konnivartha.com: പൊതു ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിലയില് കോന്നി പോലീസ് പരിസരത്ത് വര്ഷങ്ങളായി കിടന്ന തൊണ്ടി മുതല് വാഹനങ്ങള് പോലീസ് നീക്കം ചെയ്തു തുടങ്ങി . കോന്നി അട്ടച്ചാക്കല് റോഡിലും എല് പി സ്കൂള് റോഡിലും ഉള്ള ചില വാഹനങ്ങള് പത്തനംതിട്ട ജില്ലാ പോലീസ് ചീഫിന്റെ നിര്ദേശ പ്രകാരം നീക്കം ചെയ്തു . പൊതു ഗതാഗത്തിന് തടസ്സം സൃഷ്ടിക്കുന്ന ചില വാഹനങ്ങള് ആണ് ജില്ലാ പോലീസ് ആസ്ഥാന പരിസരത്തേക്ക് മാറ്റിയത് .ഒരു ബൈക്ക് കോന്നി പോലീസ് സ്റ്റേഷന് വളപ്പിലേക്ക് മാറ്റി .കോന്നി പോലീസിന്റെ പരിധിയില് വാഹനാപകടം ,മറ്റു കേസുകളില് ഉള്പ്പെട്ട വാഹനങ്ങള് ആണ് ഇരു റോഡു വശത്തും കിടന്നത് . ഇത്തരം വാഹനങ്ങള് മൂലം പൊതു ഗതാഗതത്തിനു മാര്ഗ തടസ്സം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു ജില്ലാ പോലീസ് ചീഫിന് രേഖാമൂലം…
Read Moreടാഗ്: konni police
അഭിഭാഷകന് പ്രതിയായ കോന്നിയിലെ പോക്സോ കേസ് അട്ടിമറിച്ചത് ആര്
ഹൈക്കോടതി അഭിഭാഷകന് പ്രതിയായ പോക്സോ കേസ് രജിസ്റ്റര് ചെയ്യുന്നതില് കാലതാമസം വരുത്തിയതിന് കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്, എസ്.എച്ച്.ഓ പി. ശ്രീജിത്ത് എന്നിവരെ സസ്പെന്ഡ് ചെയ്തെങ്കിലും യഥാര്ഥ അട്ടിമറി വീരന്മാര് ജില്ലാ ചൈല്ഡ് വെല്ഫയര് കമ്മറ്റിയും ആറന്മുള പോലീസുമാണെന്നുളള വിവരം തെളിയിക്കുന്ന രേഖ ആഭ്യന്തര വകുപ്പില് നിന്ന് പുറത്ത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില് ജില്ലാ ചൈല്ഡ് വെല്ഫയര് കമ്മറ്റി പിരിച്ചു വിടണം എന്നും സസ്പെൻ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സേവന കാലയളവിലെ എല്ലാ കേസ്സുകളും പുന:പരിശോധിക്കണമെന്നും വിജില് ഇന്ത്യ മൂവ്മെന്റ് ജില്ലാ കൺവീനർ സലില് വയലാത്തല ആവശ്യപ്പെട്ടു.ഈ വിഷയം ഉന്നയിച്ചു ആഭ്യന്തര വകുപ്പിന് പരാതി നല്കി . രണ്ട് ഉദ്യോഗസ്ഥരെയും സസ്പെന്ഡ് ചെയ്തു കൊണ്ട് ആഭ്യന്തരവകുപ്പിട്ട ഓര്ഡര് ചോര്ന്നതാണ് യാഥാര്ഥ്യം പുറത്തു കൊണ്ടു വന്നിരിക്കുന്നത്. ആഭ്യന്തരവകുപ്പിലെ അഡീഷണല് സെക്രട്ടറി പി.എസ്. ബീനയുടെ പേരില് പുറത്തു വന്നിരിക്കുന്ന നാലു…
Read Moreകോന്നി ഡിവൈഎസ് പിക്കും എസ് എച്ച് ഒക്കും സസ്പെൻഷൻ
konnivartha.com: പത്തനംതിട്ടയില് ഹൈക്കോടതി അഭിഭാഷകന് എതിരായ പോക്സോ കേസ് അന്വേഷിക്കുന്നതില് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില് കോന്നി ഡിവൈഎസ് പി ടി.രാജപ്പന് റാവുത്തര് , കോന്നി എസ്എച്ച്ഒ പി.ശ്രീജിത്ത് എന്നിവരെ സസ്പെന്ഡ് ചെയ്തു. പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില് ഹൈക്കോടതി അഭിഭാഷകനും അതിജീവിതയുടെ പിതൃസഹോദരിയുമാണ് പ്രതികള് .അഭിഭാഷന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. പിതൃസഹോദരിയെ അറസ്റ്റ് ചെയ്തിരുന്നു.ഒന്പതാം ക്ലാസില് പഠിക്കുന്ന സമയം മുതല് പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.