സഹ്യന്‍റെ മക്കളുടെ ഇടത്താവളം : കോന്നി ആനക്കൂടിന് എൺപതാണ്ട് പഴക്കം

  KONNI VARTHA.COM : കരിവീരൻമാരേ വരുതിയിലാക്കാൻ സ്ഥാപിച്ച കോന്നി ആനക്കൂട് എൺപതാണ്ട് പഴക്കം. കോന്നി റേഞ്ച് ഓഫീസിനോട് ചേർന്ന് 1942 ലാണ് കോന്നി ആനക്കൂട് സ്ഥിര സംവിധാനത്തിൽ നിർമ്മിച്ചത്. ഒരേ സമയം ആറ് ആനകൾക്ക് ഇവിടെ നാട്ടാന പരിശീലനം നല്കാൻ കഴിയുംവിധം ആറ് കൂടുകളാണ് ഇവിടെയുള്ളത്. 1810-ൽ ആന പിടുത്തം തുടങ്ങി 1977 ൽ ആന പിടുത്തം നിർത്തലാക്കും വരെ നിരവധി കാട്ടാനകൾ കോന്നി ആനക്കൂട്ടിൽ എത്തി ചട്ടം പഠിച്ച് പുറത്തിറക്കിയിട്ടുണ്ട്. അവയിൽ പ്രധാന താപ്പാനകളായിരുന്നു അയ്യപ്പൻ, സോമൻ, രജ്ഞി, മോഹൻദാസ്, അങ്ങനെ നിരവധി കരിവീരൻമാർ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്.ഇതിൽ അവേശേഷിക്കുന്ന സോമൻ മാത്രമാണ്. ഇപ്പോഴും ആനത്താവളം സജീവമാണെങ്കിലും കുട്ടിയാനകളാണ് ഏറെയും.നി​ര​വ​ധി ക​രി​വീ​ര​ൻ​മാ​ർ ഇ​വി​ടെ വി​ദ്യ അ​ഭ്യ​സി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​വ​രാ​ണ്. തൃ​ക്ക​ട​വൂ​ർ ശി​വ​രാ​ജു, മം​ഗ​ലാം​കു​ന്ന്​ ഗ​ണ​പ​തി, കി​ര​ങ്ങാ​ട്ട്​ കേ​ശ​വ​ൻ, കാ​ഞ്ഞി​ര​ങ്ങാ​ട്ട്​ ശേ​ഖ​ര​ൻ, മ​ല​യാ​ല​പ്പു​ഴ രാ​ജ​ൻ, കീ​ഴു​ട്ട്​ വി​ശ്വ​നാ​ഥ​ൻ…

Read More

ചലച്ചിത്ര നടിയായ കോന്നി നിവാസിനി മൈഥിലി വിവാഹിതയായി

Konnivartha. Com : ചലച്ചിത്ര നടിയായ കോന്നി നിവാസിനി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി.കോന്നി കുരിച്ചിറ്റയിൽ പരേതനായ ബാലചന്ദ്രന്റെ മകളാണ്.ചലച്ചിത്ര നടിയായ കോന്നി നിവാസിനി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി.കോന്നി കുരിച്ചിറ്റയിൽ പരേതനായ ബാലചന്ദ്രന്റെ മകളാണ്.

