കേരളത്തിന്‍റെ അഞ്ചാം ബജറ്റ്: ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല: ജനത്തിന് അധിക നികുതി ഭാരം

  konnivartha.com:സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് ധനമന്ത്രി പറഞ്ഞുവെച്ചിട്ടും ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല. ഭൂനികുതി 50 ശതമാനം കൂട്ടി.കോടതി ഫീസും ഇലക്ട്രിക് വാഹന നികുതിയും കൂട്ടി. ധനകാര്യവകുപ്പ് മന്ത്രി തീര്‍ത്തും പരാജയം എന്ന് പറയാന്‍ ആഗ്രഹിക്കുന്നു.പത്തനംതിട്ട കലഞ്ഞൂരില്‍ ജനിച്ച മഹത് വ്യക്തി . പ്രവര്‍ത്തനം കൊല്ലം . കേരളത്തിന്‍റെ ധനകാര്യമന്ത്രി . ജനതയുടെ ക്ഷേമം ആണ് ആഗ്രഹിച്ചത്‌ .തന്നത് നികുതിഭാരം .   15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയിലും വന്‍ വര്‍ധനവ്.ജനങ്ങളുടെ മുകളില്‍ അമിത നികുതി ഭാരം കെട്ടിവെച്ച് ഖജനാവിലേക്ക് പണമെത്തിക്കാനുള്ള ധനമന്ത്രിയുടെ കെ.എന്‍ ബാലഗോപാലിന്റെ അഞ്ചാം ബജറ്റ് എന്ന് മാത്രം വിശേഷിപ്പിക്കാം . തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ 100 രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. ഒറ്റപൈസ പോലും കൂട്ടിയില്ല.   നിലവില്‍ 1600 രൂപയാണ് സംസ്ഥാനത്തെ ക്ഷേമ…

Read More

കേരള സംസ്ഥാന ബജറ്റ് ഇന്ന്

  സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പെൻഷൻ വർധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12–ാം ശമ്പള പരിഷ്കരണ കമ്മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും . ക്ഷേമ പെൻഷനിൽ 100 രൂപ മുതൽ 200 രൂപയുടെ വരെ വർധനവ് ഉണ്ടായേക്കും . പെൻഷൻ തുക 1750 രൂപയാക്കണമെന്ന ശുപാർശ മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു . വയനാട് പുനരധിവാസ പാക്കേജിനും ബജറ്റിൽ മുൻഗണന നല്‍കുമെന്ന് അറിയുന്നു . കേന്ദ്രം തഴഞ്ഞ പദ്ധതിയാണ് വയനാട് പാക്കേജ് .സർക്കാരിന്റെ കാലാവധി അടുത്ത വർഷം അവസാനിക്കുന്നതിനാൽ ഒരു വർഷം കൊണ്ടു പൂർത്തിയാക്കുന്ന പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചേക്കും

Read More

കലഞ്ഞൂര്‍ നിവാസിയായ കെ എന്‍ ബാലഗോപാല്‍ മന്ത്രി സഭയിലേക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍ നിവാസിയും കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും ജയിച്ച കെ എന്‍ ബാലഗോപാല്‍ പിണറായി മന്ത്രി സഭയില്‍ അംഗമാകും . ധനകാര്യം ,പൊതുമരാമത്ത് എന്നീ രണ്ടു വകുപ്പുകളില്‍ ഏതെങ്കിലും ഒന്നു ബാലഗോപാലിന് ലഭിക്കും . പി രാജീവിന് ധനകാര്യ വകുപ്പ് ലഭിക്കാന്‍ ആണ് സാധ്യത .അങ്ങനെ എങ്കില്‍ ബാലഗോപാലിന് പൊതുമരാമത്ത് വകുപ്പ് ലഭിക്കും . എന്‍ എസ്സ് എസ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കലഞ്ഞൂര്‍ നിവാസിയുമായ കലഞ്ഞൂര്‍ മധുവിന്‍റെ അനുജനാണ് കെ എന്‍ ബാലഗോപാല്‍ . കൊല്ലം ജില്ല കേന്ദ്രമാക്കിയാണ് ബാലഗോപാല്‍ പ്രവര്‍ത്തിക്കുന്നത് . സി.പി.ഐക്ക് ഇത്തവണയും നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ലഭിക്കും . പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനായി ജനിച്ചു. എൻ.എസ്സ്.എസ്സ് നേതാവ് കലഞ്ഞൂർ മധു…

Read More