കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാക്കും 240 കിടക്കകളില്‍ പ്ലാന്റില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ എത്തും konnivartha.com : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റ് നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാക്കി ഉത്പാദനം ആരംഭിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പ്ലാന്റ് സന്ദര്‍ശിച്ച എംഎല്‍എ നിര്‍മാണ പുരോഗതിയും വിലയിരുത്തി. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണമാണ് പൂര്‍ത്തിയാകുന്നത്. ഈ വര്‍ഷം മേയ് മാസത്തിലാണ് 1.60 കോടി രൂപ ചെലവഴിച്ച് പ്ലാന്റ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ 95 ശതമാനവും പൂര്‍ത്തിയായി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലാണ് പ്ലാന്റ് കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ ലഭ്യമാകുന്നതിനും, വേഗത്തില്‍ നിര്‍മാണം നടത്തുന്നതിനും സഹായകമായത്. പി.എസ്.എ ടെക്‌നോളജി ഉപയോഗിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. കോവിഡ്…
Read More