സന്നിധാനം മുതല്‍ മരക്കൂട്ടം വരെ മാസ് ക്ലീനിംഗ് ഡ്രൈവും ക്യൂ കോംപ്ലക്സുകളില്‍ ശുചിത്വ പരിശോധനയും നടത്തി.ശബരിമല എ ഡി എം ഡോ. അരുണ്‍ എസ് നായരുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടന്നത്. സന്നിധാനം പരിസരത്തെയും മരക്കൂട്ടം വരെയുള്ള പ്രദേശങ്ങളിലെയും ജൈവ-അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു. മരക്കൂട്ടം- ശരംകുത്തി – സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകളില്‍ ഇരിപ്പടങ്ങളും ശൗചാലയങ്ങളും കൃത്യമായ ഇടവേളയില്‍ വൃത്തിയാക്കണമെന്ന് ശുചീകരണ തൊഴിലാളികള്‍ക്കും സൂപ്പര്‍വൈസര്‍ക്കും നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന പാതകളും ശൗചാലയങ്ങളും വൃത്തിയാക്കുന്നതിന് 400ല്‍ അധികം തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. ഓരോ മേഖലയിലും ശുചീകരണം ഉറപ്പാക്കുന്നതിന് സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചു. മരക്കൂട്ടത്ത് സ്ഥാപിച്ചിട്ടുള്ള എട്ട് ക്യൂ കോംപ്ലക്‌സുകളിലാണ് പരിശോധന നടത്തിയത്. ഇവിടെ നൂറിലധികം ശൗചാലയങ്ങളും തീര്‍ഥാടകര്‍ക്ക് ഇരിക്കുവാന്‍ ഇരിപ്പിടങ്ങളും ഉണ്ട്. ഭക്തര്‍ക്ക് കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കി. വിശുദ്ധി സേനാംഗങ്ങളും ദേവസ്വം ബോര്‍ഡ് നിയമിച്ച ശുചീകരണ…
Read Moreടാഗ്: konni vartha sabarimala
SABARIMALA EMERGENCY PHONE NUMBER
SABARIMALA EMERGENCY PHONE NUMBER HEALTH 1 EMERGENCY CONTROL ROOM, PAMBA 04735203232 GH PAMBA GH OFFICE DEVASWOM CONTROL ROOMS 04735 203319 SPECIAL COMMISSIONER 04735 202015 HEALTH CONTROL ROOM, PAMBA 04735 203232 04735 203319 CC NEELIMALA 04735 203384 2 DEVASWOM COMMISSIONER 04735 202004 2 EOC PAMBA 04735 203255 CC APPACHIMEDU 04735 202050 3 EOC SANNIDHANAM 04735 202166 GH SANNIDHANAM 04735 202101 AE DEVASWOM MARAMATH, PAMBA 9495835841 EOC NILAKKAL 04735 205002 MEDICAL CENTRE CHARALMEDU 04735 202005 S EOC PAMBA CUG 9188295112 7 PHC NILAKKAL 04735 205202 EOC SANNIDHANAM CUG 8547705557 DMOCH), PATHANAMTHITTA…
Read Moreകന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു
കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു.തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. നടതുറന്ന ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കന്നി മാസം ഒന്നായ ഇന്ന് രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21 രാത്രി 10 മണിക്കാണ് നട അടയ്ക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന് പമ്പയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 20 ന് അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. വിവിധ ഭാഗങ്ങളിൽ നന്നായി മൂവായിരത്തിലേറെ അയ്യപ്പ ഭക്തർ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നു . ഇതിന് എതിരെ പന്തളം കേന്ദ്രമാക്കി…
Read Moreകന്നിമാസ പൂജ: ശബരിമല നട സെപ്റ്റംബർ 16 ന് തുറക്കും
കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട സെപ്റ്റംബർ 16ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് ഭക്തർക്ക് ദർശനം നടത്താം. കന്നിമാസം ഒന്നാം തീയതിയായ സെപ്റ്റംബർ 17-ന് രാവിലെ 5 മണിക്ക് നട വീണ്ടും തുറക്കും. കന്നിമാസത്തിലെ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. കൂടാതെ എല്ലാ ദിവസവും ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് ആവശ്യമാണ്, എന്നാൽ ആഗോള അയ്യപ്പ സംഗമത്തോട് അനുബന്ധിച്ച് 19നും 20നും ദർശനത്തിന് നിയന്ത്രണങ്ങളുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും.…
Read Moreമൂട്ടി പഴവര്‍ഗ്ഗങ്ങള്‍ കൂട്ടത്തോടെ വിളഞ്ഞു കിടക്കുന്ന കാഴ്ച കാണണമെങ്കിൽ വരിക ..കോന്നി ,റാന്നി വനത്തിലേക്ക് …
വനം എന്നും ഒരു കൌതുകമാണ് .ഒപ്പം അമൂല്യ സസ്യങ്ങളുടെ ജീന്‍ കലവറ കൂടിയാണ് .വനത്തില്‍ മുട്ടി മരത്തില്‍ നിറയെ കായ്കള്‍ വിളഞ്ഞു പഴുത്തു .കാഴ്ചകള്‍ക്ക് ഒപ്പം ഔഷധഗുണമേറിയ മുട്ടി പ്പഴം നുകരാം .കോന്നി ,റാന്നി വനം ഡിവിഷനുകളില്‍ ഉ ള്‍ ക്കാടിന് ഉള്ളില്‍ ഏക്കര്‍ കണക്കിന് വരുന്ന മുട്ടി മരങ്ങളില്‍ നിറയെ കായ്കള്‍ വിളഞ്ഞു നില്‍ക്കുന്നത് ആരിലും കൌതുകം നിറയ്ക്കും .വലിയ കായ്കളില്‍ പുറം തോട് പിളര്‍ത്തിയാല്‍ ഉള്ളില്‍ കാണുന്ന പുളി നിറഞ്ഞ മാംസള ഭാഗം ഭക്ഷ്യ യോഗ്യ മാണ് .പുറം തൊലി അച്ചാര്‍ ഇടുവാന്‍ ഉത്തമമാണ് .വന വാസികളുടെ ഇഷ്ട വിഭവമാണ് മൂട്ടില്‍ പഴം . ചോലവനങ്ങളില്‍ കൂടുതലായി മുട്ടി മരം കാണുന്നു . ജൂണ്‍ -ജൂലായ് മാസങ്ങളില്‍ പഴം പാകമാകും . പെരിയാര്‍ ടൈഗര്‍ വനം ഉള്‍പ്പെടുന്ന ശബരിമല കാടുകളില്‍ മുട്ടി പഴം…
Read More