മൂട്ടി പഴവര്‍ഗ്ഗങ്ങള്‍ കൂട്ടത്തോടെ വിളഞ്ഞു കിടക്കുന്ന കാഴ്ച കാണണമെങ്കിൽ വരിക ..കോന്നി ,റാന്നി വനത്തിലേക്ക് …

  വനം എന്നും ഒരു കൌതുകമാണ് .ഒപ്പം അമൂല്യ സസ്യങ്ങളുടെ ജീന്‍ കലവറ കൂടിയാണ് .വനത്തില്‍ മുട്ടി മരത്തില്‍ നിറയെ കായ്കള്‍ വിളഞ്ഞു പഴുത്തു .കാഴ്ചകള്‍ക്ക് ഒപ്പം ഔഷധഗുണമേറിയ മുട്ടി പ്പഴം നുകരാം .കോന്നി ,റാന്നി വനം ഡിവിഷനുകളില്‍ ഉ ള്‍ ക്കാടിന് ഉള്ളില്‍ ഏക്കര്‍ കണക്കിന് വരുന്ന മുട്ടി മരങ്ങളില്‍ നിറയെ കായ്കള്‍ വിളഞ്ഞു നില്‍ക്കുന്നത് ആരിലും കൌതുകം നിറയ്ക്കും .വലിയ കായ്കളില്‍ പുറം തോട് പിളര്‍ത്തിയാല്‍ ഉള്ളില്‍ കാണുന്ന പുളി നിറഞ്ഞ മാംസള ഭാഗം ഭക്ഷ്യ യോഗ്യ മാണ് .പുറം തൊലി അച്ചാര്‍ ഇടുവാന്‍ ഉത്തമമാണ് .വന വാസികളുടെ ഇഷ്ട വിഭവമാണ് മൂട്ടില്‍ പഴം . ചോലവനങ്ങളില്‍ കൂടുതലായി മുട്ടി മരം കാണുന്നു . ജൂണ്‍ -ജൂലായ്‌ മാസങ്ങളില്‍ പഴം പാകമാകും . പെരിയാര്‍ ടൈഗര്‍ വനം ഉള്‍പ്പെടുന്ന ശബരിമല കാടുകളില്‍ മുട്ടി പഴം…

Read More

ഒരു ദിവസ വിനോദ സഞ്ചാര കേന്ദ്രത്തിലൂടെ മനസ്സിനെ വിടാം

കോന്നി, പുനലൂർ, തെൻമല, പാലരുവി വഴി കുറ്റാലം തെങ്കാശി യാത്ര എറണാകുളം , കോട്ടയം, ഇടുക്കി , ആലപ്പുഴ , കൊല്ലം, തിരുവനന്തപുരം ജില്ലക്കാർക്ക് എറ്റവും അനുയോജ്യമായ ഒരു വൺഡെ പിക്‌നിക് പ്ലാൻകോന്നി ,പുനലൂർ, തെൻമല, പാലരുവി വഴി കുറ്റാലം തെങ്കാശിമനോഹരമായ വനമേഖല കോന്നി കല്ലേലി അച്ചന്‍കോവില്‍ ചെങ്കോട്ട വഴി തെന്മല .അതിരാവിലെ 6 മണിക്ക് കോന്നി എത്തുക .കോന്നി ഇക്കോ ടൂറിസം കേന്ദ്രം തുറക്കുവാന്‍ രാവിലെ 9 മണി യാകും .അതിനാല്‍ നേരെ അടവി കുട്ടവഞ്ചി സവാരിക്ക് പോകാം .അവിടെ എത്തുമ്പോള്‍ കുട്ടവഞ്ചി സവാരിയ്ക്ക്‌ വേണ്ടി സമയം ആകും .ഇവിടെ നിന്നും നേരെ കോന്നി ആനകൂട്‌ .ശേഷം രണ്ടു വഴി മുന്നില്‍ ഉണ്ട് .കോന്നി ,പുനലൂർ, തെൻമല, പാലരുവി വഴി കുറ്റാലം തെങ്കാശി മനോഹരമായ വനമേഖല കോന്നി കല്ലേലി അച്ചന്‍കോവില്‍ ചെങ്കോട്ട വഴി തെന്മല വനമേഖല…

