കുരിശിന്‍റെ വഴി : കോന്നി മുളന്തറ സെന്റ് മേരീസ്‌ മലങ്കര കത്തോലിക്ക ദേവാലയം

  konnivartha.com : നാല്പതാം വെള്ളിയാഴ്ചയോടനുബന്ധിച്ചു മുളന്തറ സെന്റ് മേരീസ്‌ മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ ആനകുത്തി കുരിശടിയിൽ നിന്നും മെഡിക്കൽ കോളേജ് കുരിശ്ടിയിലേക്ക് കുരിശിന്റെ വഴി നടത്തി. ഇടവക വികാരി റവ. ഫ. അഡ്വ. എ. ഡി. ജോസ് കളവിളയുടെ നേതൃത്വത്തിൽ നടത്തിയ പരിഹാര പ്രദിക്ഷണത്തിന്റെ സമാപനത്തിൽ റവ. ഫ. വർഗീസ് സമുവൽ അനുഗ്രഹ പ്രഭാഷണം നടത്തി.

Read More

ഷാബു :കോന്നിയൂരിന്‍റെ സിനിമാക്കാരൻ

  KONNI VARTHA .COM : കലയെയും, നാടിനെയും ഒരുപോലെ സ്നേഹിക്കുന്ന ഷാബുവിന്‍റെ രണ്ടാമത്തേ ചലച്ചിത്രവും പിറവിയെടുക്കുന്നത് കോന്നിയുടെ ഗ്രാമീണ കാഴ്ചകളിലൂടെ . സ്കൂൾ വിദ്യാഭ്യാസക്കാലം തൊട്ടേ സിനിമയെന്ന മോഹവുമായി യാത്ര തുടങ്ങിയ ഈ കലാകാരൻ തന്‍റെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് പൂർണ്ണ സിനിമക്കാരനാക്കുന്നത്.   മിമിക്രി കലാ ലോകത്ത് നിന്നും വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തേക്ക് ചേക്കേറിയ ഷാബു ഉസ്മാൻ മടങ്ങിയെത്തിയത് മലയാള ചലച്ചിത്ര താളുകളിലേക്ക് പുതിയൊരു സിനിമ സമ്മാനിച്ചു കൊണ്ടാണ്. മനോജ് കെ ജയനും , മാമുക്കോയയും മധുവും ഉൾപ്പെടെ വലിയൊരു താര നിര അണിനിരന്ന വിശുദ്ധ പുസ്തകം എന്ന ചലചിത്രത്തിലൂടെയായിരുന്നു. 2019 -ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ശേഷമാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ മുഖ്യ കഥാപാത്രമായ ലൂയിസ് എന്ന ചിത്രം ഷാബുവിന്റേതായി എത്തുന്നത്.   മുൻ ചിത്രത്തിലേത് പോലെ ലൂയിസിന്റെയും പ്രധാന ലൊക്കേഷൻ…

Read More

പത്തനംതിട്ടയില്‍ എംജി കലോത്സവത്തിന് തിരി തെളിഞ്ഞു; കലയുടെ ദിനരാത്രങ്ങള്‍ വിസ്മയമേകും

പത്തനംതിട്ടയില്‍ എംജി കലോത്സവത്തിന് തിരി തെളിഞ്ഞു; കലയുടെ ദിനരാത്രങ്ങള്‍ വിസ്മയമേകും:ഏഴ് വേദികളിലായി 61 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്   KONNIVARTHA.COM : മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന് പത്തനംതിട്ടയില്‍ പ്രൗഢ തുടക്കം. വൈകുന്നേരം പ്രധാന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍, കീബോര്‍ഡ് സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഓരോ കാലത്തും ശരിയെന്ന് തോന്നുന്നതില്‍ ഉറച്ചു വിശ്വസിക്കണമെന്നും അതിനായി പരിശ്രമിച്ചാല്‍ വിജയം ലഭിക്കുമെന്നും നവ്യ നായര്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു. യുവത്വം ആഘോഷത്തിന്റെതാണെന്നും ഇക്കാലം ഏറ്റവും ആഘോഷമാക്കണമെന്നും സ്റ്റീഫന്‍ ദേവസി പറഞ്ഞു. കലാലയ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും വിദ്യാര്‍ഥികള്‍ക്ക് സഫലമാക്കാന്‍ സാധിക്കട്ടെയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അടിസ്ഥാനപരമായി മനുഷ്യന്റെ വികാരങ്ങളുടെ പ്രതിഫലനവും പ്രകടനവുമാണ് കലയെന്നും ഒരു…