Read More

കോന്നി വാര്‍ത്ത ഡോട്ട് കോം

welcome കോന്നി വാര്‍ത്ത ഡോട്ട് കോം www.konnivartha.com online news portal

Read More

എസ് എഫ് ഐ കോന്നി ഏരിയ സമ്മേളനം നടന്നു

  konnivartha.com : എസ് എഫ് ഐ കോന്നി ഏരിയ സമ്മേളനം സ. സി ജി ദിനേശ് നഗറിൽ ( തൊമ്മീസ് ഓഡിറ്റോറിയം, കോന്നി ) നടന്നു.മുൻ സംസ്ഥാന കമ്മിറ്റി അംഗം എം അഖിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അബ്ബാസ് അധ്യക്ഷനായി.സ്വാഗതസംഘ ചെയർമാൻ ടി രാജേഷ്കുമാർ സ്വാഗതം പറഞ്ഞു.ഏരിയ സെക്രട്ടറി ജിബിൻ ജോർജ്ജ് റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ സിറാജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.   ഭാരവാഹികളായി ഗോകുൽ കൃഷ്ണൻ (പ്രസിഡൻ്റ്)കിരൺ കൃഷ്ണ (സെക്രട്ടറി)കാർത്തിക് കൃഷ്ണ,അനീഷ,ലിബിൻ (വൈസ് പ്രസിഡന്റ്‌)യദുകൃഷ്ണൻ,അനന്ദു അനിൽ ,വൈ എസ് അൽക്ക (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരെഞ്ഞെടുത്തു

Read More

മഴയാത്ര ശ്രദ്ധേയമാകുന്നു

  konnivartha.com : മഴ എന്നും പുതുമ നിറയ്ക്കും . മഴ താളവും ചലനവുമാണ്. ശബ്ദവും സംഗീതവുമാണ്. സാന്ത്വനവും സ്നേഹവുമാണ്.മഴയുടെ ഇളം തലോടലില്‍ പിറവിയെടുത്ത മഴയാത്ര ശ്രദ്ധേയമാകുന്നു. കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ കഥയും സംഭാഷണം രചിച്ച മഴയാത്ര എന്ന ഹ്രസ്വചിത്രം 20 മിനിറ്റ് കൊണ്ട് മനസ്സിലേക്ക് കുറെ ചിന്തകളെ പടര്‍ത്തുന്നു .’       നന്മകളുടെയും സ്‌നേഹത്തിന്റെയും തിരിച്ചുവരവിന്റെ കഥകൂടിയാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള മഴയാത്ര നമ്മോട് പറയുന്നത് . മുത്തശിയുടെ സ്‌നേഹ വാത്സല്യങ്ങളില്‍ ജീവിക്കുമ്പോഴും പുസ്തകങ്ങങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്ന കഥാനായകന്‍. മഴ അയാളുടെ ജീവനും ജീവിതവുമായിരുന്നു. അവിചാരിതമായി മറ്റൊരു നാട്ടിലേക്ക് കുടിയേറേണ്ടി വരുമ്പോഴും അവന്റെയുള്ളിലെ മഴക്കുളിര്‍ മായുന്നില്ല. അവന്‍റെ മഴയോര്‍മകളും ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം ആസ്വാദകരോട് സംവദിക്കുന്നത്.മഴയാത്ര ഈ കാലഘട്ടത്തിന്‍റെ നേര്‍ വഴിയാണ് കാണിച്ചു തരുന്നത് .…

Read More

ജാഗ്രതാ പദ്ധതി:കോന്നി താലൂക്കിലെ 31 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

    konnivartha.com : ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തില്‍ കോന്നി താലൂക്കിലെ 31 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.   പൊതു വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിതവില ഈടാക്കല്‍, വിലവിവര പട്ടിക പ്രദര്‍ശിപ്പാക്കാതിരിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച ജാഗ്രതാ പദ്ധതിയുടെ തുടര്‍ച്ചയായാണ് പരിശോധന നടത്തിയത്.   മുന്‍ പരിശോധനയില്‍ ബോധവല്‍ക്കരണം നടത്തിയിട്ടും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പാക്കറ്റുകളില്‍ പായ്ക്കിംഗ് സ്ലിപ്പ് ഇല്ലാതെ വില്‍പ്പന നടത്തിയ സൂപ്പര്‍മാര്‍ക്കറ്റിന് 5000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.   പരിശോധനയില്‍ കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ മൃണാള്‍സെന്‍, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ലിജോ പൊന്നച്ചന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ഖാദര്‍,…

Read More

മഴ :നാളെയും മഞ്ഞ അലേർട്ട് :അച്ചൻ കോവിൽ നദിയിലും ജല നിരപ്പ് കൂടി

  Konnivartha. Com :നാല് ദിവസമായി തുടരുന്ന കനത്ത മഴയിൽ മലയോര മേഖല തണുത്തു. മലകളിൽ നീരുറവകൾ പുനർജനിച്ചതോടെ കാട്ടിലെ തോടുകളിൽ വെള്ളം നിറഞ്ഞു. ഇന്നലെ രാത്രിയിൽ അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് കൂടി എങ്കിലും രാവിലെ കുറഞ്ഞു തുടങ്ങി. വനത്തിൽ ഇന്നലെ വൈകിട്ട് കനത്ത മഴ പെയ്തു. നാളെ പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഴക്കാർ കൊണ്ട് ആകാശം മൂടി കിടക്കുകയാണ്.

