കരിമാൻതോട് പാലം പുനർ നിർമ്മിക്കുന്നതിനായി രണ്ടര കോടി രൂപ അനുവദിച്ചു

  konnivartha.com : കോന്നി കരിമാൻതോട് പാലം പുനർ നിർമ്മിക്കുന്നതിനായി രണ്ടര കോടി രൂപ അനുവദിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. തേക്ക് തോട് കരിമാൻ തോട് റോഡിൽ സ്ഥിതിചെയ്യുന്ന കരിമാൻതോട് പാലത്തിന് 40 വർഷത്തെ പഴക്കമുണ്ട്. വർഷങ്ങളായി പാലം തുരുമ്പെടുത്ത് അപകടാവസ്ഥയിൽ ആയിരുന്നു. കനത്ത മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ പാലത്തിനു മുകളിൽ കൂടി വെള്ളം കടന്നു പോകുന്നത് അപകടകരമായിട്ടാണ്. തൂമ്പാക്കുളം ആലുവാംകുടി ക്ഷേത്രം കരി മാൻ തോട് മന്ദിരം ഭാഗം ഉൾപ്പെടെ നിരവധി പ്രദേശത്തെ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാലമാണ്.നിലവിൽ ഏഴര മീറ്റർ വീതിയും 16 മീറ്റർ നീളവും രണ്ടര മീറ്റർ ഉയരവുമാണ് പാലത്തിനുള്ളത്.   പുതിയ ഹൈ ലെവൽ ബ്രിഡ്ജിന് 11 മീറ്റർ വീതിയിലും 16 മീറ്റർ നീളത്തിലും 5 മീറ്റർ ഉയരത്തിലുമാണ് നിർമ്മിക്കുക. പാലത്തിന്റെ ഉയരം വർദ്ധിക്കുന്നതോടെ തോട്ടിൽ…

Read More

കോന്നി എം എല്‍ എ യുടെ നിർദ്ദേശത്തിന് പുല്ല് വില : കെ എസ് ടി പി കോന്നി ടൗണ്‍ ഭാഗത്തെ നിർമാണ പ്രവർത്തികൾ പൂര്‍ത്തീകരിച്ചില്ല

( ജൂണ്‍ 22 ന് എം എല്‍ എ കെ എസ്  ടി പി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയപ്പോള്‍ ഉള്ള ചിത്രം )   konnivartha.com : കോന്നി ടൗണിൽ ഭാഗത്തെ നിർമാണ പ്രവർത്തികൾ ജൂലൈ 15 നുള്ളിൽ ആദ്യഘട്ട ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കണമെന്ന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാര്‍ കെ എസ് ടി പി അധികൃതരോട് കഴിഞ്ഞ ജൂണ്‍ 22 നിർദ്ദേശിച്ചു എങ്കിലും എം എല്‍ എ യുടെ നിര്‍ദേശം കെ എസ് ടി പി അധികൃതര്‍ തള്ളി കളഞ്ഞു . പുനലൂർ- മൂവാറ്റുപുഴ റോഡിന്‍റെ കോന്നി റീച്ചിന്‍റെ നിർമാണ പുരോഗതി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ വിലയിരുത്തിയ ശേഷമാണ് ജൂലൈ 15 നുള്ളിൽ ആദ്യഘട്ട ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കിയത് .…

Read More

കോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന്‍ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന്‍ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ് അത്യാധുനിക ലേബര്‍ റൂമും ബ്ലഡ്ബാങ്കും konnivartha.com / തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് പ്രധാന മെഡിക്കല്‍ കോളോജുകളെപ്പോലൈ കോന്നി മെഡിക്കല്‍ കോളേജിനേയും മാറ്റാന്‍ വലിയ പ്രയത്‌നമാണ് നടന്നു വരുന്നത്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ സജ്ജമാക്കും. ലേബര്‍ റൂമും ബ്ലഡ് ബാങ്കും യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം.ആര്‍.ഐ., കാത്ത്‌ലാബ്, ന്യൂറോളജി സേവനനങ്ങള്‍, ഐസിയു, ഡയാലിസിസ് യൂണിറ്റുകള്‍, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് 2012ല്‍ റവന്യു വകുപ്പിന്റ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു എങ്കിലും വര്‍ഷങ്ങളോളം കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല.…