Read More

എം.ജി സർവകലാശാല കലോത്സവത്തിന് പത്തനംതിട്ട ഒരുങ്ങി : 300 കോളേജുകളിലെ പ്രതിഭകള്‍

konnivartha.com : എല്ലാ മത്സരങ്ങളിലും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും മത്സരിക്കാൻ അവസരംനൽകുന്ന ആദ്യ കലോത്സവമാകാൻ എംജി കലോത്സവം തയ്യാറെടുക്കുന്നു. മുമ്പ്‌ ചില മത്സരയിനങ്ങളിൽ മാത്രമാണ്‌ അവസരം നൽകിയിരുന്നത്‌. പെൺകുട്ടികൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുമായി പ്രത്യേക ഹെൽപ്പ്‌ ഡെസ്‌കും കലോത്സവത്തിലുണ്ടാകും.   ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ട നഗരത്തിൽ നടക്കുന്ന കലോത്സവത്തിൽ പതിനായിരത്തോളം യുവപ്രതിഭകൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർപേഴ്സൺ മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട നഗരത്തിൽ പ്രത്യേകം തയ്യാറാക്കുന്ന ഏഴ്‌ വേദികളിലാണ് മത്സരങ്ങൾ. ഉദ്ഘാടന ദിവസം രാത്രി എട്ടിന്‌ വേദികളിൽ മത്സരങ്ങൾ ആരംഭിക്കും.   ജില്ലാ സ്റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ 2000 പേർക്ക് ഇരിക്കാനാവുന്ന പന്തൽ ക്രമീകരിച്ചു. റോയൽ ഓഡിറ്റോറിയമാണ് രണ്ടാമത്തെ വേദി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും നിന്നുള്ള 300 കോളേജുകളിലെ പ്രതിഭകളാണ് എത്തുക.   ഏപ്രിൽ ഒന്നിന് വൈകിട്ട്…

Read More

കോന്നിയിൽ കെ എസ് ആർ ടി സി ഇന്ന് രാവിലെ 5 സർവീസ് നടത്തി

  Konnivartha. Com :തൊഴിലാളി സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു എങ്കിലും ഹൈക്കോടതിയുടെ ഇടപെടൽ മൂലം സമരം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് എതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു സർക്കാർ ഉത്തരവ് ഇറക്കി. ഇതിനെ തുടർന്ന് കെ എസ് ആർ ടി സിയടക്കം നിലവിൽ ഹാജരായ ജീവനക്കാരെ ഉപയോഗിച്ച് വിവിധ കേന്ദ്രത്തിലേക്ക് ബസ്സ്‌ സർവീസ് ആരംഭിച്ചു. കോന്നി കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ഇന്ന് രാവിലെ 5 സർവീസ് നടത്തി. മൊത്തം 9 സർവീസ് ബസുകൾ ആണ് ഉള്ളത്. ഒരു ഫാസ്റ്റ്,4 ഓർഡിനറി സർവീസ് കോന്നിയിൽ നടത്തി.   04:30 അമൃത ഹോസ്പിറ്റൽ,06:00 കൊക്കാത്തോട് കോട്ടാംപാറ,06:50 മാങ്കോട് പത്തനാപുരം,07:00 മെഡിക്കൽ കോളേജ്07:30 കുളത്തുമൺ സർവീസുകൾ നടത്തി എന്ന് സ്റ്റേഷൻ മാസ്റ്റർ ഗോപാലകൃഷ്ണൻ നായർ “കോന്നി വാർത്തയെ “അറിയിച്ചു.

Read More

കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ശാസ്ത്ര റഫറൻസ് ലൈബ്രറിക്ക് തുടക്കമാകുന്നു

    KONNI VARTHA.COM : കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പുസ്തക സമാഹരണ പരിപാടിയുടേയും അംഗത്വ പ്രവർത്തനത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം സാംസ്ക്കാരിക പ്രവർത്തകൻ Dr.കെ.വിജയകൃഷ്ണൻ നിർവഹിച്ചു. സ്ക്കൂൾ കോളേജ് വിദ്യാർത്ഥികളെ ലൈബ്രറിയുമായി അടുപ്പിക്കുന്നതിന് ബാലോത്സവം, സാഹിത്യസദസ്, പഠനയാത്രകൾ, ശാസ്ത്രോത്സവം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. NS മുരളീമോഹൻ,S. കൃഷ്ണകുമാർ,K .രാജേന്ദ്രനാഥ്, തുഷാര ശ്രീകുമാർ,S. അർച്ചിത, ശ്രീകുമാർ എന്നിവർ സംസാരിച്ചു.     ശാസ്ത്ര റഫറൻസ് ലൈബ്രറി ക്ക് തുടക്കമാകുന്നു കോന്നി പബ്ലിക് ലൈബ്രറി യുടെ നേതൃ ത്വത്തിൽ വിദ്യാർത്ഥി കൾക്കായി ആരംഭിക്കുന്ന ശാസ്ത്ര റഫറൻസ് ലൈബ്രറി യുടെ പ്രവർത്തനങ്ങളുടെ ഭാഗമായ പുസ്തക സമാഹരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിദ്യാർത്ഥി കൾക്കായി അക്ഷര സദസ്സ്, സാഹിത്യ മത്സരങ്ങൾ, പഠന യാത്ര, ശാസ്ത്ര വാണി,…

