കോന്നി താലൂക്ക് ആശുപത്രി ആധുനിക ചികിത്സാ കേന്ദ്രമായി മാറും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കോന്നി വാര്‍ത്ത : സമഗ്ര വികസന പദ്ധതികള്‍ നടപ്പിലാകുന്നതോടെ കോന്നി താലൂക്ക് ആശുപത്രി എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആരോഗ്യ കേന്ദ്രമായി മാറുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കോന്നി താലൂക്ക് ആശുപത്രിയില്‍ നടപ്പിലാക്കുന്ന 10 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആശുപത്രി അങ്കണത്തില്‍ നടത്തിയ ചടങ്ങില്‍ ഓണ്‍ലൈനായാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ആരോഗ്യമേഖലയില്‍ കുതിച്ചു ചാട്ടം നടത്തുന്ന നിയോജക മണ്ഡലമാണ് കോന്നി. മെഡിക്കല്‍ കോളജ് രണ്ടാം ഘട്ടത്തിന് കിഫ്ബിയില്‍ 338 കോടിയുടെ പദ്ധതിയാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. അതില്‍ 60 ശതമാനത്തില്‍ അധികം തുകയുടെ അനുവാദം കിഫ്ബിയില്‍ നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞത് വലിയ വിജയം തന്നെയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ തന്നെ ഐപി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളജിനൊപ്പം…

Read More