konnivartha.com: നിക്ഷേപകര്‍ അറിയാതെ കോടിക്കണക്കിനു രൂപ കൊള്ളയടിച്ച സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും എതിരായ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ നടപടികള്‍ പുരോഗമിക്കുന്നു . കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ്, അനുബന്ധ സ്ഥാപനങ്ങള്‍ , പത്തനംതിട്ട ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് , പുനലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പത്തനംതിട്ട കോഴഞ്ചേരി ബ്രാഞ്ച് ഉള്ള കേച്ചേരി ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തുടങ്ങിയ നിയമ നടപടികളുടെ ഭാഗമായുള്ള ജപ്തി നടപടികള്‍ സ്ഥിതീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു . ബഡ്സ് ആക്റ്റ് പ്രകാരം ഉള്ള കേസുകള്‍ പത്തനംതിട്ട ജില്ലാ കോടതി മൂന്നില്‍ ആണ് നടക്കുന്നത് . അടുത്ത മാസം ഈ കേസുകളുടെ വിചാരണ നടക്കും . സ്ഥാപന ഉടമകളുടെ പേരില്‍ കണ്ടെത്തിയ സ്ഥാവര ജംഗമ വസ്തുക്കളുടെ ജപ്തി നടപടികള്‍ നേരത്തെ നടത്തിയിരുന്നു . ഇക്കാര്യത്തില്‍…
Read Moreടാഗ്: konni popular
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സര്‍ക്കാര്‍ നിക്ഷേപകരെ വഞ്ചിക്കുന്നു : ശക്തമായ സമരത്തിന് ആഹ്വാനം
konnivartha.com : കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ കുടുങ്ങിയ ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളാത്ത പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയില്‍ പ്രതിക്ഷേധിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) ഈ മാസം മുപ്പതാം തീയതി പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് അസോസിയേഷന്‍ അധ്യക്ഷന്‍ സി എസ് നായര്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു . തട്ടിപ്പിന് ഇരയായ ആളുകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് ഉള്ള നടപടികള്‍ പത്തനംതിട്ട ജില്ലയില്‍ കൃത്യമായ നിലയില്‍ അല്ല നടക്കുന്നത് എന്നാണ് ആരോപണം . ജില്ലാ കളക്ടര്‍ മെല്ലെ പോക്ക് നയമാണ് തുടക്കം മുതല്‍ സ്വീകരിച്ചത് എന്നാണ് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) നേതാക്കള്‍ പറയുന്നത് . നിക്ഷേപകരുടെ…
Read Moreപോപ്പുലർ ഫിനാൻസ് :ലേലത്തുക നിക്ഷേപകർക്ക് വീതിച്ചു നൽകണമെന്ന ഹർജി സ്വീകരിച്ചു
Konnivartha. Com :കോന്നി വകയാർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസിന്റെ സർക്കാർ കണ്ടെത്തിയ മുഴുവൻ സ്ഥാവര ജംഗമ വസ്തുക്കളും ലേലം ചെയ്തു ലഭിക്കുന്ന തുക നിക്ഷേപകർക്ക് ആനുപാതികമായി വീതിച്ചു നൽകാൻ സർക്കാർ നിയമിച്ച കോംപിറ്റന്റ് അതോറിറ്റി നൽകിയ ഹർജി പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു. 2022 ഏപ്രിൽ ഒന്നിന് ഹാജരാകാൻ എതിർ കക്ഷികളായ പോപ്പുലർ ഫിനാൻസ്സ് ഉടമകൾക്ക് കോടതി സമയം അനുവദിച്ചു. കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമം അനുസരിച്ചാണ് കേരള സർക്കാർ ഐ എ എസ് ഉദ്യോഗസ്ഥനെ അതോറിറ്റിയായി നിയമിച്ചത്. പോപ്പുലർ ഫിനാൻസ് നിക്ഷേപകരുടെ നിരന്തര സമര പരിപാടികളുടെയും കോടതി നടപടികളുടെയും ഭാഗമായി സർക്കാർ അതോറിറ്റിയെ നിയമിച്ചു ഉത്തരവ് ഇറക്കിയിരുന്നു. പോപ്പുലർ ഫിനാൻസിന്റെ കൈവശം ഇപ്പോൾ ഉള്ള വകയാറിലെ കെട്ടിടം, വകയാറിലെ വീടും സ്ഥലവും, മറ്റ് കെട്ടിടം പോലീസ് കണ്ടെത്തിയ വാഹനങ്ങൾ,…
Read Moreപോപ്പുലര്‍ നിക്ഷേപകര്‍ സി ബി ഐ ഓഫീസ്സില്‍ ധര്‍ണ്ണ നടത്തി
കോന്നി വാർത്ത ഡോട്ട് കോം :പോപ്പുലർ നിക്ഷേപക തട്ടിപ്പ് കേസ് കേരള സർക്കാർ സി ബി ഐയ്ക്ക് കൈമാറിയിട്ടും മൂന്ന് മാസം കഴിഞ്ഞിട്ടും സി ബി ഐ കേസ് ഏറ്റെടുത്തില്ല. ഇതിൽ പ്രതിക്ഷേധിച്ചു നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ തിരുവനന്തപുരം സി ബി ഐ ഓഫിസിന് മുന്നിൽ ധര്‍ണ്ണ നടത്തി . 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ഒന്ന് മുതൽ 5 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 6,7 പ്രതികൾ വിദേശത്താണ്. ഇവരെ അറസ്റ്റ് ചെയ്യണം എങ്കിൽ സി ബി ഐ കേസ് ഏറ്റെടുത്ത ശേഷം ഇന്റർ പോൾ മുഖേന മെൽബണിൽ നിന്നും ഇവരെ കസ്റ്റഡിയിൽ എടുത്ത് ഇന്ത്യക്ക് കൈമാറണം.സി ബി ഐയ്ക്കു അന്വേഷണം വിട്ടുകൊണ്ട് ഹൈക്കോടതിയും ഉത്തരവ് ഇട്ടിരുന്നു . സി ബി ഐ കേസ് എത്രയും വേഗം ഏറ്റെടുക്കണം എന്ന് കേരള…
Read More