കോന്നി വാര്‍ത്ത : ഗുണമേന്മയുള്ള മൂല്യവര്‍ധിത ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക വഴി തൊഴില്‍ നല്‍കാന്‍ കഴിയുന്ന കേന്ദ്രമായി കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിനെ (സി.എഫ്.ആര്‍.ഡി) മാറ്റിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. പെരിഞ്ഞോട്ടയ്ക്കല്‍ സി.എഫ്.ആര്‍.ഡിയില്‍ സ്‌കൂള്‍ ഓഫ് ഫുഡ് ബിസിനസ് മാനേജ്മെന്റ,് ട്രെയിനീസ് ഹോസ്റ്റല്‍, ഫുഡ് പ്രോസസിംഗ് ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അന്തര്‍ ദേശീയതലത്തില്‍ ഗുണമേന്‍മയുള്ള മികച്ച ഭക്ഷണപദാര്‍ഥങ്ങള്‍ വിപണിയില്‍ എത്തിക്കാനാവശ്യമായ മാനവശേഷിയും സാങ്കേതിക വിദ്യയും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.എഫ്.ആര്‍.ഡി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. കോന്നി ഗ്രാമപഞ്ചായത്ത് അംഗം ജിഷ ജയകുമാര്‍, സി.എഫ്.ആര്‍.ഡി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍…
Read More