Read More

കല്ലേലി ചെക്ക് പോസ്റ്റിനു സമീപം മരങ്ങൾ ഒടിഞ്ഞു വീണു :14 പോസ്റ്റ്‌ ഒടിഞ്ഞു

  Konnivartha. Com :ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ കല്ലേലി ചെക്ക് പോസ്റ്റിനു സമീപവും അരുവാപ്പുലത്തും വ്യാപകമായി മരങ്ങൾ ഒടിഞ്ഞു റോഡിൽ വീണു. കൊക്കാത്തോടിന് ഉള്ള 11 കെ വി ലൈനിനു മുകളിൽ മരങ്ങൾ വീണു 14 ഇലക്ട്രിക്ക് പോസ്റ്റുകൾ ഒടിഞ്ഞു. കല്ലേലി വനം ചെക്ക് പോസ്റ്റിനു സമീപം 4 മരങ്ങൾ റോഡിൽ വീണു. ഏറെക്കുറെ മരങ്ങൾ അഗ്നി ശമന വിഭാഗം മുറിച്ചു മാറ്റി. ഒരു മരം വെളുപ്പിനെ വീണു.   കോന്നി മേഖലയിൽ ശക്തമായ മഴയും കാറ്റും ഇടിയുമാണ് ഇന്നലെ വൈകിട്ട് ഉണ്ടായത്.മഴയത്ത് മണ്ണ് കുതിർന്നതിനാൽ വലിയ തേക്ക് മരങ്ങൾ ആണ് വ്യാപകമായി നിലം പൊത്തിയത്. മഴ പെയ്തു ഇലകളിൽ ഭാരം കൂടിയതോടെ തേക്ക് മരങ്ങൾ കടപുഴക്കി. ബുധനാഴ്ച്ച പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖാപിച്ചിട്ടുണ്ട്.

Read More

കോന്നി വി. കോട്ടയം കേന്ദ്രമാക്കി പടയണി കലാകളരി ആരംഭിക്കുന്നു

  KONNI VARTHA.COM : പത്തനംതിട്ട കോന്നി വി. കോട്ടയം മാളികപ്പുറത്ത് ഭഗവതി ക്ഷേത്രം കേന്ദ്രമാക്കി പടയണി കലാകളരി ആരംഭിക്കുന്നു .   നാരങ്ങാനം പൈതൃക കലാകളരിയുടെ സഹകരണത്തോടെ 2022 ഏപ്രിൽ 15 (വിഷു) ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കളരിയിലേക്ക് പടയണിയെക്കുറിച്ച് കൂടുതൽ അറിയുവാനും പടയണി പഠിക്കുവാനും താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു . വിശദ വിവരങ്ങള്‍ക്ക്  :9846914048,9495542632,9497106380

Read More

കോന്നിയിൽ ശക്തമായ മഴയും ഇടിയും കാറ്റും

  Konnivartha :ഉച്ചയ്ക്ക് ശേഷം കോന്നി മേഖലയിൽ കനത്ത മഴയും ഇടിയും കാറ്റും. കാലാവസ്ഥ വകുപ്പ് ഇന്ന് പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.   കിഴക്കൻ മലയോരങ്ങളിൽ മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നു. വന മേഖലയിലും കനത്ത മഴയാണ്.കല്ലേലി ചെക്ക് പോസ്റ്റ്‌ കഴിഞ്ഞ് മരം ഒടിഞ്ഞു റോഡിൽ വീണു ഗതാഗതം മുടങ്ങി.2022 ഏപ്രിൽ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു  

Read More