക്കും.6 കിലോമീറ്റർ ദൂരം സൗരോർജ്ജ വേലി സ്ഥാപിച്ച് നാട്ടുകാർക്കും കൃഷിക്കും സുരക്ഷയൊരുക്കും.സ്ഥാപിക്കുന്ന സൗരോർജ്ജ വേലിയുടെ പരിപാലന ചുമതല വനം വകുപ്പ് നിർവഹിക്കും.വന സംരക്ഷണ സമിതിയുടെ രണ്ട് പ്രവർത്തകർരെ ശമ്പളം നൽകി വേലിയിൽ പടലുകളും കളകളും കയറി തകരാർ സംഭവിക്കാതിരിക്കാൻ നിയോഗിക്കും. ആനകളുടെ വരവ് നിരീക്ഷിക്കാൻ റാന്നി ഡിഎഫ്ഒ നേതൃത്വം നല്കുന്ന മോണിട്ടറിംങ് കമ്മറ്റി…
Read Moreനൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോന്നിയില്‍ നടന്നു
ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ ഒരുക്കും: മന്ത്രി വി. ശിവന്‍കുട്ടി konnivartha.com: നഗരത്തിലായാലും ഗ്രാമത്തിലായാലും, ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ നല്‍കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ് പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രമെന്ന് വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന് (കെ.എ.എസ്.ഇ) കീഴില്‍ കോന്നി എലിറയ്ക്കലില്‍ ആരംഭിച്ച സംസ്ഥാനത്തെ ആറാമത്തേയും ജില്ലയില്‍ ആദ്യത്തേതുമായ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തൊട്ടാകെയുള്ള നൈപുണ്യ വികസനത്തിലെ വിടവ് നികത്താന്‍ നൈപുണ്യ വകുപ്പ് അക്ഷീണം പ്രയത്നിക്കുകയാണ്. ഈ വെല്ലുവിളി നേരിടാന്‍ ജില്ലാ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന ഒരു വികേന്ദ്രീകൃത മാതൃക സ്വീകരിച്ചു. നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭ്യമായ വിവിധ പദ്ധതികളെക്കുറിച്ചും സമഗ്രമായ വിവരങ്ങള്‍ നല്‍കുന്നതിനാണ്…
Read More