ആറന്മുള പോലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന് എത്തിയ അഭിഭാഷകന് പെണ്കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.പരാതി നല്കിയിട്ടും ഗൗരവത്തിലെടുക്കാതിരുന്നതിനാണ് കോന്നി ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും എതിരെ നടപടി . പെണ്കുട്ടിയെ കൊണ്ടുപോയ സ്ഥലം കോന്നി പോലീസ് സ്റ്റേഷന്റെ പരിധിയില് ആയിട്ടും എഫ്ഐആര് റജിസ്റ്റര് ചെയ്യാതെ എസ്എച്ചഒ ഐപിസി 366-ാം വകുപ്പ് ചുമത്താതെ കേസ് ആറന്മുള…
Read Moreസ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം കോന്നിയില് പിടിയിൽ
konnivartha.com: കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘത്തെ കോന്നി പോലീസ് വിദഗ്ദ്ധമായി വലയിലാക്കി. ഇപ്പോൾ കുമ്പഴ തുണ്ടമൺകരയിൽ താമസിക്കുന്ന തണ്ണിത്തോട് മണ്ണീറ ചാങ്ങയിൽ കിഴക്കതിൽ വിമൽ സുരേഷ് (21), വടശ്ശേരിക്കര മനോരമ ജംഗ്ഷനിൽ മൗണ്ട് സിയോൺ സ്കൂളിന് സമീപം അരുവിക്കൽ ഹൗസിൽ സൂരജ് എം നായർ(21) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 20 ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവന്ന മാല പറിക്കാൻ ശ്രമിച്ച കേസിൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിനൊടുവിലാണ് യുവാക്കൾ കുടുങ്ങിയത്. 11 ന് ഇവർ കേരള എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചതുപ്രകാരം ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയപ്പോൾ ഫെബ്രുവരി 21 ന് വൈകുന്നേരം 4. 30 ന് ബൈക്കിൽ യാത്ര ചെയ്ത് കോന്നി മ്ലാന്തടത്ത് വെച്ച്…
Read Moreവിവാഹത്തട്ടിപ്പുവീരനെ ബലാൽസംഗക്കേസിൽ കോന്നി പോലീസ് പിടികൂടി
konnivartha.com: വിവാഹത്തട്ടിപ്പിന് മൂന്ന് സ്ത്രീകളെ നേരത്തെ ഇരകളാക്കിയ യുവാവ്, വിവാഹമോചിതയായ ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കുടുങ്ങി, പോലീസ് വലയിലായി. ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പുവീരൻ കുടുങ്ങിയത്. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിയും, കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ലാറ്റിൽ താമസിക്കുന്നയാളുമായ ദീപു ഫിലിപ്പ് (36) ആണ് കോന്നി പോലീസിന്റെ വ്യാപകമായ അന്വേഷണത്തെതുടർന്ന് പിടിയിലായത്. 2022 മാർച്ച് ഒന്നിനും ഈവർഷം ഫെബ്രുവരി ഏഴിനും ഇടയിലുള്ള കാലയളവിലാണ് യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ് കല്യാണം കഴിച്ചാണ് വിവാഹത്തട്ടിപ്പിന് ആരംഭം. യുവതിയുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ഇയാൾ പിന്നീട് ഭാര്യയെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ചു കടന്നു. തുടർന്ന് കാസർകോടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്ക് മുങ്ങി, അവിടെ കുറേകാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു.പിന്നീട് എറണാകുളത്ത് എത്തിയ…