Read More

കോന്നിയിൽ നാളെ തൊഴിൽ മേള നടക്കും

Konnivartha :കെ യു. ജനീഷ് കുമാർ എം എൽ എ യുടെ യുവ പദ്ധതിയുടെ ഭാഗമായി ജോബ് ഫെസ്റ്റ് 2022 ( കരിയർ എക്സ്പോ 2022) ഇന്ന്.കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ 2022 മാർച്ച് 22 ചൊവ്വാഴ്ച രാവിലെ 9 മുതൽ കോന്നി NSS കരയോഗം ശ്രീ ദുർഗ്ഗ ആഡിറ്റോറിയത്തിൽസംഘടിപ്പിക്കുന്ന തൊഴിൽ മേള അഡ്വ. കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്യും. യൂത്ത് കമ്മീഷൻ ചെയർ പേഴ്‌സൺ ഡോ.ചിന്ത ജെറോം മുഖ്യഥിതിയാകും.”കരിയർ എക്സ്പോ 22 പത്തനംതിട്ട” എന്ന ഈ തൊഴിൽ മേളകൾ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്.   നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്.   പുതുമുഖങ്ങൾക്കും…

Read More

അച്ചൻകോവിൽ-കല്ലേലി -കോന്നി പ്ലാപ്പള്ളി റോഡ് :ബി എം &ബി. സി സാങ്കേതിക വിദ്യയിൽ പുനർനിർമ്മിക്കും

  Konnivartha. Com :അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ് 3 റീച്ചുകളിലാണ് പുനർനിർമ്മാണം. തണ്ണിത്തോട് -ചിറ്റാർ ആദ്യ റീച്ച് 5.9 കിലോമീറ്ററാണ്.3.80 കിലോമീറ്റർ ദൂരത്തിൽ ഉറുമ്പിനി -വാലുപാറ റോഡ് രണ്ടാം റീച്ചും സീതത്തോട് പാലമാണ് മൂന്നാം റീച്ചിൽ ഉൾപ്പെടുന്നത്. വനത്തിൽ കൂടി കടന്നു പോകുന്ന ഭാഗങ്ങളിൽ റോഡിന് വീതി കൂട്ടി നിർമ്മിക്കേണ്ടതുണ്ട്. അച്ചൻകോവിൽ-കല്ലേലി, തണ്ണിത്തോട് – ചിറ്റാർ ഭാഗങ്ങളിൽ വനം വകുപ്പ് അനുമതിയോടെയാണ് നിർമ്മാണം നടത്തുന്നത്. സീതത്തോട് പാലം ഉൾപ്പടെ വനേതര മേഖലയിലെ നിർമ്മാണം ഉടൻ തന്നെ ആരംഭിക്കാൻ കഴിയും.   10 മുതൽ 12 മീറ്റർ വരെ വീതിയിലാവും റോഡ് നിർമ്മിക്കുക. .ബി.എം &ബി. സി സാങ്കേതിക വിദ്യയിലാണ് റോഡ് നിർമ്മിക്കുക. കേരള സംസ്ഥാന റോഡ് ഫണ്ട് ബോർഡിൻ്റെ (കെ.ആർ.എഫ്.ബി) ചുമതലയിലാണ് റോഡ് നിർമ്മാണം നടത്തുന്നത്.   ജില്ലയിലെ പ്രധാന റോഡായി അച്ചൻകോവിൽ- പ്ലാപ്പള്ളി മാറും. സീതത്തോട് പാലവും…

Read More

കോന്നി കല്ലേലിയെ വിറപ്പിക്കുന്ന കാട്ടു കൊമ്പന്‍റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു

കോന്നി കല്ലേലിയെ വിറപ്പിക്കുന്ന കാട്ടു കൊമ്പന്‍റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു KONNIVARTHA.COM : ഏറെ നാളുകളായി കോന്നി കല്ലേലി മേഖലയില്‍ രാവും പകലും പരാക്രമം നടത്തി വിലസ്സുന്ന കാട്ടു കൊമ്പന്‍റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു . കല്ലേലിയില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് തൊട്ട് അടുത്ത് കൈത കൃഷിയിടത്തില്‍ ആണ് കാട്ടാന നിലയുറപ്പിച്ചത് . ഏതാനും ആഴ്ച മുന്നേ ബൈക്ക് യാത്രികന് നേരെ ആക്രമണം നടന്നിരുന്നു . ബൈക്ക് അടിച്ചു തകര്‍ത്തു . വയക്കര ഭാഗത്ത്‌ ഏതാനും മാസമായി ഇവന്‍ ഉണ്ട് . രാവിലെ 7 മണിയോട് കൂടി ഇത് വഴി വന്ന വീട്ടമ്മ ആണ് കാട്ടു കൊമ്പനെ കണ്ടതും വീഡിയോ എടുത്തതും . ഏറെ നേരം ഇവന്‍ ഇവിടെ ചിലവഴിച്ചു . പൊടി മണ്ണ് ദേഹത്ത് ഇടുന്ന ആനയെ ആണ് വീട്ടമ്മ കണ്ടത് . വീട്ടമ്മയുടെ സാന്നിധ്യം…

Read More