konnivartha.com: ശബരിമല ദർശനത്തിനെത്തുന്ന ഭക്ത ജനങ്ങൾക്ക് സുരക്ഷിതമായ ദർശനത്തിനാവശ്യമായ മുഴുവൻ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മണ്ഡല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 52 ലക്ഷം പേരാണ് കഴിഞ്ഞ വർഷം മണ്ഡല മകരവിളക്ക് കാലയളവിൽ സന്നിധാനത്ത് ദർശനത്തിനെത്തിയത്. ഇത് ഓരോ വർഷവും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർക്കിടക മാസം ഒന്നിന് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ശബരിമല ദർശനം നടത്തിയത്. പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമാവശ്യമായ ടെൻഡർ നടപടികളടക്കം അതിവേഗം പൂർത്തീകരിക്കും. ബി എം ബി സി നിലവാരത്തിലുള്ള മികച്ച റോഡുകളാണെങ്കിലും ചാലക്കയം ഭാഗത്ത് ശ്രദ്ധയിൽപെട്ട പ്രശ്നങ്ങൾ പരിഹരിക്കും. നിലവിൽ നിലക്കലിൽ 8000 വാഹനങ്ങൾക്കുള്ള പാർക്കിങ്ങാണ് അനുവദിക്കുന്നത്.…
Read Moreടാഗ്: konni medical college
കോന്നി മെഡിക്കൽ കോളേജ് : ഡിസംബറില് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കും
konnivartha.com: കോന്നി മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ 2024 ഡിസംബർ മാസത്തിൽ പൂർത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കോന്നി മെഡിക്കല് കോളജിന്റെ സുഗമമായ നടത്തിപ്പിന് വിശദമായ ഓപ്പറേഷന് പ്ലാന് തയ്യാറാക്കുന്നതിനും എം എൽ എ നിർദ്ദേശിച്ചു.ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില് മെഡിക്കല് കോളജ് ഹാളില് ചേര്ന്ന എച്ച് ഡി എസ് യോഗത്തിലാണ് തീരുമാനമായത്. നിര്മാണ പ്രവര്ത്തികള് സമയബന്ധിതമായി പൂര്ത്തിയാക്കുന്നതിന് കൃതമായ ഇടവേളകളില് യോഗം ചേര്ന്ന് പുരോഗതി വിലയിരുത്താനും യോഗത്തില് തീരുമാനമായി.കൃതമായ സമയക്രമം പാലിച്ച് ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികള് പൂര്ത്തിയാക്കണമെന്ന് നിര്മാണ കമ്പിനികളുടെ പ്രതിനിധികള്ക്ക് യോഗം നിര്ദ്ദേശം നല്കി. സംസ്ഥാന സര്ക്കാര് കിഫ്ബിയില് നിന്നും അനുവദിച്ച 350 കോടി രൂപയുടെ നിര്മാണ പ്രവര്ത്തനങ്ങളാണ് നിലവില് ആശുപത്രിയില് നടക്കുന്നത്. രോഗികള്ക്കായുള്ള 200 കിടക്കകളുള്ള ആശുപത്രി ബ്ലോക്ക്, ഒപ്പറേഷന്…
Read Moreകോന്നി മെഡിക്കൽ കോളേജ് 24 മണിക്കൂറും പ്രവർത്തിപ്പിക്കണം :ആർ.എസ്. പി
Konnivartha. Com :കോന്നി മെഡിക്കൽ കോളേജ് ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിപ്പിക്കണമെന്ന് ആ എസ് പി പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് ശിവകുമാർ ആവശ്യപ്പെട്ടു. ആർ എസ് പി കോന്നി ടൗൺ കമ്മറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇപ്പോൾ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് പണ്ടുകാലത്തെ ഗ്രാമച്ചന്തകൾ പ്രവർത്തിച്ചിരുന്നതുപോലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെയാണ് . 1 മണിക്ക് പൂട്ടികെട്ടി പോകുന്നതുകാരണം ഒ പ്പിയിൽ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ നിന്നും വരുന്ന രോഗികൾക്കു ചികിത്സ കിട്ടാത്ത സാഹചര്യമാണുള്ളത് . ഇതിന് എത്രയും പെട്ടന്നു പരിഹാരം കണ്ടില്ലെങ്കിൽ ആർ എസ് പി ശക്തമായ സമരപരിപാടികൾ ആരംഭിക്കും . ആർ എസ് പി കോന്നി ടൗൺ കമ്മറ്റിയുടെ സെക്രട്ടറിയായി ഡാനിയേൽ ബാബുവിനേയും ,ഐക്യമഹിളാ സംഘം കോന്നി ടൗൺ സെക്രട്ടറിയായി അനിത ബിജുവിനെയും തിരഞ്ഞെടുത്തു…
Read Moreവികസന മുന്നേറ്റത്തിന്റെ തിലകക്കുറിയായി കോന്നി മെഡിക്കല് കോളജ്