Read More

കല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജയും ബലി കര്‍മ്മവും 28 ന്

  konnivartha.com  : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കടക വാവ് കൂടി എത്തുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും പർണ്ണ ശാല പൂജയും ജൂലൈ 28 ന് നടക്കും. കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി. കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഈ വര്‍ഷത്തെ കര്‍ക്കടക വാവ് ഊട്ടിനും ,പിതൃ പൂജക്കും,വാവ് ബലിയ്ക്കും ജൂലൈ 28 ന് വെളുപ്പിനെ 5 മണി മുതല്‍ തുടക്കം കുറിക്കും. പുണ്യ നദിയായ അച്ചന്‍കോവിലെ സ്നാന ഘട്ടത്തില്‍…

Read More

വനം വകുപ്പ് തടസം: അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേയുടെ കാത്തിരിപ്പ് നീളും

  konnivartha.com : കോന്നി ∙ അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കാത്തിരിപ്പ് നീളും. പാതയുടെ 50 കിലോമീറ്ററിലധികം ദൂരം വനത്തിലൂടെ കടന്നു പോകുന്നതാണ് നിലവിലെ വെല്ലുവിളി. അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 86 കോടി രൂപ ചെലവിലാണ് അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡ് പുനർനിർമിക്കാൻ അനുമതിയായിട്ടുള്ളത്. നിലവിലുള്ള അച്ചൻകോവിൽ – കല്ലേലി – കോന്നി – തണ്ണിത്തോട് – ചിറ്റാർ പാതയാണ് പ്ലാപ്പള്ളി വരെ നീളുന്നത്.   കൊല്ലം ജില്ലയിലെ അച്ചൻകോവിലും അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലൂടെയാകും റോഡ് കടന്നു പോകുക.മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ക്കാലത്ത് കേരള തമിഴ് നാട് അതിർത്ഥിയായ അച്ചൻകോവിൽ മേക്കര – പംബ്ലി ഭാഗത്ത് നിന്നും തുടങ്ങിഗവി വണ്ടി പെരിയാർ കുമളി കമ്പം, തേനി വഴി കൊടൈക്കാനാൽ പാതയായി ഇതിനെ മാറ്റാൻ…

Read More

കെ എസ് ടി പി വെള്ളം അടിക്കടാ …. കോന്നി എലിയറക്കലെ വ്യാപാരികള്‍ :പൊടി ശല്യം അതി രൂക്ഷം

  konnivartha.com : കെ എസ് ടി പി റോഡ്‌ പണികള്‍ നടക്കുന്ന കോന്നി എലിയറക്കല്‍ ഭാഗത്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം തളിക്കാത്തത് കാരണം പൊടി ശല്യം അതി രൂക്ഷമായി . ഈ മേഖലയിലെ വ്യാപാരികള്‍ രാവിലെ മുതല്‍ രൂക്ഷമായ പൊടി ശല്യം അനുഭവിക്കുന്നു . ഈ റോഡില്‍ കൃത്യമായി വെള്ളം തളിച്ചിരുന്നു . എന്നാല്‍ ഇന്ന് “വെള്ളം വണ്ടി “വന്നിട്ടില്ല . രാവിലെ മുതല്‍ പൊടി ശല്യം ഉണ്ടെങ്കിലും വെയില്‍ മൂത്തതോടെ പൊടി പറക്കുവാന്‍ തുടങ്ങി .വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പൊടി വ്യാപകമായി ഉയരുന്നു . മിക്കവര്‍ക്കും തുമ്മല്‍ മറ്റു അലര്‍ജി ഉണ്ടാകുന്നു .ആസ്മ ഉള്ളവര്‍ ഇത് വഴി പോയാല്‍ ഏറെ വിഷമകരമായ അവസ്ഥയില്‍ എത്തും .സമീപം സ്കൂള്‍ ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട് . കെ എസ് ടി പി അധികാരികള്‍ ഉടന്‍ നടപടി സ്വീകരിക്കണം…

Read More

നവീകരിച്ച ഫെഡറൽ ബാങ്ക് തണ്ണിത്തോട് ശാഖയുടെ ഉദ്ഘാടനം നടന്നു

  konnivartha.com : നവീകരിച്ച ഫെഡറൽ ബാങ്ക് തണ്ണിത്തോട് ശാഖയുടെ ഉദ്ഘാടനം നടന്നു. കോന്നി എംഎൽഎ അഡ്വ.കെ യു ജെനിഷ് കുമാർ ശാഖയുടെയും തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുട്ടപ്പൻ കെ എ എടിഎം ന്റെയും 11 ആം വാർഡ് മെമ്പർസൂസമ്മ കെ കുഞ്ഞുമോൻ സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെയും ഉദ്ഘാടനം നിർവഹിച്ചു.   ഫെഡറൽ ബാങ്ക് കോട്ടയം സോണൽ ഹെഡ് ബിനോയ്‌ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് പത്തനംതിട്ട റീജിയണൽ ഹെഡ് ജോയ് പി എ സ്വാഗതം നേർന്നു. ബ്രാഞ്ച് ഹെഡ് സന്ദീപ് എസ് കൃതജ്ഞത രേഖപെടുത്തി.