Read Moreകോന്നിയില് വീട്ടമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമം : യുവാവ് പിടിയിൽ
konnivartha.com: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച് ബലാൽസംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയെ കോന്നി പോലീസ് പിടികൂടി. കോട്ടയം ഏറ്റുമാനൂർ കാണക്കാരി പറമ്പാട്ട് വീട്ടിൽ സനോജ് എന്ന് വിളിക്കുന്ന എബിൻ മോഹനെ(37)യാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യ മയക്കുമരുന്നുകൾക്ക് അടിമയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഞായറാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ഇയാൾ സ്ത്രീയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ദേഹത്ത് മുറിവേൽപ്പിച്ചും , കൈകൊണ്ട് വായ് പൊത്തിപിടിച്ചും ക്രൂരമായാണ് ഇയാൾ കൃത്യത്തിന് മുതിർന്നത്. വീട്ടമ്മയുടെ വായ്ക്കുള്ളിൽ മുറിവ് ഉണ്ടാവുകയും ഒരു അണപ്പല്ല് പറിഞ്ഞുപോകുകയും ചെയ്തു. കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ്, പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ശാസ്ത്രീയ അന്വേഷണസംഘം, ഫോറെൻസിക് വിഭാഗം, വിരലടയാള വിദഗ്ദ്ധർ, ഡിപ്പാർട്മെന്റ്…
Read Moreകോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 2 യുവാക്കൾ അറസ്റ്റിൽ
konnivartha.com: കോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ 2 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു .പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ സന്ദീപ്, ഇയാളുടെ സുഹൃത്ത് ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. കോന്നി പയ്യനാമണ്ണില് വെച്ചു യുവാവും സുഹൃത്തും ചേർന്ന് സിനിമാ സ്റ്റൈലിലാണ് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് എന്നാണ് പരാതി. പെണ്കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന ബന്ധു കാറിന്റെ മുന്നിൽ കയറി തടയാൻ ശ്രമിച്ചെങ്കിലും ഇയാളെ ഇടിച്ച് ബോണറ്റിൽ ഇട്ടുകൊണ്ട് കാർ വളരെ ഏറെ മുന്നോട്ടുപോവുകയായിരുന്നു. ബോണറ്റില് കിടക്കുന്ന ആളെ കണ്ടതോടെ നാട്ടുകാര് ഇടപെടുകയായിരുന്നു .കാർ 100 മീറ്ററോളം മുന്നോട്ട് ഓടിച്ചുപോയെങ്കിലും നാട്ടുകാർ ഇടപെട്ട് തടഞ്ഞുനിർത്തി. തുടർന്ന് യുവാക്കളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സന്ദീപും പെൺകുട്ടിയും തമ്മിൽ ഏറെക്കാലമായി പരിചയത്തിലായിരുന്നുവെന്ന് പറയുന്നു. പിന്നീട് ഇരുവരും തെറ്റിപ്പിരിയുകയായിരുന്നു. പെണ്കുട്ടിയുടെ ബന്ധുവിനെ കാര് ഇടിപ്പിച്ചു വധിക്കാന് ശ്രമിച്ച യുവാക്കൾക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തിയാണ്…
Read Moreകോന്നി മാങ്കുളത്ത് വീട്ടുമുറ്റത്ത് നിന്നും ചന്ദനം മുറിച്ചു കടത്തി