Read More

കോന്നി മിഴിവ് ഫെസ്റ്റിലേക്ക് സ്വാഗതം

അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം മിഴിവ് ഫെസ്റ്റിലേക്ക് സ്വാഗതം സ്ഥലം :കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക ഹാള്‍ അനാഥരേയും അഗതികളെയും സംരക്ഷിക്കുന്ന അടൂര്‍ മഹാത്മജന സേവന കേ ന്ദ്രം സ്വന്തമായി ഒരു ബിൽഡിംഗ് പണിയുന്ന ധനശേഖരണത്തിനായി നടത്തുന്ന മിഴിവ് ഫെസ്റ്റ് നമ്മുടെ കോന്നിയില്‍ . കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക ഹാളിൽ നന്മയുടെ പൂമരം കാണുക .എത്തിച്ചേരുന്ന ഏതൊരാളും ജീവകാരുണ്യ മേഖലയിൽ പങ്കാളികളാകുന്നു . ഏറ്റവും മികച്ച ദ്യശ്യവിസ്മയ കാഴ്ച കാണുവാനും ലോകത്തിൽ തന്നെ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച 9 D സിനിമ കാണുവാനും മിഴിവ് ഫെസ്റ്റിൽ അവസരം .കൂടാതെ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന പത്രങ്ങളുടെ ശേഖരം, പഴംതാളുകള്‍, ട്രാവന്‍കൂര്‍ ഹെറിട്ടേജ് മ്യൂസിയത്തിന്‍റെ പുരാവസ്തു പ്രദര്‍ശനം, ഫൗണ്ടന്‍ ഇനോവേഷന്‍ 9D സിനിമാ പ്രദര്‍ശനം, അമ്യൂസ്മെന്റ് പാര്‍ക്ക്, കരകൗശല പ്രദര്‍ശനം, വിപണനമേള,…

Read More

മനുഷ്യാവകാശ ലംഘനം : സംസ്ഥാനത്തെ ബഹു ഭൂരിപക്ഷം കോളനികളിലും പൊതു ശ്മശാനം ഇല്ല

  കേരളത്തിലെ ചെറുതും വലുതുമായ ആയിരകണക്കിന് പട്ടികജാതി-വര്‍ഗ്ഗ കോളനികളില്‍ മൃത്യുദേഹം സംസ്കരിക്കുവാന്‍ പൊതു ശ്മശാനം ഇല്ലാത്ത സ്ഥിതിയിലാണ് .ചെറിയ കൂരകളുടെ അടുക്കളയും ,ചുമരും തുരന്ന് ഉറ്റവരുടെ മൃത്യുദേഹം സംസ്കരിക്കേണ്ട ഗതി കേടിലാണ് ലക്ഷകണക്കിന് അധ:സ്ഥിത വിഭാഗം .ആയിരകണക്കിന് നിവേദനം സര്‍ക്കാര്‍ ഫയലില്‍ അന്ത്യ വിശ്രമത്തിലാണ്  മരിച്ചവരുടെ പേരില്‍ പോലും കള്ള വോട്ട് ചെയ്തു കൊണ്ട് ഇഷ്ട പാര്‍ട്ടിയോട് കൂറ് പുലര്‍ത്തിക്കൊണ്ട് അധികാരത്തില്‍ അമരുന്നവര്‍ ഉത്തരേന്ത്യയില്‍ മാത്രമല്ല മൃത്യുദേഹതോട് അനാദരവ് കാണിക്കുന്നത് .സാക്ഷരതയില്‍ ഊറ്റം കൊള്ളുന്ന കേരളത്തിലും മൃത്യുദേഹങ്ങളെ അപമാനിക്കുന്നു . മൃത്യുദേഹത്തില്‍ നിന്നും ആത്മാവ് വിട്ടിറങ്ങി വന്ന് പരാതി പറഞ്ഞാലും കുലുക്കം ഇല്ലാത്തത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആണ് .ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ ജാതിയോ ,വര്‍ഗ്ഗമോ ,വര്‍ണ്ണമോ ഇല്ല ഒപ്പം വോട്ടും . കേരളത്തിലെ ചെറുതും വലുതുമായ ആയിരകണക്കിന് പട്ടികജാതി-വര്‍ഗ്ഗ കോളനിക്കാരുടെ ആവശ്യമാണ്‌ പൊതു ശ്മശാനം വേണം എന്നുള്ള…

