കോന്നി ഗവ. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം സെപ്റ്റംബര്‍ 11ന് ഉദ്ഘാടനം ചെയ്യും

  ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയും അന്നേ ദിവസം പ്രവര്‍ത്തനം ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും . ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയും അന്നേ ദിവസം പ്രവര്‍ത്തനം ആരംഭിക്കും. ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരത്തും, കോന്നിയിലും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അത്യാഹിത വിഭാഗം എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് അതിവേഗത്തിലാണ് അത്യാഹിത വിഭാഗം സജ്ജമായത്. മെഡിക്കല്‍ കോളജിന്റെ ഒപി, ഐപി വിഭാഗങ്ങള്‍ നേരത്തേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിക്കാതിരുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ രോഗികള്‍ക്ക് മെഡിക്കല്‍ കോളജിനെ സമീപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒപിയില്‍ എത്തുന്ന രോഗികള്‍ക്ക് കിടത്തി ചികിത്സ ആവശ്യമുണ്ടെങ്കില്‍ മാത്രമായിരുന്നു നിലവില്‍ രോഗികളെ…

Read More