കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നിയിലെ ആദ്യകാല സഹകരണ പ്രസ്ഥാനമായ റീജണല്‍ സഹകരണബാങ്കിലെ പണം തിരിമറി വിജിലന്‍സ് വിഭാഗം അന്വേഷിക്കണം എന്നാവശ്യം ഉന്നയിച്ച് ഭരണസമിതി വിജിലന്‍സിനെ സമീപിച്ചു . ഒമ്പതര കോടി രൂപയുടെ തിരിമറി നടന്നതായി സഹകരണ വകുപ്പ് നിയോഗിച്ച പ്രത്യേക സംഘം കണ്ടെത്തിയിരുന്നു . 2014 മുതല്‍ ഉള്ള സി പി എം ഭരണ സമിതിയുടെ കാലത്തായിരുന്നു തിരിമറി . ബാങ്കിന് നഷ്ടപ്പെട്ട തുക ആരോപണ വിധേയരില്‍ നിന്നും തിരികെ പിടിക്കണം എന്നാവശ്യം ഉന്നയിച്ച് നിലവിലെ സി പി എം ഭരണ സമിതി മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു . മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സഹകരണ വകുപ്പ് പ്രത്യക അന്വേഷണ സംഘം അന്വേഷണം നടത്തി . പഴയ ബോര്‍ഡ് അംഗങ്ങളില്‍ നിന്നും മൊഴി എടുത്തിരുന്നു . സസ്പെന്‍റില്‍ ഉള്ള ചില ജീവനക്കാരെയും അന്വേഷണ ഭാഗമായി വിളിപ്പിച്ചിരുന്നു .…
Read More