സി പി ഐയുടെ യുവ നേതാക്കളോട് കോന്നി പോലീസ് അപമര്യാദയായി പെരുമാറി എന്ന് പരാതി

  കോന്നി : കോന്നി പോലീസിൽ പരാതി സംബന്ധിച്ച് സംസാരിക്കുവാനെത്തിയ യുവ ജന നേതാക്കൾക്കെതിരെ കോന്നി പോലീസ് സ്റ്റേഷനിൽ അപമര്യാദയായ പെരുമാറ്റം എന്ന് പരാതി .എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റി ഭാരവാഹികൾക്ക് നേരെയാണ് കോന്നി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസര്‍ അപമര്യാദയായി പെരുമാറിയത് എന്ന് നേതാക്കള്‍ അറിയിച്ചു .ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കും എന്നും നേതാക്കള്‍ പറഞ്ഞു . പൊതു പ്രവർത്തനത്തിന്‍റെ ഭാഗമായി കോന്നി പൊലീസ് സ്റ്റേഷനിൽ കേസ് സംബന്ധിച്ച് സംസാരിക്കുവാൻ എത്തിയ എ ഐ വൈ എഫ് കോന്നി മണ്ഡലം പ്രസിഡണ്ട് എസ് അജിത്തിന് നേരെ ഈ ഓഫീസര്‍ തട്ടി കയറുകയും “എടാ…” പോടാ “എന്ന് വിളിച്ച് അധിക്ഷേപിക്കുകയുമായിരുന്നു എന്ന് നേതാക്കള്‍ പരാതിയില്‍ ഉന്നയിച്ചു . ഈ സംഭവത്തില്‍ പോലീസ് ഭാഗത്ത് നിന്നും വിശദീകരണം…

Read More