konnivartha.com : കോന്നി മാങ്കുളത്ത് വീട്ടുമുറ്റത്ത് നിന്നും ചന്ദനം മുറിച്ചു കടത്തി.മാങ്കുളം കുറുമ്മൺ വിളയിൽ സന്ധ്യ ശേഖറിന്റെ കുടുംബ വീട്ടിൽ നിന്നുമാണ് 35 വർഷത്തോളം പഴക്കമുള്ള ചന്ദന മരമാണ് കഴിഞ്ഞ ഏതോ രാത്രിയിൽ മുറിച്ചു കടത്തിയത്. ഉടമയായ സന്ധ്യാ തിരുവനന്തപുരത്താണ് താമസം. ഈ വീട് ഒരു വർഷ കാലമായി ആൾ താമസം ഇല്ലാതെ കിടക്കുകയാണ്.ഈ വീടിന് സമീപത്തായി സന്ധ്യയുടെ സഹോദരി താമസിക്കുന്നുണ്ട്. ഇവരാണ് ഇന്ന് രാവിലെയോടെ മരം മുറിക്കപ്പെട്ടത് അറിയുന്നത്.കോന്നി എസ്എച്ഒ രതീഷ്, എസ്ഐ രവീന്ദ്രൻ എ ആർ,വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.ടവർ ലൊക്കേഷനും, സിസിടിവിയും പരിശോധിച്ചു വരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreപതിനൊന്നു വർഷം മുമ്പുള്ള കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി കോന്നി പോലീസ് പിടിയിൽ
KONNI VARTHA.COM : കോന്നി പോലീസ് സ്റ്റേഷനിൽ 2011 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം കുടുക്കി. 2011 മേയ് 7 നാണ് കേസിന് ആസ്പദമായ സംഭവം. വി കോട്ടയം ആഴക്കൂട്ടം എന്ന സ്ഥലത്ത് സന്തോഷ് എന്നയാളുടെ വീടിന്റെ സിറ്റൗട്ടിൽ വച്ച് ക്ലമെന്റ് (30) എന്നയാളെപട്ടിക കഷ്ണം കൊണ്ട് തലയ്ക്കു പിന്നിലടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ തിരുവനന്തപുരം വട്ടപ്പാറ മുക്കോലകുഴുനോട് മഞ്ഞൻകോട് കോളനിയിൽ പ്രകാശി(41) നെയാണ് ഇന്ന് (28.02.2022) രാവിലെ 7 മണിക്ക് വട്ടപ്പാറയിൽ വച്ച് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി വിചാരണാവേളയിലൊന്നും തന്നെ കോടതിയിൽ ഹാജരായിരുന്നില്ല. കോടതിയുടെ ലോങ്ങ് പെന്റിങ് വിഭാഗത്തിൽപ്പെടുത്തപ്പെട്ട കേസ് കോന്നി ഡി വൈ എസ് പി ആർ ബൈജു കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം …
Read Moreപോപ്പുലര് നിക്ഷേപക തട്ടിപ്പ് : അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സി ഐയെ സ്ഥലം മാറ്റി
പോപ്പുലര് നിക്ഷേപക തട്ടിപ്പ് : അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സി ഐയെ സ്ഥലം മാറ്റി കോന്നി വാര്ത്ത ഡോട്ട് കോം : കോന്നി വകയാര് പോപ്പുലര് ഫിനാസിലെ കോടികളുടെ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സി ഐ യെ അടിയന്തിരമായി സ്ഥലം മാറ്റി . കോന്നി സി ഐ എസ്സ് രാജേഷിനെയാണ് ഇന്നലെ വൈകീട്ട് എറണാകുളം ജില്ലയിലേക്ക് സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയത് . പോപ്പുലര് തട്ടിപ്പ് കേസിലെ പ്രതികള്ക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച ജീവനക്കാരനെയാണ് സ്ഥലം മാറ്റിയത് എന്ന പ്രത്യേകത ഉണ്ട് . രണ്ടു മാസം മുന്പ്മാത്രമാണ് രാജേഷ് കോന്നിയില് എത്തിയത് . സി ബി ഐ അന്വേഷണം ഏറ്റെടുക്കുമ്പോള് മുഴുവന് വിവരങ്ങളും കൈമാറേണ്ട ആളാണ് രാജേഷ് എന്നതിനാല് ഈ സ്ഥലം മാറ്റം രാഷ്ട്രീയ പ്രേരിതം ആണെന്ന് നിക്ഷേപകര്…
Read More