കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റോയി തോമസ് ഡാനിയൽ, റിനു മറിയം തോമസ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെൻറ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതികള്‍ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും ഒപ്പം ഇലക്ട്രോണിക് തെളിവുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ശേഷം എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും.ഗുരുതര സാമ്പത്തിക ക്രമക്കേടിലും ബിനാമി ഇടപാടിലുമാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത്. സംസ്ഥാനത്താകെ 1363 കേസുകൾ ആയിരുന്നു പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പൊലീസ് രജിസ്റ്ററ് ചെയ്തിരുന്നത്. നിക്ഷേപ തട്ടിപ്പിലൂടെ തട്ടിയ പണം രാജ്യത്തിന് പുറത്തും അകത്തുമായി ബെനാമി…
Read More