Read More

ഹോട്ടലുകളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തീരുമാനം

പത്തനംതിട്ട:  ജില്ലയിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനും യഥാസമയം കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനും ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ തട്ടുകടകളില്‍ പരിശോധന നടത്തി ശുചിത്വ നിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിനും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കും. മാനദണ്ഡലങ്ങള്‍ പാലിക്കാത്ത തട്ടുകടകള്‍ക്ക് ആദ്യപടിയായി പിഴ ചുമത്തുന്നതിനും വീണ്ടും നിയമലംഘനം നടത്തിയാല്‍ അവ അടച്ചുപൂട്ടുന്നതിനും നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പ്ലാസ്റ്റിക്ക് പേപ്പറുകള്‍, പേപ്പര്‍ കപ്പുകള്‍ തുടങ്ങിയവയില്‍ ആഹാര സാധനങ്ങള്‍ നല്‍കുന്നത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഡി.എം.ഒ അറിയിച്ചു. ചൂടുള്ള ആഹാര സാധനങ്ങള്‍ പ്ലാസ്റ്റിക്കിലും പേപ്പറിലും പൊതിയുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന്…

Read More

മലയാളം റിപ്പോർട്ടർക്ക് കൂട്ടായി ഐറിഷ് റിപ്പോര്‍ട്ടര്‍ എത്തി

പ്രകൃതി ക്ഷോഭം റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ഒരു റിപ്പോര്‍ട്ടര്‍ എല്ലാം മറക്കും .മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് മഴ ചിത്രം എടുക്കാന്‍ പോയപ്പോള്‍ ഉരുള്‍ പൊട്ടി വെള്ളം വന്നു ദാരുണമായി മരിച്ചിരുന്നു .കഴിഞ്ഞിടെ ന്യൂസ്‌ 8 മലയാള വാർത്താ ചാനലിലെ റിപ്പോർട്ടർ അനീഷ്‌ കുമാര്‍ കടൽ തീരത്ത് നിന്ന്, കടൽ ക്ഷോഭത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ കടൽ കലികൊണ്ട് അന്ന് റിപ്പോർട്ടറുടെ മുകളിലൂടെയാണ് തിരമാല പാഞ്ഞത്. അദ്ദേഹം കൈയിൽ പിടിച്ചിരുന്ന കുടയും തിര തകർത്തിരുന്നു.ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോള്‍ പ്രകൃതി യുടെ കോപവും വികൃതിയും തലോടിയത് ഐറിഷ് ടിവി റിപ്പോര്‍ട്ടറെ ആയിരുന്നു . ഇദ്ദേഹവും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഐറിഷ് ടി വി ത്രീയുടെ റിപ്പോർട്ടർ ഡെറിക് ഹാർട്ടികനാണ് ഇന്നത്തെ വാർത്തയിലെ താരം. ഐർലൻഡ് എ.എം ടിവി എന്ന തത്സമയ പ്രഭാത പരിപാടിക്കിടെ കാലാവസ്ഥയെക്കുറിച്ച് വിവരങ്ങൽ നൽകുകയായിരുന്നു…

Read More