Read More

കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗം ചേർന്നു

  ഹോസ്റ്റലുകൾ ഡിസംബറിൽ പ്രവർത്തനസജ്ജമാക്കും. 19.5 കോടിയുടെ ആശുപത്രി ഉപകരണങ്ങൾ ഉടൻ എത്തിക്കും. konnivartha.com : കോന്നി ഗവ.മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ ഡിസംബർ മാസത്തോടെ പ്രവർത്തന സജ്ജമാക്കാൻ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ: തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്ത് മെഡിക്കൽ കോളേജിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആൺ കുട്ടികളുടെയും, പെൺകുട്ടികളുടെയും ഹോസ്റ്റലുകളുടെ രണ്ടുനിലകൾ വീതം നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കണമെന്നാണ് തീരുമാനിച്ചത്. അധ്യയനം ആരംഭിക്കുന്നതിന് ഹോസ്റ്റൽ കാമ്പസിനുള്ളിൽ തന്നെ പ്രവർത്തിക്കണമെന്ന നിബന്ധനയുള്ളതിനാലാണ് സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനമെടുത്തത്. മെഡിക്കൽ കോളേജിൽ അനുവദിച്ചിട്ടുള്ള 19.5 കോടി രൂപയുടെ ഉപകരണങ്ങൾ അടിയന്തിരമായി ലഭ്യമാക്കാനും തീരുമാനമായി.ആശുപത്രിയിലേക്കും, അക്കാഡമിക്ക് ബ്ലോക്കിലേക്കുമുള്ള ഉപകരണങ്ങൾ, ബ്ലഡ് ബാങ്കിലേക്കുള്ള ഉപകരണങ്ങൾ, രണ്ട് ഓപ്പറേഷൻ തീയറ്ററുകൾക്കുള്ള ഉപകരണങ്ങൾ, സ്കാനിംഗ് മെഷീനുകൾ തുടങ്ങിയവ ഈ…

Read More

നാട്ടുപഴങ്ങൾ വിളമ്പി കുട്ടികളെ വരവേറ്റ് പ്രമാടം നേതാജി

    konnivartha.com : ഓലപ്പുരയ്ക്കുള്ളിൽ തൂക്കിയിട്ട ഞാലിപ്പൂവനും കൈതച്ചക്കയും ചുളകളടർത്തിയ ചക്കപ്പഴവും പൂളിയ മാമ്പഴവും പേരയ്ക്കയും ഓമയ്ക്കയും കണ്ട് കുട്ടികൾ ആദ്യം അമ്പരന്നു. സ്കൂൾ കവാടം മുതൽ സ്റ്റേജ് വരെ ഓലകളും ഇലകളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ച് ഒരു ഹരിത വിദ്യാലയത്തിന്റെ പ്രൗഢിയോടെ പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോൽസവം എല്ലാ അർത്ഥത്തിൽ പ്രകൃതി സൗഹൃദപരമായി. കടലാസു പേനകളും വിത്തുകളും സമ്മാനമായി കിട്ടിയതിന്റെ സന്തോഷം തീരും മുമ്പാണ് നാട്ടുപഴങ്ങളുടെ മധുരം വിളമ്പുന്ന നാട്ടു പഴക്കൂട്ടിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്. അധ്യാപകർ അവരുടെ വീടുകളിൽ കൃഷി ചെയ്തുണ്ടാക്കിയ പഴങ്ങൾ സമാഹരിച്ചാണ് വ്യത്യസ്ത നാട്ടു മധുര സദ്യ ഒരുക്കിയത്.  നാട്ടുപാട്ടു സദ്യയും കുട്ടികൾക്കായി അവതരിപ്പിച്ചു.   സ്കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത് ഉദ്ഘാടനം ചെയ്തു.…

Read More

ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം : സിപിഐ എം

    ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കോന്നി ബാലിക സദനത്തിലെ ദളിത് വിദ്യാർത്ഥിനി സൂര്യ (15) ദുരുഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കോന്നി ബാലികാസദനത്തിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉദയഭാനു . ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം രേഷ്മ മറിയം റോയി അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ, ജില്ലാ സെക്രട്ടറി ബി നിസ്സാം, സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് സജിത് പി ആനന്ദ്,…

Read More