konnivartha.com : കോന്നി മെഡിക്കല് കോളജ് എന്ന ഹെല്ത്ത് ഹബ് പത്തനംതിട്ട ജില്ലയുടെ വികസന മുന്നേറ്റത്തിന്റെ തിലകക്കുറിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാമത് സര്ക്കാര് അധികാരമേറ്റ ശേഷം ആരോഗ്യ-ചികിത്സാ -വിദ്യാഭ്യാസ രംഗത്ത് കോന്നി മെഡിക്കല് കോളജിന്റെ വളര്ച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. 2021 ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന് മെഡിക്കല് കോളജിന്റെ രണ്ടാം ഘട്ട വികസനപ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം നിര്വഹിച്ചു. രണ്ട് വര്ഷങ്ങള്ക്ക് ശേഷം ഏപ്രില് 24 ന് മുഖ്യമന്ത്രി അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനത്തിനായി മെഡിക്കല് കോളജിലേക്ക് എത്തുമ്പോള് ദ്രുതഗതിയിലുള്ള നിര്മാണപ്രവര്ത്തനങ്ങളാണ് ഇവിടെ നടന്നു വരുന്നത്. സംസ്ഥാന സര്ക്കാരിന്റെ നേതൃത്വത്തില് ആരോഗ്യമന്ത്രി വീണാ ജോര്ജും അഡ്വ. കെ.യു. ജനീഷ് കുമാര് എംഎല്എയും നിശ്ചയദാര്ഢ്യത്തോടെ നിരന്തരം പരിശ്രമിച്ചതിന്റെ ഫലമാണ് കോന്നിയുടെ മണ്ണില് മെഡിക്കല് കോളജ് ഇന്ന് തലയുയര്ത്തി നില്ക്കുന്നത്. മുന് ആരോഗ്യമന്ത്രി കെ.കെ.…
Read Moreകോന്നി മെഡിക്കല് കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: സ്വാഗത സംഘം രൂപീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്വഹിക്കും: മന്ത്രിസഭ രണ്ടാം വര്ഷികത്തിലെ ജില്ലയിലെ ആദ്യ പരിപാടി konnivartha.com : കോന്നി മെഡിക്കല് കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഏപ്രില് 24ന് രാവിലെ 10ന് നിര്വഹിക്കുന്നതുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘാടനത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. അഡ്വ. കെ യു ജനീഷ് കുമാര് എം എല് എ യുടെ അധ്യക്ഷതയില് ആരോഗ്യ മന്ത്രി വീണാ ജോര്ജ് സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രിസഭ രണ്ടാം വര്ഷികത്തോടനുബന്ധിച്ച് ജില്ലയിലെ ആദ്യ പരിപാടിയാണ് കോന്നി മെഡിക്കല് കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ മേഖലകളുടെയും പങ്കാളിത്തം ഉദ്ഘാടനത്തിന് ഉണ്ടാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ് പറഞ്ഞു. കോന്നി, ഇടുക്കി മെഡിക്കല് കോളജുകള്ക്ക് രണ്ടാം വര്ഷ എംബിബിഎസ് പഠനത്തിനുള്ള അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.…
Read Moreകോന്നി മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം
konnivartha.com : വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നടപ്പാക്കി വരുന്ന വികസന പദ്ധതികളുടെ എസ്.പി.വി.കളായ ഇൻകൽ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്., കെ.എസ്.ഇ.ബി., ബി.എസ്.എൻ.എൽ., കിറ്റ്കോ, ഹൈറ്റ്സ് എന്നിവയുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്ജ് ചർച്ച നടത്തി. നിർമാണ പ്രവൃത്തികളിലെ കാലതാമസം ഒഴിവാക്കാൻ കൃത്യമായി ഇടപെടണമെന്ന് എസ്.പി.വി.കൾക്ക് മന്ത്രി നിർദേശം നൽകി.കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകളിലെ ഹോസ്റ്റൽ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉൾപ്പെടെ നടക്കുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തികളും യോഗം വിലയിരുത്തി. നിർമാണ പ്രവൃത്തികളിൽ പുരോഗതിയില്ലാത്ത എസ്.പി.വി.കളെ മാറ്റുന്നത് ആലോചിക്കും എന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു . കാസർഗോഡ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളുടെ നിർമാണ പ്രവൃത്തികൾ അടിയന്തര പ്രധാന്യത്തോടെ പൂർത്തിയാക്കണം. കിഫ്ബി പദ്ധതികളുടെ പ്രവൃത്തി പുരോഗതിയും വിലയിരുത്തി സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കി വരുന്ന…
Read Moreകോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും
കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും ; മന്ത്രി വീണ ജോർജ്ജ് konnivartha.com : കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ആദ്യ എം ബി ബി എസ് ബാച്ചിന് ക്ളാസുകൾ ആരംഭിക്കുമെന്നും ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ ആരോഗ്യ മന്ത്രി വീണ ജോർജിനും കോന്നി എം എൽ എ അഡ്വ കെ യു ജനീഷ്കുമാറിനും കോന്നി പൗരാവലി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നടക്കില്ല എന്ന് എഴുതി തള്ളിയ കാര്യമാണ് കോന്നി മെഡിക്കൽ കോളജിന്റേത് തോമസ് ഐസക്ക് ധന മന്ത്രി ആയിരുന്നപ്പോൾ ആണ് കോന്നി മെഡിക്കൽ കോളേജിന് ഇരുനൂറ് കോടി രൂപ അനുവദിച്ചത്.കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇത് സാധിച്ചത്. മെഡിക്കൽ കോളേജിന് അനുമതി ലഭിക്കണമെങ്കിൽ കോന്നി…
Read Moreകോന്നി മെഡിക്കല് കോളേജില് ശബരിമല തീര്ത്ഥാടകര്ക്കായി പ്രത്യേക വാര്ഡ് തുടങ്ങും
ഈ മണ്ഡലകാലത്ത് ആരോഗ്യ വകുപ്പിന്റെ അധിക ക്രമീകരണങ്ങള്: മന്ത്രി വീണാ ജോര്ജ് ഹൃദ്രോഗത്തിനും ശ്വാസകോശ രോഗങ്ങള്ക്കും പ്രത്യേക പ്രാധാന്യം,കൂടുതല് തിരക്ക് മുന്നില് കണ്ട് കൂടുതല് ക്രമീകരണങ്ങള്,മന്ത്രിയുടെ നേതൃത്വത്തില് ഉന്നതതല യോഗം ചേര്ന്നു konnivartha.com / തിരുവനന്തപുരം:കോന്നി മെഡിക്കല് കോളേജില് ശബരിമല തീര്ത്ഥാടകര്ക്കായി പ്രത്യേക വാര്ഡ് തുടങ്ങും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു . കൂടാതെ തീര്ത്ഥാടന കാലയളവില് റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, പത്തനംതിട്ട, അടൂര് ജനറല് ആശുപത്രികള്, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും പ്രത്യേക ശബരിമല വാര്ഡ് തുടങ്ങുന്നതാണ്. കാളകെട്ടിയില് 24 മണിക്കൂറും മെഡിക്കല് ടീമിനെ നിയോഗിക്കും. എരുമേലിയില് മൊബൈല് ടീമിനെ സജ്ജമാക്കും. എരുമേലിയില് കാര്ഡിയാക് ഐസിയു സംവിധാനം 24 മണിക്കൂറും പ്രവര്ത്തിക്കും. ശബരിമലയില് കൂടുതല് തിരക്ക് മുന്നില് കണ്ട് കൂടുതല് ക്രമീകരണങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ്…
Read Moreകോന്നി മെഡിക്കല് കോളജില് ജൂനിയര് റെസിഡന്റ്മാര് : വാക്ക് ഇന് ഇന്റര്വ്യൂ
konnivartha.com : കോന്നി സര്ക്കാര് മെഡിക്കല് കോളജില് കരാര് വ്യവസ്ഥയില് ജൂനിയര് റെസിഡന്റ്മാരെ നിയമിക്കുന്നതിനായി വാക്ക് ഇന് ഇന്റര്വ്യൂ ഈ മാസം 18ന് രാവിലെ 10.30ന് കോന്നി മെഡിക്കല് കോളജില് നടക്കും. എംബിബിഎസ് ബിരുദധാരികള് ഡിഗ്രി സര്ട്ടിഫിക്കറ്റ്, മെഡിക്കല് കൗണ്സില് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് എന്നിവയുടെ അസല് സര്ട്ടിഫിക്കറ്റുകളും പകര്പ്പുകളും തിരിച്ചറിയല് കാര്ഡും സഹിതം ഹാജരാകണം. അന്നേ ദിവസം രാവിലെ ഒമ്പത് മുതല് 10 വരെ രജിസ്ട്രേഷന് ഉണ്ടായിരിക്കും. പത്തനംതിട്ട ജില്ലയിലുള്ളവര്ക്കും പ്രവര്ത്തി പരിചയം ഉള്ളവര്ക്കും മുന്ണനയുണ്ടാകുമെന്ന് പ്രിന്സിപ്പാള് അറിയിച്ചു.
Read Moreകോന്നി മെഡിക്കൽ കോളേജിൽ എല്ലാ ഒ.പി സേവനവും പൂർണ്ണ സമയമാക്കണം : കോന്നി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ
konnivartha.com : കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനത്തിന് അംഗീകാരം നൽകിയ ദേശീയ മെഡിക്കൽ കമ്മീഷൻ തീരുമാനത്തെ കോന്നി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു. കോന്നി മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരേയും യോഗം അഭിനന്ദിച്ചു. എല്ലാ ഒ.പി സേവനവും പൂർണ്ണ സമയമാക്കുന്നതിന് അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിലവില് ഉച്ച വരെ മാത്രമാണ് ഒ പി ഉള്ളത് . പൂര്ണ്ണമായും ഒ പി സേവനം ലഭിച്ചെങ്കില് മാത്രമേ ജനങ്ങള്ക്ക് ഉപകാരപ്പെടുകയുള്ളൂ ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.മുരളിമോഹൻ, ജി.രാമകൃഷ്ണപിള്ള , കെ.രാജേന്ദ്രനാഥ് , എം.കെ. ഷിറാസ്, എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
Read More